Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നായനാരുടെ വീടായ ‘ശാരദാസി’ൽ രാവിലെ മുതൽ ബന്ധുക്കളുടെയും അയൽക്കാരുടെയും തിരക്കായിരുന്നു...സുരേഷ് ഗോപിയെ കണ്ടയുടൻ ‘കേറി വാ സുരേഷേ...’ എന്നുപറഞ്ഞ് ടീച്ചർ ഓടിയെത്തി...ചിത്രങ്ങൾ വൈറൽ...

13 JUNE 2024 01:07 PM IST
മലയാളി വാര്‍ത്ത

സഹമന്ത്രിയായി ചുമതല ഏറ്റ ശേഷം കേരളത്തിൽ എത്തിയ സുരേഷ് ഗോപി വളരെ തിരക്കിലാണ് . ക്ഷേത്രങ്ങളിൽ ദർശനവും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാനുള്ള തിരക്കിലും മറ്റുമാണ്. അതിൽ കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ സന്ദർശനം ഏറെ ശ്രദ്ധേയമായിരുന്നു.കല്യാശ്ശേരിയിലെ നായനാരുടെ വീടായ ‘ശാരദാസി’ൽ രാവിലെ മുതൽ ബന്ധുക്കളുടെയും അയൽക്കാരുടെയും തിരക്കായിരുന്നു. ഏറെ ആത്മബന്ധമുള്ള സുരേഷ്‌ ഗോപി കേന്ദ്രമന്ത്രിയായശേഷം ആദ്യമായി വീട്ടിലെത്തുന്ന ആഹ്ലാദം ശാരദ ടീച്ചറുടെ മുഖത്തുമുണ്ട്. കസവ് സെറ്റുമുണ്ടും ചുവന്ന ബ്ലൗസും ധരിച്ച് പൂമുഖത്തിരുന്ന് സുരേഷ് ഗോപിയുമായുള്ള ആത്മബന്ധം മാധ്യമങ്ങളോടും നാട്ടുകാരോടും വിവരിച്ചുകൊണ്ടിരുന്നു.

 

മകൻ കൃഷ്ണകുമാറും രണ്ടാമത്തെ മകൻ വിനോദിന്റെ മകൻ ഉണ്ണി കെ.നായനാരും തിരുവനന്തപുരത്തുനിന്ന്‌ വീട്ടിലെത്തിയിരുന്നു.ഉച്ചയ്ക് 1.10-ന് സുരേഷ്‌ ഗോപി എത്തിയതോടെ ‘കേറി വാ സുരേഷേ...’ എന്നുപറഞ്ഞ് ടീച്ചർ നടുത്തളത്തിൽനിന്ന്‌ എഴുന്നേറ്റ് സ്വീകരിച്ചു. ശാരദ ടീച്ചറുടെ കാൽതൊട്ട് വന്ദിച്ച് കെട്ടിപ്പിടിച്ചു. ‘എന്റെ അമ്മയാണ്.... ‘കൈയിൽ കരുതിയ മധുരപലഹാരം സുരേഷ് ഗോപി ടീച്ചർക്ക് നൽകി.ഇരുവരും പരസ്പരം മധുരം നൽകി. കൈ തുടക്കാൻ തൂവാല നൽകിയപ്പോൾ നല്ല ചുവപ്പാണെന്ന് പറഞ്ഞ് കൂട്ടച്ചിരിയുയർന്നു. ഇനി ‘നമ്മളെ ഒറ്റയ്ക്ക് വിടണം....’ മാധ്യമപ്രവർത്തകരോട് പറഞ്ഞ് ശാരദ ടീച്ചറെയുംകൂട്ടി അടുത്ത മുറിയിൽ.സ്വകാര്യസംഭാഷണം. ശാരദ ടീച്ചർ എഴുതിയ ‘ഓർമകളിൽ എന്റെ പ്രിയ സഖാവ്’ എന്ന പുസ്തകം സുരേഷ് ഗോപിക്ക് നൽകി.

