മുന്‍ നിയമസഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ എ.സി. ജോസ് അന്തരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

മുന്‍ നിയമസഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ എ.സി. ജോസ് (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചയോടെയാണ് അന്ത്യം. ചൊവ്വാഴ്ച മൂന്നിനു ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്‌കാരം. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ എംഡിയായിരുന്നു.
1937 മെയ് ഒമ്പതിനു എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലാണ് അദ്ദേഹം ജനിച്ചത്. എല്‍എല്‍ബി, എംഎല്‍ നിയമ ബിരുദങ്ങള്‍ നേടി. കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ അദ്ദേഹം കെപിസിസി വൈസ് പ്രസിഡന്റ്, കൊച്ചി മേയര്‍,യുഎന്‍ പൊതുസഭയിലെ ഇന്ത്യന്‍ പ്രതിനിധി എന്നിങ്ങനെ പടവുകള്‍ നടന്നുകയറി.
1980ല്‍ എറണാകുളം പറവൂര്‍ മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1982 ഫെബ്രുവരി മൂന്നു മുതല്‍ ജൂണ്‍ 23വരെയുള്ള ചുരുങ്ങിയ കാലയളവില്‍ നിയമസഭാ സ്പീക്കറായി സേവനം അനുഷ്ഠിച്ചു. പിന്നീടു 1996ല്‍ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീടുള്ള 1998, 1999 എന്നീ വര്‍ഷങ്ങളിലും ലോക്‌സഭയിലെത്തി. നിലവില്‍ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























