ടൈറ്റാനിയം അഴിമതിക്കേസ്: മുഖ്യമന്ത്രി രാജിവെക്കണം ; കോടിയേരി ബാലകൃഷ്ണന്‍

ടൈറ്റാനിയം അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം തുടരാമെന്ന ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ ധാര്‍മിക അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ടൈറ്റാനിയത്തില്‍ മാലിന്യ സംസ്‌കരണ പ്‌ളാന്റ് നിര്‍മാണത്തിന് കരാര്‍ നല്‍കിയതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നെന്ന കേസാണിത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ 11 പേരെ പ്രതിയാക്കി തുടരന്വേഷണം നടത്താനായിരുന്നു വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിന് ലഭിച്ച സ്‌റ്റേയാണ് ഹൈക്കോടതി റദ്ദാക്കിയത്. ബാര്‍ കോഴക്കേസില്‍ മാണിയുടെ കേസ് പരിഗണിക്കവെ സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന ഹൈക്കോടതിയുടെ പരാമര്‍ശം ഇവിടെ പ്രസക്തമാണ്. വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രി ആ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന വ്യക്തമായ സന്ദേശമായിരുന്നു ഹൈക്കോടതി നല്‍കിയത്. ടൈറ്റാനിയം കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സോളാര്‍ കമീഷന് മുമ്പാകെ ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ പോവുകയാണ്. ബാര്‍ കോഴക്കേസില്‍ കെ ബാബുവിന്റെ കേസ് പരിഗണിക്കവെ വിജിലന്‍സ് സംവിധാനത്തിനെതിരെ കടുത്ത വിമര്‍ശമാണ് ഹൈക്കോടതി നടത്തിയത്. മന്ത്രിമാര്‍ക്കെതിരായ അഴിമതിയാരോപണത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷിച്ചാല്‍ ഒന്നും സംഭവിക്കില്ലെന്നുവരെ കോടതിക്ക് പറയേണ്ട സ്ഥിതി. ടൈറ്റാനിയം കേസില്‍നിന്ന് രക്ഷപ്പെടാന്‍ വിജിലന്‍സിനെക്കൊണ്ട് തെളിവില്ലാ റിപ്പോര്‍ട്ട് എഴുതിച്ചതിലൂടെ മുഖ്യമന്ത്രി അധികാരദുര്‍വിനിയോഗം നടത്തുകയാണെന്നും വ്യക്തമായി.
അഴിമതിയാരോപണങ്ങളാല്‍ വികൃതമായിരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. ഉന്നതമായ കേരളത്തിന്റെ രാഷ്ട്രീയസംസ്‌കാരത്തിന് കടുത്ത കളങ്കമാണിത്. കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയസംസ്‌കാരം കാത്തുസൂക്ഷിക്കാന്‍ അഴിമതിക്കാരായ മന്ത്രിമാരും മുഖ്യമന്ത്രിയും രാജിവച്ച് പുറത്തുപോകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























