Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍; മരിച്ചത് കോണ്‍ഗ്രസ് നേതാവും ഭാര്യയും മകനും, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍

13 JANUARY 2016 02:40 PM IST
മലയാളി വാര്‍ത്ത.

മട്ടന്നൂര്‍ ചാവശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍. കോണ്‍ഗ്രസ് ഇരിട്ടി മണ്ഡലം സെക്രട്ടറിയും ഇരിട്ടി പയഞ്ചേരിമുക്കിലെ എന്‍ആര്‍ഐ വെല്‍ഫെയര്‍ സൊസൈറ്റി ജീവനക്കാരനുമായ ചാവശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ കോട്ടപ്പുറംവീട്ടില്‍ എം. രാജീവന്‍ (45), ഭാര്യയും ചാവശേരി സര്‍വീസ് സഹകരണ ബാങ്കിലെ സ്വീപ്പറുമായ കെ.പി. ചിത്രലേഖ (34), ചാവശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിയായ കെ.പി. അമല്‍രാജ് (13) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ മകള്‍ കെ.പി. അമിതാരാജ് (12) കണ്ണൂര്‍ എകെജി ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിലാണുള്ളത്. ഇന്നു പുലര്‍ച്ചെ അഞ്ചോടെ വീടിനു പുറകുവശത്തുള്ള കശുമാവിന്‍തോട്ടത്തിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജീവിന്റെ മൃതദേഹം കശുമാവിന്‍കൊമ്പില്‍ തൂങ്ങിയ നിലയിലായിരുന്നു.
രാജീവന്റെ തറവാട്ടുവീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പുലര്‍ച്ചെ 4.30ഓടെ ഇരിക്കൂറിലുള്ള മാമാനത്ത് അമ്പലത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍നിന്നിറങ്ങിയത്. കുറച്ച്‌സമയം കഴിഞ്ഞ് ഇളയമകള്‍ അമിതാരാജ് വീട്ടിലേക്ക് ഓടിയെത്തുകയും അച്ഛനും അമ്മയും ഞങ്ങള്‍ക്ക് വിഷം തന്നു എന്ന് വീട്ടുകാരോട് പറയുകയുമായിരുന്നു. തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും കശുമാവിന്‍തോട്ടത്തില്‍ ഓടിയെത്തുകയും രാജീവനെ കശുമാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ച നിലയിലും ചിത്രലേഖയേയും അമല്‍രാജിനെയും ഗുരുതരമായ അവസ്ഥയിലും കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുവഴി അമല്‍രാജും ചിത്രലേഖയും മരണപ്പെടുകയായിരുന്നു.
ഐസ്‌ക്രീമില്‍ കീടനാശിനി കലര്‍ത്തി കഴിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തുനിന്നും ഐസ്‌ക്രീമിന്റെ കപ്പുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജീവന്‍ എഴുതിയതെന്നു കരുതുന്ന കത്ത് വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു. കത്തില്‍ കടബാധ്യതയുണ്ടെന്ന് എഴുതിയിട്ടുണ്ട്. പണം കൊടുക്കാനുള്ളവരുടെയും തരാനുള്ളവരുടെയും ഒരു ലിസ്റ്റും കത്തിലുണ്ട്. രാജീവന്‍ തറവാടുവീടിനു സമീപം പുതിയവീട് നിര്‍മിച്ചിരുന്നെങ്കിലും മൂന്നുവര്‍ഷം മുമ്പ് വില്‍പന നടത്തിയശേഷം തറവാടുവീട്ടിലേക്കു താമസം മാറുകയായിരുന്നു. മട്ടന്നൂര്‍ സിഐ ടി. ഉത്തംദാസ്, എസ്‌ഐ കെ.വി. സ്മിതേഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്.
ജീവിക്കാന്‍ മനുഷ്യന്‍ പെടാപാടുപെടുന്ന കാലത്ത് ചിലര്‍ സ്വയം ജീവിതം അവസാനിപ്പിക്കുകയാണെങ്കില്‍ എന്തുചെയ്യാന്‍. പോരാടുക അവസാനം വരെ. ജീവിക്കുന്നതിലേ പഞ്ചുള്ളൂ. ജീവിതയാത്രയുടെ ടിക്കറ്റാണ് വാശി. എങ്കിലും ചിലര്‍ അവസാനിപ്പിക്കുന്നത് എല്ലാവഴികളും അടയുമ്പോഴായിരിക്കും. എങ്കിലും ജീവിതം എന്നും പ്രതീക്ഷയുടെതാണ്.
പ്രശ്‌നങ്ങള്‍ക്കിടിയിലും നമ്മള്‍ പറഞ്ഞു പഠിക്കണം ലൈഫ് ഈ ബ്യൂട്ടിഫുള്‍.. വി ഹാവ് നോ റയിറ്റ് ഓണ്‍ ദാറ്റ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (26 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (32 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (43 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (51 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (58 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends