Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ശമ്പളം ഫെബ്രുവരിയില്‍; ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 16,500 രൂപ

21 JANUARY 2016 10:33 PM IST
മലയാളി വാര്‍ത്ത.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പരിഷ്‌കരിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഫെബ്രുവരിയിലെ ശമ്പളം മുതല്‍ വിതരണംചെയ്യും. ശമ്പള കമ്മീഷന്‍ ശിപാര്‍ശയില്‍നിന്നു വ്യത്യസ്തമായി ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 16,500 രൂപയാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കുറഞ്ഞ അടിസ്ഥാന ശമ്പളം 17,000 രൂപയായിരുന്നു കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍, ജീവനക്കാരുടെ കാര്യക്ഷമതയെക്കുറിച്ചു പ്രതിപാദിക്കുന്ന കമ്മീഷന്റെ രണ്ടാം റിപ്പോര്‍ട്ട് ഈ സര്‍ക്കാരിന്റെ കാലത്തു നടപ്പാക്കില്ല.
പെന്‍ഷന്‍കാരുടെ പരിഷ്‌കരിച്ച പെന്‍ഷന്‍ തുകയും അടുത്ത മാസം മുതല്‍ നല്‍കുമെന്നു തീരുമാനം വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പെന്‍ഷന്‍കാര്‍ക്കു മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കും. ശമ്പള പരിഷ്‌കരണ കാലാവധി പത്തു വര്‍ഷമാക്കി ഉയര്‍ത്തണമെന്നു കമ്മീഷന്‍ ശിപാര്‍ശ ചെയ്‌തെങ്കിലും നിലവിലെ രീതിയില്‍ അഞ്ചു വര്‍ഷത്തെ കാലാവധി മാത്രമാണ് ഇപ്പോഴത്തെ തീരുമാനത്തിനുള്ളത്. ശമ്പള- പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുമ്പോള്‍ 7,222 കോടി രൂപയുടെ അധിക ബാധ്യതയാണു സംസ്ഥാനത്തിനുണ്ടാകുന്നത്.
മിനിമം ശമ്പളം 16,500 രൂപയാക്കി കുറയ്ക്കുമ്പോള്‍ 2014 ജൂലൈ ഒന്നിനു ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്കു മാത്രമേ ഈ ശമ്പള സ്‌കെയില്‍ ബാധകമാകുകയുള്ളുവെന്നു മുഖ്യമന്ത്രി അറിയിച്ചു. ഇതിനു മുന്‍പു ജോലിയില്‍ പ്രവേശിച്ചവര്‍ക്കു സര്‍വീസ് കാലയളവ് അനുസരിച്ചു 17,000 രൂപ മിനിമം ശമ്പളത്തിന്റെ ആനുകൂല്യം ലഭിക്കും.
ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട പത്താം ശമ്പള കമ്മീഷന്‍ സമര്‍പ്പിച്ച ഒന്നാം റിപ്പോര്‍ട്ടില്‍ മൂന്നു ഭേദഗതികള്‍ മാത്രം വരുത്തിയാണു നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ജീവനക്കാരുടെ കാര്യക്ഷമതയെക്കുറിച്ചു പ്രതിപാദിക്കുന്ന കമ്മീഷന്റെ രണ്ടാം റിപ്പോര്‍ട്ടിനേക്കുറിച്ചു പഠിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ഈ സര്‍ക്കാരിന്റെ കാലത്തു റിപ്പോര്‍ട്ട് ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാലാണു രണ്ടാം റിപ്പോര്‍ട്ട് ഈ സര്‍ക്കാരിന്റെ കാലത്തു നടപ്പാക്കാന്‍ സാധിക്കാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ ശമ്പള വര്‍ധന അനുസരിച്ചു ജീവനക്കാര്‍ക്ക് 2,000 മുതല്‍ 12,000 രൂപയുടെ വരെ വര്‍ധനയുണ്ടാകും. 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു വര്‍ധന. കുടിശിക പിഎഫില്‍ ലയിപ്പിക്കുന്ന മുന്‍ പതിവു മാറ്റി 2017 ഏപ്രില്‍ ഒന്നു മുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി കുടിശിക വിതരണംചെയ്യും. ഈ കാലയളവിലേക്കു പിഎഫ് നിരക്കില്‍ പലിശയും നല്‍കും. കുടിശികയ്ക്കു പലിശ നല്‍കുന്നത് ഇതാദ്യമാണ്.
അണ്ടര്‍ സെക്രട്ടറിയുടെ 24,040- 38,830 രൂപയുടെ ശമ്പള സ്‌കെയിലിനു താഴെയുള്ള തസ്തികകളില്‍ ശമ്പള വര്‍ധന ഒരേ സമയം ഒരു തട്ടില്‍ മാത്രമേ ഉണ്ടാകൂ. സ്‌കെയില്‍ വര്‍ധനയും റേഷ്യോ വര്‍ധനയും ഒരുമിച്ചു ശിപാര്‍ശ ചെയ്ത കേസുകളില്‍ ഒരു തട്ടിലുള്ള സ്‌കെയില്‍ വര്‍ധന മാത്രമേ അനുവദിക്കു. ചില തസ്തികകളില്‍ ഒന്നിലേറെ തട്ടുകളില്‍ വര്‍ധന വരുന്ന സാഹചര്യത്തിലാണിത്. പുതിയ ഹയര്‍ ഗ്രേഡുകള്‍ അനുവദിക്കില്ല. ഇതുവഴി ശമ്പള കമ്മീഷന്‍ ശിപാര്‍ശചെയ്ത അധിക ബാധ്യതയില്‍ 900 കോടി രൂപ കുറവുണ്ടാകും. ശമ്പള പരിഷ്‌കരണ കമ്മീഷന്‍ 5,277 കോടി രൂപയുടെ അധിക ബാധ്യതയാണു കണക്കാക്കിയത്. ധനവകുപ്പിന്റെ സൂക്ഷ്മ പരിശോധനയില്‍ അധിക ബാധ്യത 8,122 കോടിയാണ്.
