Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയിലില്‍ വച്ച് സരിതാ എഴുതിയ വിവാദകത്ത് ഹാജരാക്കണം: സോളാര്‍ കമ്മിഷന്‍; ബിജു രാധാകൃഷ്ണന്‍ സരിതയെ വിസ്തരിക്കും

15 JANUARY 2016 09:30 AM IST
മലയാളി വാര്‍ത്ത.

More Stories...

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം

സരിതാ എസ്. നായര്‍ അട്ടക്കുളങ്ങര ജയിലില്‍ വച്ച് എഴുതിയ വിവാദകത്ത് ഹാജരാക്കണമെന്നു സോളാര്‍ അന്വേഷണ കമ്മിഷന്‍. കേസ് നടത്തിപ്പുമായി ബന്ധപ്പട്ട് കക്ഷി എഴുതി അഭിഭാഷകനു കൈമാറിയ കുറിപ്പാണ് അതെന്നും തെളിവ് നിയമപ്രകാരം പരിരക്ഷ ഉള്ളതിനാല്‍ കത്ത് ഹാജരാക്കാന്‍ കഴിയില്ലെന്നുമുള്ള സരിതയുടെ വാദം കമ്മിഷന്‍ തള്ളിക്കളഞ്ഞു. കത്ത് ഹാജരാക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കുമെന്ന് ഇന്നലെ സിറ്റിങ്ങിനിടെ സരിതയുടെ അഭിഭാഷകന്‍ സി.ഡി. ജോണിയെ കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന്‍ നേരിട്ടു ഹാജരാകുന്നതിനു പകരം അഭിഭാഷകന്‍ മുഖേന അവധി അപേക്ഷ നല്‍കിയത് സോളാര്‍ അന്വേഷണ കമ്മിഷനെ ചൊടിപ്പിച്ചു. ഹാജരാകാന്‍ മടിയുണ്ടെങ്കില്‍ ടെന്നി ജോപ്പനെ അങ്ങോട്ടുപോയി കാണാം എന്നായിരുന്നു കമ്മിഷന്റെ പ്രതികരണം. ടെന്നി ജോപ്പന്‍ കൊല്ലം പുത്തൂര്‍ ബഥനി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് ടെന്നി ജോപ്പന്‍ കമ്മിഷന്‍ മുമ്പാകെ ഹാജരാകാതെ അവധി അപേക്ഷ നല്‍കിയത്. ഇന്നലെയാണു ഹാജരാകേണ്ടിയിരുന്നത്. ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടതിനു ശേഷം ടെന്നി ജോപ്പന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു കമ്മിഷന്‍ വ്യക്തമാക്കി. സരിതാ എസ്. നായരെ വിസ്തരിക്കുന്നതിന് അനുമതി നല്‍കണമെന്ന ബിജു രാധാകൃഷ്ണന്റെ അപേക്ഷ കമ്മിഷന്‍ അനുവദിച്ചു. സരിതയെ വിസ്തരിക്കാന്‍ ബിജുവിനെ അനുവദിക്കരുതെന്ന സരിതയുടെ അഭിഭാഷകന്റെ വാദം കമ്മിഷന്‍ തള്ളി. സരിതയും ബിജുവും ഒരേവേദിയില്‍ മുഖാമുഖം സംസാരിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്നു കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇത് അന്വേഷണത്തിന് ഏറെ സഹായകരമാകും. കമ്മിഷനുമായി സഹകരിക്കാന്‍ സരിത തയാറാണോയെന്ന ചോദ്യത്തിന് അതെ എന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. എങ്കില്‍ 22, 23 തീയതികളില്‍ കമ്മിഷന്‍ മുമ്പാകെ ഹാജരാകാന്‍ സരിത തയാറാകുമോ എന്നും കമ്മിഷന്‍ ചോദിച്ചു. ഇതുസംബന്ധിച്ച് കൂടിയാലോചിച്ചശേഷം മറുപടി നല്‍കാമെന്ന് അഭിഭാഷകന്‍ പറഞ്ഞു. സരിതയെ പാര്‍പ്പിച്ചിരുന്ന അട്ടക്കുളങ്ങര വനിതാ ജയിലില്‍ 2013 ജൂലൈ 27നു സന്ദര്‍ശനം നടത്തിയത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ജയില്‍ സന്ദര്‍ശിക്കുമെന്ന അറിയിപ്പിനെ തുടര്‍ന്നായിരുവെന്ന് ജയില്‍ ഐ.ജി: എച്ച്. ഗോപകുമാര്‍ കമ്മിഷനു മുന്നില്‍ വിശദീകരിച്ചു. ജയില്‍ സന്ദര്‍ശനത്തിനിടെ ഐ.ജി. ഗോപകുമാര്‍ നാലു മണിക്കൂറോളം ജയിലില്‍ ചെലവഴിച്ചെന്നും സരിതാ നായരുമായി ദീര്‍ഘനേരം സംസാരിച്ചെന്നുമുള്ള വാര്‍ഡന്‍ ശ്രീരാമന്റെ മൊഴി ശരിയല്ലെന്ന് ഐ.ജി. പറഞ്ഞു. വൈകിട്ട് 4.10ന് എത്തി 5.30ന് മടങ്ങി. അതിനിടെ ജയിലിലുണ്ടായിരുന്ന 78 തടവുകാരെയും കണ്ട് എന്തെങ്കിലും പരാതിയുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. ജയില്‍ സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഒന്നിലധികം രജിസ്റ്ററുകള്‍ സൂക്ഷിച്ചിട്ടുണ്ട്. തടവുകാരും അവരുടെ ബന്ധുക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ രജിസ്റ്ററാണ് കമ്മിഷന്‍ മുമ്പാകെ അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് ഹാജരാക്കിയതെന്നും അതില്‍ തന്റെ സന്ദര്‍ശന വിവരം രേഖപ്പെടുത്തിയിട്ടില്ലെന്നും ഐ.ജി. പറഞ്ഞു. കമ്മിഷന്‍ മുമ്പാകെ സൂപ്രണ്ട് ഹാജരാക്കിയ രജിസ്റ്ററിലെ ക്രമക്കേടുകള്‍ ജസ്റ്റിസ് ശിവരാജന്‍ ചൂണ്ടിക്കാട്ടിയെങ്കിലും ജയില്‍ ഐ.ജിക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. അന്നത്തെ ജയില്‍ സൂപ്രണ്ട് രേഖപ്പെടുത്തിയ സരിതയുടെ 19 പേജ് കത്ത് പിന്നീട് ചുമതലയേറ്റ വനിതാ സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ നാലു പേജായി ചുരുങ്ങിയത് എങ്ങനെയെന്ന ചോദ്യത്തിനു മുന്നിലും ഐ.ജി. മൗനം പാലിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (41 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (47 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (56 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends