Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ അമിത ആത്മവിശ്വാസം വേണ്ടെന്ന് സഖാക്കളോട് സി.പി.എം

13 JANUARY 2016 04:42 PM IST
മലയാളി വാര്‍ത്ത.

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിച്ചെങ്കിലും അതിന്റെ പേരില്‍ അമിത ആത്മവിശ്വാസം വേണ്ടെന്ന് അണികളോട് സി.പി.എം. 65 ശതമാനം സീറ്റുകള്‍ നേടിയിരുന്നു ഇടതുമുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍. വോട്ട് നിലയില്‍ ഈ നേട്ടം അത്രകണ്ട് ഇല്ല. 41.81ശതമാനം വോട്ട് ഇടതുമുന്നണി നേടിയപ്പോള്‍ യു.ഡി.എഫ് നേടിയത് 40.23 ശതമാനമാണ്. ഈ ഒരു ശതമാനം വോട്ടിന്റെ വ്യത്യാസം അണികളെ ജാഗ്രതപ്പെടുത്തുകയാണെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പി തദ്ദേശതിരഞ്ഞെടുപ്പില്‍ നേടിയത് 14.21 ശതമാനം വോട്ടാണ്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഇടതുമുന്നണിയേക്കാള്‍ 0.9 ശതമാനം വോട്ടേ കൂടുതല്‍ കിട്ടിയിട്ടുള്ളൂ. അന്ന് 72 68 എന്നായിരുന്നു കക്ഷിനില. അതിനേക്കാള്‍ വോട്ട് നില ഇപ്പോള്‍ എല്‍.ഡി.എഫിന് ലഭിച്ചിട്ടുണ്ടെങ്കിലും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. അന്താരാഷ്ട്ര പഠന കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് എ.കെ.ജി പഠനഗവേഷണകേന്ദ്രം വികസനരേഖ പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഓരോ വീടുകളിലും പാര്‍ട്ടിയുടെ വികസനസമീപനം എത്തിക്കാനായി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്താന്‍ സംസ്ഥാനകമ്മിറ്റിയോഗം തീരുമാനിച്ചു. അസംബ്ലി മണ്ഡലാടിസ്ഥാനത്തില്‍ വികസനസെമിനാറുകള്‍ ഫെബ്രുവരിയില്‍ സംഘടിപ്പിക്കണം. ആ സെമിനാറുകളില്‍ ഇപ്പോള്‍ പാര്‍ട്ടി മുന്നോട്ടുവച്ച വികസനപദ്ധതികള്‍ക്ക് പുറമേ ഓരോ മണ്ഡലത്തിലെയും പ്രത്യേക പ്രശ്‌നങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാക്കും. താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാനും അഭിപ്രായം പറയാനും അവസരമുണ്ടാകും. എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക സാധാരണനിലയില്‍ ഒരു സമിതിയാണ് തീരുമാനിക്കാറ്. എങ്കില്‍ ഇക്കുറി ബഹുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിച്ചാവും. ജനങ്ങള്‍ക്ക് അഭിപ്രായം വെബ്‌സൈറ്റ് വഴി അറിയിക്കാം.
2009ലെ ലോക്‌സഭാതിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയായ പരാജയമായിരുന്നു. അതില്‍ മാറ്റമുണ്ടായത് തദ്ദേശതിരഞ്ഞെടുപ്പിലാണ്. 941ല്‍ 577 ഗ്രാമപഞ്ചായത്തുകളിലും പ്രസിഡന്റുമാര്‍ എല്‍.ഡി.എഫിന്റേതാണ്. 546 ഇടത്ത് ഇതില്‍ കേവലഭൂരിപക്ഷമുണ്ട്. യു.ഡി.എഫ് പ്രസിഡന്റുമാരുള്ളത് 347 ഇടത്താണ്. ബി.ജെ.പിക്ക് 12 പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരുണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 92ഇടത്താണ് ഇടത് പ്രസിഡന്റുമാര്‍. 60 ഇടത്ത് യു.ഡി.എഫിനും. 45 മുനിസിപ്പാലിറ്റികളില്‍ ഇടതുപക്ഷവും 40 ഇടത്ത് യു.ഡി.എഫും നേടി. ഒന്ന് ബി.ജെ.പിക്ക് ലഭിച്ചു. ജില്ലാപഞ്ചായത്തുകളില്‍ 7 7 ആണ് നില. കോര്‍പ്പറേഷനുകളില്‍ ആറില്‍ അഞ്ചിലും എല്‍.ഡി.എഫ് മേയര്‍മാരാണ്.
