സിപിഎമ്മിന്റെ ബ്ലാക്ക് മാജിക്കില്‍ ഉദ്ഘാടനങ്ങളെല്ലാം വെള്ളത്തിലായി... നാല് വോട്ട് കിട്ടേണ്ടിയിരുന്ന ഉദ്ഘാടനങ്ങള്‍ നടക്കാത്തതില്‍ നേതാക്കള്‍ക്കും അമര്‍ഷം

കരമന കളിയിക്കാവിള റോഡ്, സെക്രറ്ററിയേറ്റ് അനക്‌സ് എന്നിവയുടെ ഉദ്ഘാടനം തടസ്സപ്പെടുത്തിയത് ഇടതു അനുഭാവികളായ ഉദ്യോഗസ്ഥര്‍. തിരഞ്ഞടുപ്പിനു സമയമായത്തോടെ ഇത്തരത്തിലുള്ള എല്ലാ പ്രധാന വികസന പ്രവര്‍ത്തനങ്ങളും തടയാന്‍ സിപിഎം തീരുമാനിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം കീഴ് ഘടകങ്ങള്‍ക്ക് കൈ മാറി കഴിഞ്ഞു.
കരമന കളിയിക്കാവിള റോഡ്, സെക്രട്ടറിയേറ്റ് അനക്‌സ് എന്നിവയുടെ ഉദ്ഘാടനം ഈ കഴിഞ്ഞ 13നാണ് തീരുമാനിച്ചിരുന്നത്.
ഇരു പദ്ധതികളുടെയും ഉദ്ഘാടനം നിശ്ചയിച്ചിരുന്നതാണ്. മുഖ്യമന്ത്രി ആയിരുന്നു ഉദ്ഘാടകന്‍. എന്നാല്‍ പെട്ടെന്നുതന്നെ ഉദ്ഘാടനം മാറ്റുകയായിരുന്നു. കരമന കളിയിക്കാവിള പാതയിലെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായിട്ടില്ല എന്നാണ് കാരണം പറഞ്ഞത്. സെക്രട്ടേറിയേറ്റ് അനക്‌സിനു ഫയര്‍ ഫോര്‍സിന്റെ അനുമതി കിട്ടിയില്ലെനും പറഞ്ഞു. ഇതിനിടയില്‍ അനക്‌സിന്റെ ഉദ്ഘാടനം മറ്റി വയ്ക്കണം എന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ രംഗത്ത് എത്തിയിരുന്നു.
സര്‍ക്കാരിന് ഇമേജ് ഉണ്ടാകുന്ന സര്‍വ്വ പരിപാടികളും ഇല്ലാതാക്കാനാണ് സിപിഎം നീക്കം നടത്തുന്നത്. ഏതാനം ദിവസങ്ങള്‍ കൂടി തള്ളി നീക്കിയാല്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. പിന്നീട് ഉദ്ഘാടന മാമാങ്കങ്ങള്‍ ഒന്നും നടത്താനാവില്ലെന്ന് സിപിഎം അനുകൂല ഉദ്ധ്യോഗസ്ഥര്‍ക്കറിയാം. കരമന കളിയിക്കാവിള 4 വരി പാതയില്‍ ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കുനില്ല. ഒരു വര്‍ഷം മുന്‍പ് നടന്നനിര്‍മാണ ഉദ്ഘാടനത്തില്‍ അച്യുതാനന്ദനെ ഒഴുവാക്കിയതിനെതിരെ വി ശിവന്‍കുട്ടി എംഎല്‍എ പ്രതിഷേധിച്ചിരുന്നു
അവസാന കാലത്ത് സര്‍ക്കാരിന്റെ ഇമേജ് തകര്‍ക്കുകയാണ് സിപിഎം പ്രവര്‍ത്തകരുടെ ലക്ഷ്യം. ഇലക്ഷന്‍ കൈയ്യെത്തും ദൂരത് എത്തിയതോടെ എല്ലാവരും സര്‍ക്കാരിനു എതിരെ സംസാരിച്ചു തുടങ്ങി. സര്‍ക്കാര്‍ ആകട്ടെ സിപിഎമ്മിന്റെ ഗൂഡ നീക്കങ്ങള്‍ അറിഞ്ഞതായി പോലും ഭാവിക്കുനില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























