സരിതയുടെ കത്തില്‍ 13 വിഐപികളുടെയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും പേരുണ്ട്; മുല്‍ ജയില്‍ ഡി.ജി.പി

പത്തനംതിട്ട ജയിലില്‍ സരിതയുടെ ദേഹപരിശോധനയില്‍ പിടിച്ചെടുത്ത കത്തില്‍ 13 വിഐപികളുടെയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും പേരുണ്ടായിരുന്നുവെന്ന് അലക്‌സാണ്ടര്‍ ജേക്കബ്. പേരുകള്‍ വെളിപ്പെടുത്താനാകില്ലെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ പേര് ഇല്ലെന്നും കമ്മിഷനില്‍ കക്ഷിയായ ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ അഭിഭാഷകന്റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
ആരുടെയും പേര് പറയില്ലെന്നു പറഞ്ഞയാള്‍ മുഖ്യമന്ത്രിയുടെ പേര് ഇല്ലെന്നു മാത്രം പറഞ്ഞതു സംശയകരമാണെന്നു ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തെച്ചൊല്ലി സര്‍ക്കാര്‍ അഭിഭാഷകന്‍ റോഷന്‍ ഡി. അലക്‌സാണ്ടര്‍ ഒരു ഭാഗത്തും കമ്മിഷനും ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ അഭിഭാഷകനും മറുഭാഗത്തും നിന്ന് ഏറെ നേരം വാക്കു തര്‍ക്കമുണ്ടായി.
കത്തിലെ ഉള്ളടക്കം തന്നോടു പറഞ്ഞ ജയില്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്താന്‍ തയാറല്ലാത്തതിനാലാണു പേരുകള്‍ പറയാത്തതെന്നു ഡോ. അലക്‌സാണ്ടര്‍ ജേക്കബ് വിശദീകരിച്ചു. താന്‍ കത്ത് നേരിട്ടു വായിച്ചിട്ടില്ലാത്തതിനാല്‍ ഇതില്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























