Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വണ്ടിയിടിച്ച് വീണ ശ്രീലത താരമായി, കാരണം താങ്ങിയെടുത്തത് സ്മൃതി ഇറാനി

15 JANUARY 2016 10:53 AM IST
മലയാളി വാര്‍ത്ത.

More Stories...

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം

വാഹനാപകടത്തില്‍പ്പെടുന്നത് ആരായാലും അവര്‍ക്ക് അത് ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവമായിരിക്കും. പഴകുറ്റി സ്വദേശി ശ്രീലതയ്ക്കും ഇന്നലെ ഉണ്ടായ വാഹനാപകടം ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവമായി.

എന്നാല്‍ സഹിക്കാനാവാത്ത വേദന കൊണ്ടൊന്നുമല്ല ശ്രീലതയ്ക്കത് മറക്കാനാവാത്തതായത്. അപകടത്തില്‍ പെട്ട് വീണ ശ്രീലതയെ റോഡില്‍ നിന്ന് താങ്ങിയെടുത്തത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരുന്നു എന്ന കാരണം കൊണ്ടാണ്.

ഐസര്‍ കാമ്പസ് ഉദ്ഘാടനത്തിന് വരികയായിരുന്ന സ്മൃതി ഇറാനിക്കും മുഖ്യമന്ത്രിക്കും പോകാനായി പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നതിനിടയിലാണ് നെടുമങ്ങാട് വിതുര റോഡില്‍ പഴകുറ്റിയില്‍ ശ്രീലത ടെമ്പോ തട്ടി വീണത്.

പിടഞ്ഞെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വാഹനവ്യൂഹം ഇരമ്പി പാഞ്ഞുവന്നു. റോഡില്‍ ശ്രീലത കിടക്കുന്നത് കണ്ട് വാഹനം നിറുത്തി ഇറങ്ങിവന്ന സ്മൃതി ഇറാനി അവരെ താങ്ങിയെടുത്തു. ശ്രീലതയ്ക്ക് വെള്ളം കൊടുക്കാനും ഉടന്‍ ആശുപത്രിയിലെത്തിക്കാനും സ്മൃതി ഇറാനി നിര്‍ദ്ദേശിച്ചു.

പൊലീസ് വാഹനത്തില്‍ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച ശ്രീലതയുടെ പരിക്ക് ഗുരുതരമായിരുന്നില്ല. അത്യാവശ്യ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. എന്നാലും മറക്കാനാവാത്ത അപകടാനുഭവമായി ശ്രീലതയ്ക്ക് അത്. നാട്ടിലും വാര്‍ത്തയിലും അവര്‍ പൊടുന്നനെ താരവുമായി.

സ്മൃതിഇറാനിയുടെ വാഹനവ്യൂഹം നിറുത്തിയത് കണ്ട് പിന്നാലെ വരികയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനവ്യൂഹവും നിറുത്തി. ഉത്കണ്ഠയോടെ മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങി നടന്നുവന്നു. അപ്പോഴേക്കും ശ്രീലതയുമായി പൊലീസ് വാഹനം ആശുപത്രിയിലേക്ക് കുതിച്ചിരുന്നു.

സംഭവം സുരക്ഷാ വീഴ്ചയാണെന്നൊക്കെ പറയാമെങ്കിലും കേന്ദ്രമന്ത്രിയുടെ അപ്രതീക്ഷിത പെരുമാറ്റത്തില്‍ പൊലീസും എക്‌സ്‌കോര്‍ട്ടുകാരും ആദ്യം അമ്പരന്നു. ഉടനേ കര്‍ത്തവ്യനിരതരായ പൊലീസ് കേന്ദ്രമന്ത്രിയുമായി യാത്ര തുടര്‍ന്നു. സ്മൃതി ഇറാനിയുടെ വാഹനത്തിന് പിന്നില്‍ മറ്റൊരു വണ്ടിയില്‍ ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്‍, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് എന്നിവരുമുണ്ടായിരുന്നു. ഒരു മണിക്കൂറോളം വൈകിയാണ് കേന്ദ്രമന്ത്രി ചടങ്ങിനെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha          

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (41 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (47 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (56 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends