Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

പെണ്‍കുട്ടികളെ സൂക്ഷിച്ചോ? കന്യകമാരെ കാണാതാകുന്നതിനുപിന്നില്‍ സാത്താന്‍സേവക്കാരെന്ന് സംശയം

16 JANUARY 2016 08:36 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..

നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

പറവൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ സാത്താന്‍ സേവകര്‍ക്കു പങ്കുണ്ടെന്ന സൂചന. ഡിസംബര്‍ നാലിനാണ് വിദ്യാര്‍ഥിനിയെ കാണാതായത്. പറവൂര്‍ പൊലീസ്, മിസ്സിങ് കേസായി ആരംഭിച്ച അന്വേഷണം, പെണ്‍കുട്ടിയുടെ നോട്ട് ബുക്കില്‍ സാത്താന്‍ സേവകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്തിയതോടെ ക്രൈം ഡിറ്റാച്ച്‌മെന്റിനു കൈമാറുകയായിരുന്നു. അന്വേഷണം ആരംഭിച്ച് ഇത്രയും ദിവസമായിട്ടും പെണ്‍കുട്ടിയെ സംബന്ധിച്ച് ഒരു വിവരവുമില്ല. ഇതിനിടെ സമാന രീതിയില്‍ പശ്ചിമകൊച്ചിയില്‍നിന്നും വിദ്യാര്‍ഥിനിയെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്.
കാണാതാകുന്നതിന് ആഴ്ചകള്‍ മുന്‍പേ വീട്ടുകാരോടു പോലും അകലം പാലിച്ചിരുന്ന വിദ്യാര്‍ഥിനി, ഡിസംബര്‍ നാലിനു രാവിലെ കോളെജിലേക്ക് എന്നു പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. കൂട്ടുകാരെയും മറ്റും ചോദ്യം ചെയ്‌തെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.
ഇതിനിടെ പൊലീസിന്റെ നിര്‍ദേശ പ്രകാരം വീട്ടുകാര്‍ പെണ്‍കുട്ടിയുടെ നോട്ട് ബുക്കുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സാത്താന്‍ സേവകരുമായുള്ള ബന്ധം വ്യക്തമാകുന്നത്. \'ബ്ലാക്ക് മാജിക്ക് സര്‍\' എന്ന് അഭിസംബോധന ചെയ്ത് സാത്താന്‍ സേവകര്‍ക്കെഴുതിയ കത്തും കണ്ടെടുത്തു.
കത്തോലിക്കാ വിഭാഗത്തിലുള്ള പെണ്‍കുട്ടി സാത്താന്‍സേവകരെക്കുറിച്ച് 12 വയസുള്ള സഹോദരനോടു പറഞ്ഞിട്ടുണ്ട്. \'\'സാത്താന്‍ ആരാധനയ്ക്കു പോയിട്ടുണ്ട്. അവിടെ വലിയ അദ്ഭുതങ്ങളാണു നടക്കുന്നത്. വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന ഓസ്തിയില്‍നിന്നു ചോര വരുന്നതു തന്നെ കാണിച്ചു\' എന്നിങ്ങനെ പെണ്‍കുട്ടി സഹോദരനോടു പറഞ്ഞെന്ന് വീട്ടുകാര്‍. എന്നാല്‍, സംഘവുമായി ബന്ധപ്പെട്ട ആരിലേക്കും നേരിട്ട് എത്തിച്ചേരാവുന്ന വിവരങ്ങള്‍ നോട്ട് ബുക്കില്‍ ഇല്ല. ഇതോടെ അന്വേഷണം വഴിമുട്ടിയ സ്ഥിതിയിലാണ്.
കന്യകമാരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കറുത്ത കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നത് സാത്താന്‍ സേവകരുടെ രീതിയാണ്. യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പെണ്‍കുട്ടികളെ തട്ടിയെടുക്കുന്നതായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യം. വിദ്യാര്‍ഥിനികളെയും യുവാക്കളെയും ലക്ഷ്യമിട്ട് സാത്താന്‍ സേവകര്‍ കേരളത്തില്‍ പിടിമുറുക്കുന്നതായി നേരത്തെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ സാത്താന്‍ സേവകരുടെ സാന്നിധ്യം പലതവണ വ്യക്തമായിട്ടുള്ളതുമാണ്. പള്ളികളില്‍ കവര്‍ച്ച നടത്തി, കുര്‍ബാനയ്ക്കുപയോഗിക്കുന്ന വസ്തുക്കള്‍ തട്ടിയെടുക്കുന്നതു പോലുള്ള സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഉന്നതര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അന്വേഷണങ്ങള്‍ പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു പൊലീസ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (1 hour ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends