മകളുടെ വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് വരാക്കരയില്‍ മൂന്നംഗ കുടുംബം ജീവനൊടുക്കി

മകളുടെ വിവാഹം മുടങ്ങിയതിലുള്ള ദുഃഖം താങ്ങാനാവാതെ മണ്ണംപേട്ട (തൃശൂര്‍)-യില്‍ മൂന്നംഗ കുടുംബം ജീവനൊടുക്കി. വരാക്കര ചുക്കിരിക്കുന്ന് തുപ്രത്ത് ബാബു (54), ഭാര്യ സവിത (42), മകള്‍ ശില്‍പ (22) എന്നിവരാണു മരിച്ചത്. ഇന്നലെ മൂന്നു മണിയോടെയാണ് ഇവര്‍ താമസിക്കുന്ന വീടിനു സമീപത്തെ പഴയ വീട്ടില്‍ അബോധാവസ്ഥയില്‍ മൂവരെയും കണ്ടെത്തിയത്.
സയനൈഡ്, ശീതളപാനീയ കുപ്പി, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ സമീപത്തു നിന്നു കണ്ടെത്തി. ശില്‍പയുടെ വിവാഹം സുഹൃത്തായിരുന്ന വടക്കാഞ്ചേരി സ്വദേശിയായ യുവാവ് മുടക്കിയതിലുള്ള ദുഃഖം മൂലമാണ് ജീവനൊടുക്കുന്നതെന്ന വിവരം പൊലീസിനു ലഭിച്ചത് മൃതദേഹങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന മൂന്നു പേജുള്ള കുറിപ്പില്‍ നിന്നാണ്.
ഇരിങ്ങാലക്കുട സ്വദേശിയായ യുവാവുമായാണു വിവാഹം ഉറപ്പിച്ചിരുന്നത്. വരന് ശില്‍പയുടെ ചിത്രം സഹിതം വടക്കാഞ്ചേരി സ്വദേശിയായ യുവാവ് മൊബൈലില്‍ മെസേജ് അയച്ചെന്നും ഇതാണു വിവാഹം മുടങ്ങാന്‍ കാരണമെന്നും കത്തില്‍ പറയുന്നു. വരന്റെ മൊബൈലിലേക്ക് എത്തിയ സന്ദേശം പരിശോധിച്ചതിനു ശേഷം പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ കുറ്റാരോപിതനായ യുവാവിനെ അറസ്റ്റ് ചെയ്യുമെന്നു പൊലീസ് വ്യക്തമാക്കി.
ഇന്നലെ, ശില്‍പയുടെ സഹോദരന്‍ വിപിന്‍ ക്വാറിയില്‍ മുങ്ങിമരിച്ചതിന്റെ 13-ാം വാര്‍ഷികദിനമായിരുന്നു. സ്വര്‍ണ പ്പണിക്കാരനായിരുന്ന ബാബു ജോലി നഷ്ടപ്പെട്ടതിനു ശേഷം കോഴിക്കച്ചവടം നടത്തി കുടുംബം പുലര്‍ത്തുകയായിരുന്നു. ശില്‍പ എംകോം പഠനം പൂര്‍ത്തിയാക്കിയിരുന്നു.
വിഷം കഴിക്കുന്നതിനു തൊട്ടുമുന്‍പ് ശില്‍പ ഫോണില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു വീട്ടിലെത്തിയ ബാബുവിന്റെ സഹോദരന്റെ മകനാണ് അബോധാവസ്ഥയില്‍ ഇവരെ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി ഇന്നു മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുമെന്നു പുതുക്കാട് സിഐ എന്‍. മുരളീധരന്‍ പറഞ്ഞു. വരന്തരപ്പിള്ളി എസ്‌ഐ വി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.
യഥാര്‍ത്ഥ കാമുകന്‍ ഒരിക്കലും നഗ്ന സെല്‍ഫി ഫോട്ടോകള്‍ ചോദിക്കില്ല. ചോദിച്ചാല്‍ തിരിച്ചറിയുക അവന്‍ ചതിയനാണെന്ന്. ഇനി സെല്‍ഫി ഫോട്ടോകള്‍ ചോദിച്ചാല്‍ അതു തരുന്ന കാമുകിയെയും വിശ്വസിക്കാതിരിക്കുക. ഈ ലോകം വല്ലാതെ മാറിയിരിക്കുന്നു. ആരുടെ മനസ്സും എപ്പോള്‍ വേണമെങ്കിലും മാറാം. ആരും വഞ്ചിക്കപ്പെടാം. സന്തോഷത്തോടെ നല്‍കുന്ന ഫോട്ടോകള്‍ നമുക്കുള്ള കുരുക്കാതിരിക്കട്ടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























