ഒടുവില്‍ മുട്ട്മടക്കി, മന്ത്രി കെ ബാബു രാജി വച്ചു,ഗൂഢാലോചന നടത്തിയത് സിപിഎം

എക്‌സൈസ് മന്ത്രി കെ ബാബു രാജിവച്ചു. ബാര്‍കോഴ കേസില്‍ മന്ത്രി കെ ബാബുവിനെതിരെ വന്ന കോടതി വിധിയെ തുടര്‍ന്നായിരുന്നു രാജി. കേസില്‍ കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസറ്റര്‍ ചെയ്ത് അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ബാര്‍ കോഴക്കേസില്‍ മാണി രാജി വച്ചപ്പോഴും കോണ്‍ഗ്രസ്സ് നേതാക്കള്‍ അദ്ദേഹത്തെ സംരംക്ഷിച്ചിരുന്നു. എന്നാല്‍ തനിക്കെതിരെ ഏതെങ്കിലും തരത്തില്‍ അരോപണമുണ്ടായാല്‍ രാജിക്ക് തയ്യാറാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബാര്‍ കോഴക്കോസില് രാജി വയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ബാബു.
കോടതിയില്‍ നിന്ന് ഗൗരവകരമായ പരാമര്‍ശമുണ്ടായി, വിധിയെ മാനിക്കുന്നു. കോടതിയില്‍നിന്ന് എന്തെങ്കിലും ഗുരുതരമായ പരാമര്‍ശമുണ്ടായാല്‍ അധികാരത്തില്‍ കടിച്ചു തൂങ്ങില്ലെന്ന് പറഞ്ഞിരുന്നതാണ്. സാങ്കേതികത്വം പറഞ്ഞ് കടിച്ചുതൂങ്ങില്ല. കോടതിയുടെ മുന്നില്‍ തനിക്കെതിരെ ഒരു റിപ്പോര്‍ട്ടുമില്ല. ഇല്ലാത്ത റിപ്പോര്‍ട്ടിലാണ് തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ നിമിഷം വരെ പ്രതിയല്ല. ഇതുവരെ ബിജു രമേശ് എന്നാണ് തനിക്ക് പണം നല്‍കിയതെന്നു പറഞ്ഞിട്ടില്ല. ഒരു മദ്യരാജാവിന്റെ ചാനല്‍ അഭിമുഖത്തിന്റെ പകര്‍പ്പ് മാത്രമാണ് കോടതിയുടെ മുന്നിലുള്ളത്.
തനിക്കെതിരായ ആരോപണങ്ങള്‍ക്കു ഗൂഢാലോചന നടത്തിയത് സിപിഎം എംഎല്‍എ വി. ശിവന്‍കുട്ടിയുടെ വീട്ടില്‍വച്ചാണെന്ന് കെ. ബാബു ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു ബാറുടമകളുമായി ചര്‍ച്ച നടത്തിയത്. കഴിഞ്ഞ ഡിസംബര്‍ പതിനഞ്ചിന് വൈകിട്ട് ഏഴുമണിക്കായിരുന്നു ചര്‍ച്ച. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കിയാല്‍ ഇക്കാര്യം അറിയാന്‍ സാധിക്കും.
ആലുവയില്‍ കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഫ്‌ലാഗ് ഓഫ് ചെയ്ത സമ്മേളന വേദിയില്‍ വച്ചാണ് കോടതി പരാമര്‍ശം ബാബു അറിയുന്നത്. ഒരു എസ്എംഎസ് ആയാണ് ഇത് മന്ത്രിക്ക് ലഭിച്ചത്. ഉടന്‍തന്നെ മുഖ്യമന്ത്രിയെ കണ്ട ബാബു രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയും സുധീരനും ചെന്നിത്തലയും ആശയവിനിമയം നടത്തി. തുടര്‍ന്ന് നേതാക്കളെയെല്ലാം നേരില്‍ കണ്ടും ഫോണില്‍ വിളിച്ചും ബാബു രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. കോടതി പരാമര്‍ശം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നായിരുന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ പ്രതികരണം.
ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് ശേഷമാണ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.
ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ബിജു രമേശില്‍നിന്നു കെ. ബാബു 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് വിജിലന്‍സ് കോടതി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ടെലിവിഷന്‍ ചാനലുകളില്‍ ബിജു രമേശ് നടത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാതി.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ രാജിവയ്ക്കു എന്ന നിര്‍ദ്ദേശമാണ് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ നിര്‍ദ്ദേശം. മാണിയുടെ രാജി വൈകിയത് സര്‍ക്കറിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണ് രാജിക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനം.
മന്ത്രിയുടെ രാജി ആവശ്യം ഘടകകക്ഷികളില്‍ നിന്നു തന്നെ ഉയരാന്‍ സാധ്യതയുണ്ട് എന്ന സാഹചര്യമുണ്ടായിരുന്നു.
കെ മാണിക്കും കെ ബാബുവിനും ഇരട്ട നീതിയെന്ന നേരത്തെ തന്നെ മുന്നണിയില്‍ ആക്ഷേപമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാക്കളുമായി കെ ബാബു എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























