Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതല്ല പോലീസിന്റെ പണി... അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഇനി പൊലീസ് മധ്യസ്ഥത വഹിക്കണ്ട; തര്‍ക്കം അക്രമമായാല്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നു ഡിജിപിയുടെ മെമോ

14 JANUARY 2016 08:33 AM IST
മലയാളി വാര്‍ത്ത.

അതിര്‍ത്തി തര്‍ക്കങ്ങളില്‍ മധ്യസ്ഥതയ്ക്കായി പലപ്പോഴും പൊലീസുകാര്‍ ഇടപെടാറുണ്ട്. എന്നാല്‍, ഇനി ഇക്കാര്യത്തില്‍ പൊലീസ് ഇടപെടേണ്ടെന്നു ഡിജിപി ടി പി സെന്‍കുമാറിന്റെ മെമോ.
സിവില്‍, അതിര്‍ത്തി തര്‍ക്കങ്ങളില്‍ പൊലീസുകാര്‍ ഇടപെട്ട് മധ്യസ്ഥത വഹിക്കരുത്. വ്യക്തികള്‍ തമ്മിലുള്ള സിവില്‍ തര്‍ക്കങ്ങള്‍ അക്രമത്തിലേക്ക് കടക്കുന്ന പക്ഷം ഇതുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടികളാണ് പൊലീസ് സ്വീകരിക്കേണ്ടതെന്നും മെമോയില്‍ പറയുന്നു.
പൊലീസുകാര്‍ ഇടപെട്ട് ഏകപക്ഷീയമായി കേസുകള്‍ ഒത്തുതീര്‍ക്കുന്നതിനെതിരെ നിരവധി പരാതികള്‍വന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടി. സിവില്‍ സ്വഭാവത്തിലുള്ള തര്‍ക്കങ്ങളില്‍ പെലീസ് ഉദ്യോഗസ്ഥര്‍ ഇടപെടുകയോ കക്ഷികളെ പ്രശ്‌നപരിഹാരത്തിന് സ്‌റ്റേഷനുകളിലേക്ക് വിളിപ്പിക്കാനോ പാടില്ല.
സിവില്‍ തര്‍ക്കം, വസ്തു തര്‍ക്കം, അതിര്‍ത്തി തര്‍ക്കം എന്നിവ ഇതില്‍ ഉള്‍പ്പെടും. സിവില്‍ കോടതിയുടേയും റവന്യൂ അധികൃതരുടേയും പരിധിയില്‍ മാത്രം വരുന്ന കാര്യങ്ങളാണിതെന്ന് മെമോയില്‍ ഓര്‍മിപ്പിക്കുന്നു. വ്യക്തികളോ സംഘങ്ങളോ തമ്മിലുള്ള തര്‍ക്കം ക്രിമിനല്‍ നടപടികളിലേക്ക് നീങ്ങുന്നതായി ആരെങ്കിലും ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കേരള പൊലീസ് നിയമത്തിലെ 63ാം വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിക്കേണ്ടത്. പൊലീസുകാര്‍ ഇടപെട്ട് മധ്യസ്ഥം വഹിക്കരുത്. അതേ സമയം പ്രത്യേക കോടതി നടപടികള്‍ക്ക് വേണ്ടിയോ പൊലീസ് സംരക്ഷണം നല്‍കുന്നതിനോ കോടതിയുടെ ഉത്തരവ് കിട്ടിയില്‍ അവ പാലിക്കണമെന്നും മെമോയില്‍ പറയുന്നു.
പൊലീസുകാര്‍ ഇടപെട്ട് ഏകപക്ഷീയമായി കേസുകള്‍ ഒത്തുതീര്‍ക്കുന്നതിനെതിരെ നിരവധി പരാതികള്‍വന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടി. സിവില്‍ സ്വഭാവത്തിലുള്ള തര്‍ക്കങ്ങളില്‍ പെലീസ് ഉദ്യോഗസ്ഥര്‍ ഇടപെടുകയോ കക്ഷികളെ പ്രശ്‌നപരിഹാരത്തിന് സ്‌റ്റേഷനുകളിലേക്ക് വിളിപ്പിക്കാനോ പാടില്ല. സിവില്‍ തര്‍ക്കം, വസ്തു തര്‍ക്കം, അതിര്‍ത്തി തര്‍ക്കം എന്നിവ ഇതില്‍ ഉള്‍പ്പെടും. സിവില്‍ കോടതിയുടേയും റവന്യൂ അധികൃതരുടേയും പരിധിയില്‍ മാത്രം വരുന്ന കാര്യങ്ങളാണിതെന്ന് മെമോയില്‍ ഓര്‍മിപ്പിക്കുന്നു.

ഒരാളെ തെറി വിളികക്ുന്നതും മര്‍ദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമൊക്കെ ക്രിമിനല്‍ കുറ്റമാണ്. പലപ്പോഴും സിവില്‍ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാകും പലപ്പോഴും ഇത്തരം കാര്യങ്ങളിലേക്ക് നീങ്ങുന്നതും. അതുകൊണ്ട് തന്നെ ഫലത്തില്‍ സിവില്‍ കേസുകളിലും പൊലീസിന് ഇനിയും ഇടപെടേണ്ടി വന്നേക്കും. പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ മധ്യസ്ഥത വഹിക്കേണ്ടിയും വരും. ഫലത്തില്‍ ഡിജിപി പുറപ്പെടുവിച്ച മെമോ കാരണം പൊലീസ് സ്‌റ്റേഷനില്‍ വച്ച് മധ്യസ്ഥത കരാര്‍ എഴുതി ഒപ്പിടാന്‍ പറ്റില്ലെന്നത് മാത്രമാണ് ഒരു തടസമായി നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഡിജിപി സര്‍ക്കുലര്‍ ഇറക്കിയാലും അതിര്‍ത്തി തര്‍ക്കങ്ങളിലെ പൊലീസ് ഇടപെടല്‍ തുടര്‍ന്നും ഉണ്ടാകുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്
വ്യക്തികളോ സംഘങ്ങളോ തമ്മിലുള്ള തര്‍ക്കം ക്രിമിനല്‍ നടപടികളിലേക്ക് നീങ്ങുന്നതായി ആരെങ്കിലും ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കേരള പൊലീസ് നിയമത്തിലെ 63ാം വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിക്കേണ്ടത്. പൊലീസുകാര്‍ ഇടപെട്ട് മധ്യസ്ഥം വഹിക്കരുത്. അതേ സമയം പ്രത്യേക കോടതി നടപടികള്‍ക്ക് വേണ്ടിയോ പൊലീസ് സംരക്ഷണം നല്‍കുന്നതിനോ കോടതിയുടെ ഉത്തരവ് കിട്ടിയില്‍ അവ പാലിക്കണമെന്നും ഡിജിപി പുറത്തിറക്കിയ മെമോയില്‍ പറയുന്നു.
അതേസമയം പൊലീസ് നിയമത്തിലെ 63ാം വകുപ്പ് പ്രകാരം വ്യക്തികളോ ഗ്രൂപ്പുകള്‍ തമ്മിലോ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പൊലീസ് നടപടി എടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതില്‍ തന്നെ വ്യക്തികളെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് സമവായ സാധ്യത ആരായണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. ഇത്തരം സംഭവങ്ങളിള്‍ ഒരു മധ്യസ്ഥന്റെ റോളാണ് പൊലീസ് വഹിക്കേണ്ടതെന്നും 63ാം വകുപ്പില്‍ വ്യക്തമാക്കുന്നുണ്ട്. വകുപ്പില്‍ ഇക്കാര്യം വ്യക്തമായി നിര്‍ദ്ദേശിക്കുന്നുണ്ട് എന്നതുകൊണ്ട് തന്നെ ഡിജിപിയുടെ മെമോ എത്രകണ്ട് ഗുണകരമാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡിജിപിയുടെ മെമോ പൊലീസുകാരില്‍ കുടുതല്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. സ്വകാര്യവ്യക്തികള്‍ തമ്മിലുള്ള സിവില്‍ തര്‍ക്കങ്ങളില്‍ പൊലീസുകാര്‍ ഇടപെട്ട് മധ്യസ്ഥം വഹിക്കരുതെന്ന് രണ്ടു വര്‍ഷം മുന്പ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന് ശേഷവും ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നു. അടുത്തിടെ കോതമംഗലം, പൂജപ്പുര സ്‌റ്റേഷനുകള്‍ക്ക് കീഴിലുള്ള രണ്ട് കേസുകള്‍ സംസ്ഥാന പൊലീസ് കംപ്ലയിന്‍ഡ്‌സ് അഥോറിറ്റിക്ക് മുന്നിലുമെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (26 minutes ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (32 minutes ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (43 minutes ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (51 minutes ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (58 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (1 hour ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (1 hour ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (1 hour ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (6 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (6 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (6 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (7 hours ago)

Malayali Vartha Recommends