Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ഭക്തലക്ഷങ്ങള്‍ കാത്തിരിക്കുന്നു....പൊന്നമ്പലമേട് കൊളുത്തി വയ്ക്കുന്ന മകരസംക്രമദീപത്തിന്റെ പുണ്യദര്‍ശനത്തിനായി

15 JANUARY 2016 09:28 AM IST
മലയാളി വാര്‍ത്ത.

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

തൊഴുകൈകളും ശരണമന്ത്രങ്ങളും അലിഞ്ഞ വലിയൊരു പ്രവാഹം ശബരിമല ഗിരിശൃംഗങ്ങളില്‍ തെളിയുന്ന മഹാജ്യോതിയുടെ താഴ്‌വരയില്‍ ഇന്നു സായൂജ്യമടയും. സന്ധ്യയ്ക്ക് പൊന്നമ്പലമേട് കൊളുത്തിവയ്ക്കുന്ന മകരസംക്രമദീപം തൊഴുത് അയ്യപ്പദര്‍ശനത്തിന്റെ നിര്‍വൃതി നുകര്‍ന്ന് ആ പ്രവാഹം തിരിച്ചൊഴുകും. ഒരു വര്‍ഷത്തെ കാത്തിരിപ്പ്, രണ്ടു മാസത്തെ ദര്‍ശനഭാഗ്യം. ഇന്ന് അതിന്റെ പാരമ്യമാണ്.
കാഠിന്യങ്ങള്‍ കടന്നു കയറിച്ചെന്നാല്‍ മാത്രം സിദ്ധിക്കുന്ന ദൈവസാക്ഷാത്കാരത്തിന്റെ വിളക്കുഴിയലായി മകരജ്യോതി ഭക്തഹൃദയങ്ങളില്‍ പിന്നെയും പ്രകാശം പരത്തും. തിരുവാഭരണവിഭൂഷിതനായ അയ്യപ്പന്റെ ചൈതന്യം എല്ലാറ്റിനും മീതേ സുവര്‍ണ തേജസാകും. മകരജ്യോതി കണ്ടു കണ്ണും മനസും ഉടലും ധന്യമാക്കാന്‍ ശരണം ചൊല്ലി കഴിയുന്നവര്‍ എത്രയാണ്? പുണ്യനദിയിലെ ഓളങ്ങള്‍ക്കു കണക്കില്ലാത്തതുപോലെ, ലക്ഷങ്ങള്‍ എന്നതു സാമാന്യമായൊരു കണക്കു മാത്രം.
പൂങ്കാവനമൊന്നായി ഉതിര്‍ത്ത ശരണംവിളിയായിരുന്നു നാളുകളായി ശബരിമലയുടെ സ്വരം. പമ്പയില്‍ നിന്നു മുകളിലേ ക്കൊഴുകിയ ഭക്തനദിയുടെ ആരവം. സന്നിധാനം നടയടച്ചാലും പിന്നെയും ഹൃദയനടകള്‍ തുറന്നിരിക്കും. അയ്യപ്പനാമങ്ങള്‍ ഉരുക്കഴിച്ചുകൊണ്ട്.
പമ്പവിളക്കും പമ്പസദ്യയും പകര്‍ന്ന ധന്യതയില്‍ ഇന്നലെത്തന്നെ അസംഖ്യം ഭക്തര്‍ മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തും പരിസരങ്ങളിലുമെത്തി തമ്പടിച്ചിരുന്നു. ആ ഒഴുക്ക് തുടരുകയാണ്. മകരസംക്രമ പൂജയ്ക്കായി, ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന സമയമായ പുലര്‍ച്ചെ ഒന്നിനു നട പ്രത്യേകം തുറന്നു. 1.27ന് അഭിഷേകം. കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് പ്രത്യേക ദൂതന്‍ വശം കൊടുത്തയച്ച നെയ്‌ത്തേങ്ങയിലെ നെയ്യ് കൊണ്ടായിരുന്നു അഭിഷേകം. പൂജകള്‍ പൂര്‍ത്തിയാക്കി രണ്ടു മണിയോടെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ നടയടച്ചു. നിത്യപൂജകള്‍ക്കായി മൂന്നിനു നട വീണ്ടും തുറന്നു. നിര്‍മാല്യവും ശേഷം നെയ്യഭിഷേകവും. അഭിഷേകം രാവിലെ ഒന്‍പതു വരെ തുടരും.
ഉച്ചപൂജയ്ക്കു ശേഷം ഒരു മണിക്കു വീണ്ടും നടയടയ്ക്കും. പിന്നെ ഭക്തര്‍ക്കു ദര്‍ശനവും പതിനെട്ടാംപടി കയറ്റവും അനുവദിക്കില്ല. അഞ്ചിനാണു പിന്നെ നട തുറക്കുക. തുടര്‍ന്ന് തിരുവാഭരണത്തെ സ്വീകരിക്കുന്നവരെ പൂമാലകള്‍ അണിയിച്ചു ശരംകുത്തിയിലേക്ക് അയയ്ക്കും. ദേവസ്വം ബോര്‍ഡ്, അയ്യപ്പസേവാ സംഘം പ്രതിനിധികളാണ് തിരുവാഭരണത്തെ സ്വീകരിക്കുന്നത്. തിരുവാഭരണം പതിനെട്ടാം പടി കയറിയെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മറ്റും ചേര്‍ന്നു സ്വീകരിക്കും. സോപാനത്തില്‍നിന്ന് തന്ത്രിയും മേല്‍ശാന്തി എസ്. ഇ. ശങ്കരന്‍ നമ്പൂതിരിയും ചേര്‍ന്നു സ്വീകരിച്ച് ശ്രീകോവിലിലേക്കു കൊണ്ടുപോകും.
തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. അതിനു ശേഷമേ ഭക്തരെ വീണ്ടും പതിനെട്ടാം പടി കയറാന്‍ അനുവദിക്കൂ. ജ്യോതിദര്‍ശനം കഴിഞ്ഞു മടങ്ങുന്നവരെ തിരക്കൊഴിവാക്കി ബെയ്‌ലി പാലത്തിലൂടെ അയയ്ക്കാന്‍ ക്രമീകരണം ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha          

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (1 hour ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (1 hour ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (1 hour ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (2 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (4 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (5 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (5 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (6 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (6 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (6 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (6 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (6 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (7 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

Malayali Vartha Recommends