അസംബ്ലി മണ്ഡലാടിസ്ഥാനത്തില്‍ നോക്കിയാല്‍ 87 ഇടത്ത് ഇടത് മുന്നണി മുന്നിലെത്തി. 53ഇടത്ത് യു.ഡി.എഫും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നാലിടത്ത് മുന്നിലെത്തിയ ബി.ജെ.പി ഇത്തവണ എവിടെയും മുന്നിലെത്തിയില്ല. തിരുവനന്തപുരത്തെ ആ നാല് മണ്ഡലങ്ങള്‍ക്ക് പുറമേ മഞ്ചേശ്വരവുമടക്കം അഞ്ചിടത്ത് ബി.ജെ.പി രണ്ടാംസ്ഥാനത്താണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പിറകിലായിരുന്ന 38 അസംബ്ലി മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ഒന്നാമതെത്തി. എട്ടിടത്ത് രണ്ടാമതായി. ബി.ജെ.പിക്ക് പരമ്പരാഗതശക്തികേന്ദ്രങ്ങളായ തിരുവനന്തപുരത്തും കാസര്‍കോടും ഇടിവ് പറ്റി. എന്നാല്‍ പുതിയ മേഖലകളിലേക്ക് അവര്‍ കടന്നുകയറിയെന്നത് ഗൗരവതരമാണ്. അത് എസ്.എന്‍.ഡി.പിയോഗം, കെ.പി.എം.എസിലെ ഒരു വിഭാഗം അടക്കമുള്ള സാമുദായികസംഘടനകളുമായി കൂട്ടുകൂടിയതിനാലാണ്. സംഘടനകളുടെ പിന്തുണയുണ്ടെന്ന ആര്‍.എസ്.എസ് പ്രചാരവേല ഒരു വിഭാഗം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആര്‍.എസ്.എസ് ഏറ്റെടുത്തു. എന്നാല്‍ മതനിരപേക്ഷ ചിന്താഗതിക്കാരും ഇടതുപക്ഷ മനസ്സുള്ളവരും ഇടതിനൊപ്പം ഉറച്ചുനിന്നു. മതന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗത്തെയും സ്വാധീനിക്കാനായി. ഈ വിജയം സൃഷ്ടിച്ച അനുകൂലസാഹചര്യം ഉപയോഗിച്ച് കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാന്‍ ബൂത്ത്തലം മുതലുള്ള പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഉദാരവത്കരണ സാമ്പത്തിക നയത്തിനും കോര്‍പ്പറേറ്റ് വത്കരണത്തിനും അഴിമതിക്കും വര്‍ഗീയവത്കരണത്തിനുമെതിരെ ജനങ്ങളെ അണിനിരത്തും. ഒപ്പം കേരളത്തില്‍ ഉദാരവത്കരണത്തോടും വര്‍ഗീയതയോടും സന്ധി ചെയ്യുന്നതും അഴിമതിക്കാരുമായ യു.ഡി.എഫ് സര്‍ക്കാരിനെതിരെയും ശക്തമായ പ്രചരണം നടത്തും.
4500 സ്ത്രീകള്‍ പങ്കെടുത്ത എറണാകുളത്തെ വനിതാ പാര്‍ലമെന്റ് കേരളത്തിലെ സ്ത്രീസമൂഹത്തിന്റെ നിലപാടാണ് പ്രകടമാക്കിയത്. ജില്ലാതലത്തിലും അസംബ്ലിമണ്ഡല തലത്തിലും വനിതാ പാര്‍ലമെന്റുകള്‍ പാര്‍ട്ടി സംഘടിപ്പിക്കും. സ്ത്രീസൗഹൃദ സംസ്ഥാനമായി കേരളം മാറണമെന്നതാണ് പാര്‍ട്ടി കാഴ്ചപ്പാടെന്നും കോടിയേരി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (26 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (32 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (43 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (51 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (58 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends