Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിപിഐ എം നടത്തുന്ന നവകേരള മാര്‍ച്ചിന് നാളെ തുടക്കം

14 JANUARY 2016 10:26 AM IST
മലയാളി വാര്‍ത്ത.

More Stories...

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന പുതിയ കേരളം സൃഷ്ടിക്കാനുള്ള ആഹ്വാനവുമായി സിപിഐ എം നടത്തുന്ന നവകേരള മാര്‍ച്ചിന് വെള്ളിയാഴ്ച കാസര്‍കോട്ട് തുടക്കമാകും. മാര്‍ച്ച് ഉപ്പളയില്‍ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പങ്കെടുക്കും.
മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിതകേരളം എന്നതാണ് മാര്‍ച്ച് ഉയര്‍ത്തുന്ന മുദ്രാവാക്യം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആഗോളവല്‍ക്കരണ ദുര്‍നയങ്ങള്‍, വര്‍ഗീയത, അഴിമതി എന്നിവയ്‌ക്കെതിരെ പടയണി സൃഷ്ടിക്കാനും നവകേരള സൃഷ്ടിക്കായുള്ള സാമൂഹ്യമാറ്റത്തിന് ജനങ്ങളെ ആഹ്വാനം ചെയ്യാനുമാണ് മാര്‍ച്ച്. എം വി ഗോവിന്ദന്‍, കെ ജെ തോമസ്, പി കെ സൈനബ, എം ബി രാജേഷ്, പി കെ ബിജു, എ സമ്പത്ത്, ഡോ. കെ ടി ജലീല്‍ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്. 
140 നിയമസഭാ മണ്ഡലങ്ങളിലെയും ജനങ്ങളുമായി മാര്‍ച്ച് നേരിട്ട് ആശയവിനിമയം നടത്തും. മാര്‍ച്ചിന്റെ സന്ദേശം വിളംബരം ചെയ്ത് ഏരിയകളില്‍ നടക്കുന്ന പ്രചാരണജാഥകള്‍ക്ക് ആവേശകരമായ പ്രതികരണമാണ്. ദിവസം നാല് സ്വീകരണപരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് ഫെബ്രുവരി 14നു സമാപന റാലി നടക്കും. മാര്‍ച്ച് സഞ്ചരിക്കുന്ന പ്രദേശങ്ങളിലെ പ്രമുഖരുമായും എല്ലാ ദിവസവും മാധ്യമപ്രതിനിധികളുമായും കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തെയും ജനകീയപ്രശ്‌നങ്ങളും വികസനപ്രശ്‌നങ്ങളും പൊതുരാഷ്ട്രീയത്തിനൊപ്പം വിശകലനം ചെയ്യുകയും ജനങ്ങളിലെത്തിക്കുകയും ചെയ്യും. തിരുവനന്തപുരത്ത് നടന്ന കേരള പഠന കോണ്‍ഗ്രസില്‍ രൂപപ്പെട്ട ആശയങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കും. 
ജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും ക്രോഡീകരിക്കും. കേരള വികസനത്തിലും അതിനായുള്ള രൂപരേഖയുടെ രൂപീകരണത്തിലും ജനാധിപത്യപരമായ പങ്കാളിത്തം ഉറപ്പുവരുത്തും.
സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ രാഷ്ട്രീയപ്രചാരണവും ജനപക്ഷത്തുനിന്നുള്ള ബദലിനായുള്ള വിപുലമായ അഭിപ്രായ സമാഹരണവും മാര്‍ച്ചിന്റെ പ്രധാന ലക്ഷ്യങ്ങളാണ്. മുഖ്യമന്ത്രിയടക്കം മന്ത്രിമാരെല്ലാം പൊതുപണം കവര്‍ന്നെടുത്തു നടത്തുന്ന അഴിമതിക്കെതിരായ വമ്പിച്ച പ്രചാരണം മാര്‍ച്ച് നടത്തും. ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടംകൊയ്യാന്‍ ലക്ഷ്യമിടുന്ന വര്‍ഗീയശക്തികള്‍ക്കെതിരെ മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും ശക്തമായ സന്ദേശം മാര്‍ച്ചില്‍ ഉയര്‍ത്തിപ്പിടിക്കും.
മാറുന്ന കാലത്തിനൊത്തുള്ള മാറുന്ന കേരളത്തെ സൃഷ്ടിക്കാന്‍ അഴിമതിരഹിതവും ജനാധിപത്യ, മതനിരപേക്ഷമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ശക്തികളെ കേരളത്തിന്റെ കാവല്‍ ഏല്‍പ്പിക്കണമെന്ന് മാര്‍ച്ച് ആഹ്വാനം ചെയ്യും. എല്ലാ മേഖലകളെയും ബാധിച്ച മുരടിപ്പില്‍നിന്നും തളര്‍ച്ചയില്‍നിന്നും കേരളത്തെ മോചിപ്പിച്ച് സര്‍ഗാത്മകമായി അതിനെ പുനര്‍നിര്‍മിക്കുകയെന്ന ദൌത്യത്തിന് ജനങ്ങളുടെ പിന്തുണ മാര്‍ച്ച് തേടുന്നു. കേരളത്തെ മോചിപ്പിക്കാന്‍ മുന്നേറുന്ന നവകേരള മാര്‍ച്ചിനെ വരവേല്‍ക്കാന്‍ സംസ്ഥാനമാകെ ഒരുങ്ങിക്കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (41 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (47 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (56 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends