ബാര്‍ കോഴക്കേസ്: മാണിക്കെതിരെ തെളിവുകളില്ലെന്ന് റിപ്പോര്‍ട്ട്, കേസ് അവസാനിപ്പിക്കണമെന്ന് വിജിലന്‍സ്

ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്നും തുടര്‍നടപടികള്‍ റദ്ദാക്കണമെന്നും വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലുണ്്ട്. വിജിലന്‍സ് എസ്പി സുകേശനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഫോണ്‍ രേഖകളിലും മൊഴികളിലും അവ്യക്തതയുള്ളതവയും റിപ്പോര്‍ട്ടിലുണ്്ട്. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലാത്തതിനാല്‍ തുടര്‍നടപടികള്‍ റദ്ദാക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
പാലായിലെ വീട്ടില്‍ പണം കൊണ്ടുവന്നു എന്നതിനു തെളിവുകള്‍ ലഭിച്ചെന്നാണ് ആദ്യ അന്വേഷണത്തില്‍ കണ്ടത്. പക്ഷേ, പണം സ്വരൂപിച്ചെത്തിയെന്ന് മൊഴികൊടുത്ത ബാറുടമ സജി ഡൊമനിക് പാലായില്‍ പണമെത്തിച്ചുവെന്ന് പറയുന്ന സമയത്ത് പൊന്‍കുന്നത്തായിരുന്നുവെന്ന് മൊബൈല്‍ ടവര്‍ വഴിയുള്ള അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തി. എങ്ങനെ ഓടിയാലും പൊന്‍കുന്നത്തു നിന്ന് പാലായില്‍ പറഞ്ഞ സമയത്ത് എത്തില്ലെന്നാണ് വിജിലന്‍സിന്റെ പുതിയ കണ്ടെത്തല്‍.
മൂന്നാമത് പ്രധാന തെളിവായത്, തിരുവനന്തപുരത്തെ മന്ത്രിയുടെ വീട്ടില്‍ പണമെത്തിച്ച സംഭവമാണ്. പണം എത്തിച്ചുവെന്ന് പറയുന്നതിന്റെ തലേദിവസം രാത്രി 8.30ന് തിരുവനനന്തപുരത്ത് പഴവങ്ങാടി ക്ഷേത്രത്തിനു സമീപം വച്ച് 35 ലക്ഷം കൈമാറിയെന്ന പ്രധാനമൊഴികളും കളവെന്ന് വിജിലന്‍സ് പറയുന്നു. കൊടുത്തു എന്ന് പറയുന്നവരും വാങ്ങിയെന്ന് പറയുന്ന ബാറുടമകളും ഈ സമയത്ത് പഴവങ്ങാടിയില്‍ എത്തിയിട്ടില്ല. പിന്നീട് സാക്ഷി അമ്പിളി മാറ്റിപ്പറഞ്ഞ സമയത്തും ടവര്‍ ലൊക്കേഷന്‍ വച്ചുള്ള പരിശോധനയില്‍ സാക്ഷി മൊഴികളില്‍ പ്രകടമായ വൈരുധ്യമുണ്ടെന്നും പുതിയ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