തുടർന്ന് ഉച്ചയൂണും കഴിച്ച് 1.25-ഓടെ ഇറങ്ങുമ്പോൾ ശാരദ ടീച്ചർ കോലായിൽ വരെയെത്തി യാത്രയാക്കി.സുരേഷ്‌ ഗോപിക്ക് ഊണിന് പച്ചക്കറിവിഭവങ്ങളാണ് ഒരുക്കിയിരുന്നത്.സാമ്പാറും കൂട്ടുകറിയും തോരനും രസവുമെല്ലാം അദ്ദേഹം ആസ്വദിച്ച് കഴിച്ചു. രണ്ടുതരം പായസവുമുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ അല്പംകൂടി കഴിക്കൂവെന്ന ടീച്ചറുടെ സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങി കുറച്ച് പായസം അധികമായി കഴിച്ചു. വയർ നിറഞ്ഞു, മനസ്സും എന്നുപറഞ്ഞാണ് അദ്ദേഹം എഴുന്നേറ്റത്. പാർട്ടി പരിപാടിയായി മാറ്റേണ്ടെന്ന സുരേഷ് ഗോപിയുടെ നിർദേശത്തെത്തുടർന്ന് കൂടെ യാത്രയിലുണ്ടായിരുന്ന ബി.ജെ.പി. നേതാക്കൾ ആരും വീട്ടിലേക്ക് കയറിയില്ല. 'ബി.ജെ.പി സ്ഥാനാർഥിയായാണ് താങ്കൾ മത്സരിച്ച് ജയിച്ചത്.

 

ജയിച്ചതിനുശേഷം ബി.ജെ.പി.യുടെതല്ല, ഇനി ജനങ്ങളുടെ മന്ത്രിയാണ്’- കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കഥാകൃത്ത്‌ ടി. പത്മനാഭന്റെ ഉപദേശം. ‘അത് പറയേണ്ട ആവശ്യമുണ്ടോ? അങ്ങനെയേ ചെയ്യൂള്ളൂ’ എന്ന് മന്ത്രിയുടെ മറുപടി. മന്ത്രിയായശേഷം ആദ്യമായി കണ്ണൂരിലെത്തിയ സുരേഷ് ഗോപി ടി. പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് എത്തിയത്.മുൻകൂട്ടി തീരുമാനിച്ച സന്ദർശനമായിരുന്നില്ല. വളരെ കുറഞ്ഞ സമയം മാത്രമാണ് ഇരുവരും സംസാരിച്ചത്. തങ്ങൾ പഴയ സുഹൃത്തുക്കാളെണെന്ന് ടി. പത്മനാഭൻ പറഞ്ഞു.‘കേരളത്തിന് സഹായമാകുന്ന വകുപ്പാണ് ടൂറിസം. വളരെ വിഷമം പിടിച്ച വകുപ്പാണ് പെട്രോളിയം.” ടി. പത്മനാഭൻ പറഞ്ഞു.

 

അദ്ദേഹത്തിനറിയാം ഞാൻ ബി.ജെ.പി.ക്കാരനല്ലെന്ന്. ബി.ജെ.പി.ക്കാരനല്ലതാനും. അതിനൊക്കെ ഉപരിയാണ് മാനുഷികബന്ധം.സുരേഷ് ഗോപിക്ക്‌ കഴിവും സന്മസ്സുമുണ്ടെന്നും’ പത്മനാഭൻ കൂട്ടിച്ചേർത്തു. കൃഷ്ണപിള്ളയുടെ സഖാവ് ഉൾപ്പെടെ മൂന്ന് പുസ്തകങ്ങൾ സുരേഷ് ഗോപിക്ക്‌ അദ്ദേഹം സമ്മാനിച്ചു.പ്രധാനമന്ത്രിയുമായി ചർച്ച ചെയ്ത് കേരളത്തെ ഇന്ത്യൻ ടൂറിസത്തിന്റെ തിലകക്കുറിയാക്കും.അടുത്ത വർഷം അപകടരഹിതമായും പൂരപ്രേമികളുടെ ഇഷ്ടത്തിനുമനുസരിച്ചുള്ള തൃശൂർ പൂരമാകും നടക്കുക. അതിനുവേണ്ടിയാണ് ജനങ്ങൾ എന്നെ ജയിപ്പിച്ച് ഇങ്ങോട്ടേക്ക് വിട്ടത്.എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 minute ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (7 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (28 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (45 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (53 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (59 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends