ശാസ്ത്ര ഗവേഷണ പഠനം: എം എസ് സി വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകി

സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ പഠിക്കുന്ന തിരഞ്ഞെടുത്ത എം എസ് സി വിദ്യാർഥികൾക്ക് ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണ പഠനത്തിനുള്ള മാർഗ നിർദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക പരിശീലനം നൽകി.
സംസ്ഥാന സർക്കാരും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചും (IISER) സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഗണിതം, ഭൗതിക ശാസ്ത്രം, രസതന്ത്രം ,ബയോളജി (ബോട്ടണി+സുവോളജി) എന്നീ വിഷയങ്ങളിലെ സർക്കാർ കോളേജുകളിൽ പഠിക്കുന്ന തിരഞ്ഞെടുത്ത MSc വിദ്യാർത്ഥികൾക്കായാണ് പരിശീലനം ഒരുക്കിയത്.
നൂറ്റിയമ്പതിൽപ്പരം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. രാജ്യത്തെ വിവിധ ഇൻസ്‌റിറ്റിയൂകളിലെ ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി,ബയോളജി എന്നീ വിഷയങ്ങളിലെ വിദഗ്ദ്ധരായ അധ്യാപകരാണ് ക്ലാസ്സുകൾ നയിച്ചത്. ഈ മാസം 24 മുതൽ 27 വരെയായിരുന്നു പരിശീലനം.
https://www.facebook.com/Malayalivartha