മൂന്നു നിര്‍ദേശങ്ങളിലായി 900 കോടി രൂപയുടെ കുറവുണ്ടാകുമ്പോള്‍ അധിക ബാധ്യത 7,222 കോടി രൂപയായിരിക്കും. പുതുക്കി യ ശമ്പളത്തോടൊപ്പം 2015 ജനുവരി ഒന്നു മുതല്‍ മൂന്നു ശതമാനവും കഴിഞ്ഞ ജൂലൈ ഒന്നു മുതല്‍ ആറു ശതമാനവും ക്ഷാമബത്ത നല്‍കും.
ഗ്രാറ്റുവിറ്റി പരിധി 14 ലക്ഷം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഗ്രാറ്റുവിറ്റി പരിധി ഏഴുലക്ഷത്തില്‍നിന്ന് 14 ലക്ഷമാക്കി ഉയര്‍ത്തി. മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടരുമെന്ന് ശമ്പള പരിഷ്‌കാര തീരുമാ നങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
മറ്റു പ്രധാന തീരുമാനങ്ങള്‍
കാഷ്വല്‍ സ്വീപ്പര്‍മാരുടെ മിനിമം ശമ്പളം കമ്മീഷന്‍ ശിപാര്‍ശ ചെയ്ത 5,000 രൂപയില്‍നിന്ന് 6,000 രൂപയായി ഉയര്‍ത്തും. തുല്യ ജോലിക്കു തുല്യ വേതനം എന്ന തത്വം അടിസ്ഥാനപ്പെടുത്തി ദിവസ വേതനക്കാരുടെ വേതനം അതാതു ശമ്പള സ്‌കെയിലിന്റെ മിനിമത്തിന്റെയും വില സൂചികയിലെ മാറ്റത്തിന്റെയും അടിസ്ഥാനത്തില്‍ വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ ആനുപാതികമായി കൂട്ടും. എല്ലാ സാമ്പത്തിക വര്‍ഷാരംഭത്തിലും ഇപ്രകാരം വേതനം പുതുക്കും.
വീട്ടു വാടക, സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് തുടങ്ങിയവ കമ്മീഷന്‍ ശിപാര്‍ശചെയ്ത അതേ നിരക്കില്‍ നല്‍കും. ചില അലവന്‍സുകള്‍ക്ക് ശിപാര്‍ശയ്ക്കുപരിയായി 10 ശതമാനം വാര്‍ഷിക വര്‍ധന അനുവദിക്കും. പുതുക്കിയ മിനിമം ശമ്പളം 16,500 രൂപയാണ്. കൂടിയത് 1,20,000 രൂപ.
ജീവനക്കാരുടെ സറണ്ടര്‍ ചെയ്യുന്ന ഏണ്‍ഡ് ലീവ്, എല്‍ടിസി തുടങ്ങിയവ നിലവിലുള്ള രീതിയില്‍ തുടരും. പുതിയ ശമ്പള- പെന്‍ഷന്‍ നിര്‍ണയത്തിനു കമ്മീഷന്‍ സമര്‍പ്പിച്ച ശിപാര്‍ശകള്‍ അംഗീകരിച്ചു. ശമ്പളത്തിന് 12 ശതമാനം ഫിറ്റ്‌മെന്റ് ബെനിഫിറ്റ് (മിനിമം ബെനിഫിറ്റ് 2000 രൂപ) ഓരോ വര്‍ഷ സര്‍വീസിനും അര ശതമാനം വെയിറ്റേജും നല്‍കും.
പെന്‍ഷന് 18 ശതമാനം ഫിറ്റ്‌മെന്റ് ബെനിഫിറ്റ് നല്‍കും. ശമ്പളത്തിന്റെ ഇന്‍ക്രിമെന്റ് നിരക്കുകള്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത അതേ നിരക്കില്‍ നല്‍കും.
ഫുള്‍പെന്‍ഷനുള്ള സര്‍വീസ് 30 വര്‍ഷമായി തുടരും.
ശമ്പള നിര്‍ണയത്തിനു കമ്മീഷന്‍ നിര്‍ദേശിച്ച പ്രമോഷന്‍ ശിപാര്‍ശ അംഗീകരിച്ചു.
സമയബന്ധിത ഹയര്‍ ഗ്രേഡ് പ്രമോഷന്റെ കാലപരിധി നിലവിലുള്ള രീതിയില്‍ തുടരും. എന്നാല്‍, ശമ്പളം നിര്‍ണയിക്കുമ്പോള്‍ ഇത്തരം പ്രമോഷനുകള്‍ക്കും സാധാരണ പ്രമോഷന്റെ ശമ്പളനിര്‍ണയ ആനുകൂല്യം നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി സെക്രട്ടറി പെട്ടു..  (38 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (41 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (52 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

Malayali Vartha Recommends