ശബരിമലയില്‍ പോകാന്‍ വ്രതം നോറ്റ വിദ്യാര്‍ത്ഥിയുടെ മുടി ടീച്ചര്‍ മുറിച്ചു മാറ്റി

മുടി വളര്‍ത്തിയെന്നാരോപിച്ച് ശബരിമലയില്‍ പോകാന്‍ വ്രതം നോറ്റ വിദ്യാര്‍ത്ഥിയുടെ മുടി സ്‌കൂള്‍ അധികൃതര്‍ മുറിച്ചു മാറ്റി. കോട്ടയം ജില്ലയിലെ മുണ്ടക്കയം സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂളിലാണ് സംഭവം അരങ്ങേറിയത്. ഒമ്പതാം ക്ലാസുകാരനായ യുവിന്‍ സജിയോടാണ് ഇങ്ങനെയൊരു ക്രൂരത ടീച്ചര്‍ കാണിച്ചത്. ബാര്‍ബറെ വിളിച്ചുവരുത്തി ബലം പ്രയോഗിച്ച് കുട്ടിയുടെ മുടി വെട്ടിമാറ്റുകയാണുണ്ടായത്. ശബരിമലയില്‍ പോകുന്നതിനാല്‍ കടുത്ത വ്രതത്തിലായിരുന്നു യുവിന്‍ സജി. കുട്ടിയുടെ പിതാവ് ഇക്കാര്യം അധ്യാപകരെ അറിയിച്ചതുമാണ്.
മുടി വളര്‍ത്തി സ്‌കൂളില്‍ വരാന്‍ പാടില്ലെന്ന നിബന്ധന നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍, മാനുഷിക പരിഗണനയൊന്നും വകവയ്ക്കാതെയാണ് സ്‌കൂള്‍ അധികൃതര്‍ ഇങ്ങനെയൊരു അക്രമം കാണിച്ചത്. വ്യാഴാഴ്ച ശബരിമലയില്‍ പോകാനിരിക്കെയാണ് കുട്ടിയുടെ മുടി അധ്യാപകര്‍ മുറിച്ചു മാറ്റിയത്. തങ്ങള്‍ ബാര്‍ബറെ വിളിച്ച് കുട്ടിയുടെ മുടിവെട്ടിച്ചെന്നാണ് രാവിലെ ക്ലാസ് ടീച്ചര്‍ കുട്ടിയുടെ പിതാവിനെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ഉടന്‍ തന്നെ സ്‌കൂളില്‍ എത്തി പരാതി പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് തെറ്റു പറ്റിയെന്ന് പ്രിന്‍സിപ്പല്‍ പറയുകയാണുണ്ടായത്.
ശബരിമലയില്‍ പോകുന്നുവെന്ന വിവരം നേരത്തെ അറിയിച്ചിട്ടും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടി ഒട്ടും അംഗീകരിക്കാന്‍ പറ്റാത്തതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കുട്ടിയെ പിടിച്ചുവെച്ച് മുടി വെട്ടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവിന്റെ പിതാവ് ചൈല്‍ഡ് ലൈന്‍, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























