Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിഷേധങ്ങള്‍ക്കിടെ ഗസല്‍ ഗായകന്‍ ഗുലാം അലി ഇന്ന് കേരളത്തില്‍

13 JANUARY 2016 12:44 PM IST
മലയാളി വാര്‍ത്ത.

പാക്കിസ്ഥാന്‍ ഗസല്‍ ഗായകന്‍ ഗുലാം അലി ഇന്നു കേരളത്തിലെത്തും. തിരുവനന്തപുരം വിമാനത്താവളത്തില്‍ ബുധനാഴ്ച രാത്രിയോടെ വന്നിറങ്ങുന്ന ഗുലാം അലിക്കു വന്‍ സ്വീകരണമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. സ്വരലയയുടെ നേതൃത്വത്തില്‍ 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോടുമാണ് സംഗീതപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഗുലാം അലിക്കെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കെയാണ് കേരളത്തില്‍ സംഗീതപരിപാടികള്‍ പ്രഖ്യാപിക്കപ്പെട്ടത്. സ്വരലയ സംഘടിപ്പിക്കുന്ന പരിപാടികള്‍ നടക്കുന്നിടത്തേക്കു പ്രതിഷേധ പ്രകടനം നടത്തുമെന്നു പ്രഖ്യാപിച്ചു തിങ്കളാഴ്ച ശിവസേനാ രംഗത്തെത്തിയിരുന്നു. നേരത്തെ മുംബൈയിലും ഡല്‍ഹിയിലും ഗുലാം അലിയുടെ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെയും ശിവസേന എതിര്‍ത്തിരുന്നു.
അതേസമയം പരിപാടി നടത്താനനുവദിക്കില്ലെന്ന പ്രസ്താവനയുമായി ശിവസേനയും രംഗത്തെത്തിയിട്ടുണ്ട്. പരിപാടിയെയും ഗുലാം അലി വിഷയവുമായും ബന്ധപ്പെട്ട് ശിവസേനയുടെ ദേശീയ ഘടകത്തിന്റെ നിലപാടാണ് കേരളത്തില്‍ നടപ്പിലാക്കുകയെന്നും സംഘടന വക്താക്കള്‍ പറഞ്ഞു. ഏത് തരത്തിലുള്ള പ്രതിഷേധങ്ങളെയും തടയുമെന്ന് ഡി.വൈ.എഫ്.ഐയും നിലപാട് എടുത്തിരുന്നു.
പാകിസ്താന്‍ പൗരനായ ഗുലാം അലിയെ ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ശിവസേനയുടെ നിലപാടിലും തുടര്‍ന്നുണ്ടായ വ്യപക പ്രതിഷേധത്തെ തുടര്‍ന്നും മുംബൈയില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പരിപാടി ഗുലാം അലി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ദില്ലിയില്‍ പരിപാടി നടത്താന്‍ ക്ഷണമുണ്ടായിരുന്നെങ്കിലും ഭീഷണിയെത്തുടര്‍ന്ന് അതും റദ്ദാക്കിയിരുന്നു. കൊല്‍ക്കത്തയില്‍ ഗുലാം അലിയുടെ സംഗീത പരിപാടിക്ക് ഈഡന്‍ ഗാര്‍ഡന്‍ വേദിയാക്കുന്നത് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (26 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (32 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (43 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (51 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (58 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends