Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖലയെ തകർത്ത് പൊലീസ്...സമീപകാലത്തെ ഏറ്റവും ഗുരുതരമായ ചാരവൃത്തി കേസുകളിൽ ഒന്നാണ് ഇത്.. പ്രതികളുടെ എണ്ണം 22 ആയി ഉയർന്നു..


പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും


70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

അന്ന് സീസറിന്റെ ഭാര്യ ഇന്ന് അര്‍ജുനനന്റെ ഗാണ്ഡീവം, ബാബുവിനെതിരായ കേസില്‍ വിജലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി

23 JANUARY 2016 07:15 AM IST
മലയാളി വാര്‍ത്ത.

More Stories...

ഫ്രിഡ്ജിൽ നിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി; രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ പോലീസ് കണ്ട കാഴ്ച; ശുചിമുറിയിൽ വച്ച് ഭ്രൂണം പുറത്ത് വന്നപ്പോൾ...!!!

ചോദ്യം ചോ​ദിക്കേണ്ട വേദിയല്ല പൊതുയോ​​ഗം; പൊതുയോ​ഗത്തിന് പൊതുയോ​ഗത്തിന്റെ രീതിയുണ്ട്; പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ? പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

പിണറായി വിജയന്റെ അഹങ്കാരത്തിനുള്ള തിരിച്ചടി ആലപ്പുഴയിലും മാരാക്കുളത്തും കായംകുളത്തുമൊക്കെ അലയടിക്കും; ജി സുധാകരന്റെ വിജയത്തില്‍ സിപിഎം ഞെട്ടുമെന്ന് യുഡിഎഫ്

കുങ്കിയാനകളെക്കൊണ്ട് തിരച്ചിൽ നടത്തിയെങ്കിലും... വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ‘മുട്ടിക്കൊമ്പൻ’ കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യം പരാജയം

വിമാനയാത്രാ നിരക്ക് വർദ്ധനവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി... കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം കൂടി അനുവദിച്ച് സുപ്രീംകോടതി

വിശ്വ സാഹിത്യകാരനായ ഷേക്‌സ്പിയറിന്റെ വരികള്‍ കടമെടുത്താണ് പൊതുസേവകര്‍ സംശയത്തിന് അതീതരാവണമെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ ഓര്‍മിപ്പിച്ചത്. 'സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണ'മെന്ന വരിയാണ് ബാര്‍ കോഴയില്‍ ധനമന്ത്രിയായിരുന്ന കെഎം മാണിക്ക് എതിരായ ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടം പിടിച്ചത്. നീതി നടപ്പാക്കിയാല്‍ പോരാ നടപ്പാക്കിയെന്ന് വിശ്വാസം നേടാനും സാധിക്കണമെന്ന തത്ത്വം നിയമ നിര്‍വഹണ രംഗത്ത് മാത്രമല്ല മറ്റ് മേഖലകളിലും ബാധകമാണ്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി മന്ത്രിസ്ഥാനത്ത് തുടരുകയാണ്. എന്നിരിക്കെ സംസ്ഥാന പൊലീസിന്റെ ഭാഗമായ വിജിലന്‍സ് നടത്തുന്ന അന്വേഷണം നീതിപൂര്‍വമാവില്ലെന്ന് ജനത്തിന് ആശങ്കയുണ്ടാവുന്നത് സ്വാഭാവികമാണെന്ന് കോടതി പറഞ്ഞതോടെ രാജിയല്ലാതെ മാണിക്ക് മുമ്പില്‍ മറ്റ് വഴിയില്ലാതെയായി.
ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിലും അത്തരമൊരു പരാമര്‍ശമുണ്ട്. ഗാണ്ഡീവം പോയ അര്‍ജ്ജുനനെ പോലെയാണ് വിജിലന്‍സ് എന്നാണ് ആ പരാമര്‍ശം. വിജിലന്‍സ് ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനനോ? വിജിലന്‍സിന്റെ ശക്തി നഷ്ടമായോ എന്ന പരോക്ഷ വിമര്‍ശനമാണ് ഈ ചോദ്യത്തിലൂടെ കോടതി ഉന്നയിച്ചത്. മഹാഭാരതവുമായി ബന്ധപ്പെട്ടതാണ് ഈ കഥ. ഗാണ്ഡീവമെന്ന വില്ലിന്റെയും അമ്പ് ഒഴിയാത്ത ആവനാഴിയുടെയും കഥ മഹാഭാരതത്തിലെ ഏറ്റവും പ്രസക്തമായ സന്ദേശമാണ് നല്‍കുന്നത്. ആയുധമില്ലത്ത അര്‍ജ്ജുനന്‍ ഒന്നിനും കൊള്ളത്താവനാണ്. അധികാരം പോയാല്‍ വിജിലന്‍സിന്റെ അവസ്ഥയും ഇതു തന്നെന്ന് കോടതി ഓര്‍മിപ്പിക്കുന്നു. ആഭ്യന്തര വകുപ്പിന് തന്നെയാണ് ഈ ചോദ്യം കൊള്ളുന്നത്. അങ്ങനെ ബാബുവും പ്രതിസന്ധിയിലായി. അര്‍ജുനനന്റെ കയ്യില്‍ വില്ലോ അസ്ത്രങ്ങളോ ഇല്ലാത്തതിനാല്‍ വരുണദേവന്റെ സഹായത്തോടെ ഗാണ്ഡീവം
ഖാണ്ഡവ വനം ദഹിപ്പിക്കാന്‍ അഗ്‌നിദേവന്‍ അര്‍ജുനനോട് സഹായം തേടുന്നു. എന്ന വില്ലും അസ്ത്രം ഒടുങ്ങാത്ത ആവനാഴിയും സമ്മാനിക്കുന്നു. ഇന്ദ്രന്റെ എതിര്‍പ്പിനെ മറികടന്ന് വനം ദഹിപ്പിക്കാന്‍ സഹായിക്കുന്ന അര്‍ജുനന് അഗ്‌നിദേവന്‍ ആയുധം സമ്മാനമായി നല്‍കുന്നു. ഈ ആയുധം ഉപയോഗിച്ചാണ് അര്‍ജുനന്‍ മഹാഭാരത യുദ്ധത്തില്‍ കൗരവരെ തോല്‍പ്പിക്കുന്നത്. എന്നാല്‍, യുദ്ധത്തിനു ശേഷം ആയുധം നഷ്ടപ്പെടുന്നതോടെ അര്‍ജുനനന്റെ ശക്തി ക്ഷയിക്കുന്നു. മന്ത്രി ബാബുവിനെ ചോദ്യം ചെയ്യാന്‍പോലും തയ്യാറാകാതിരുന്ന വിജിലന്‍സ് സംഘത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുമ്പോഴാണ് കോടതി ഗാണ്ഡീവ പരാമര്‍ശം നടത്തിയത്.
ഈ സാഹചര്യമാണ് വിജിലന്‍സ് കോടതി വിധിയെ ശ്രദ്ധേയമാക്കുന്നത്. ബാബുവിനെതിരെ ഒരു അന്വേഷണവും നടത്താത്തതാണ് കോടതിയെ ഇത്തരമൊരു നിരീക്ഷണത്തിന് കാരണമാക്കിയത്. കെ.എം. മാണിക്കെതിരെ കേസ് പരിഗണിച്ചപ്പോഴും ഹൈക്കോടതി സമാനമായ പരാമര്‍ശം നടത്തിയിരുന്നു. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണം എന്നാണ് കോടതി പറഞ്ഞത്. വിശ്വസാഹിത്യകാരനായ ഷേക്‌സ്പിയറിന്റെ വരികള്‍ കടമെടുത്ത് പൊതുസേവകര്‍ സംശയത്തിന് അതീതരാകണമെന്നാണ് കോടതി ഓര്‍മ്മിപ്പിച്ചത്. പരാമര്‍ശത്തെത്തുടര്‍ന്ന് മാണി മന്ത്രിസ്ഥാനം രാജിവച്ചത്. ഇതേ സാഹചര്യമാണ് അര്‍ജ്ജുനന്റെ ഗാണ്ഡീവം ബാബുവിനും നല്‍കിയത്.
ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ത്വരിത അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയം കൂടി വിജിലന്‍സ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. കൂടുതല്‍ സമയം ചോദിക്കുന്ന വിജിലന്‍സ് ഇത്രയും നാളും എന്തു ചെയ്യുകയായിരുന്നു. ഒരു മാസത്തെ സമയം നീട്ടി നല്‍കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. ആരോപണം ഉന്നയിച്ച ആളുടെ മൊഴി രേഖപ്പെടുത്താത്തതില്‍ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. മന്ത്രി ബാബുവിന്റെ വീടും ആസ്തികളും എത്രയെന്ന് വിജിലന്‍സ് പരിശോധിച്ചിട്ടുണ്ടോ? ഇതൊന്നും ചെയ്യാതെ വീണ്ടും സമയം നീട്ടിച്ചോദിക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്. മന്ത്രിസഭയിലെ ഒരംഗത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടോ ഇല്ലയോ എന്ന് തെളിയിക്കേണ്ടത് സര്‍ക്കാരിന്റെ ബാദ്ധ്യതയാണെന്നും കോടതി പറഞ്ഞു.
അതേസമയം, കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ തിരുവനന്തപുരം ലോകായുക്തയിലാണെന്ന് വിജിലന്‍സ് മറുപടി നല്‍കി. അതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ചോദിക്കുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ ലോകായുക്ത ഉണ്ടെന്ന് കരുതി വിജിലന്‍സ് അടച്ചു പൂട്ടണമെന്നാണോ പറയുന്നത് എന്ന് കോടതി ചോദിച്ചു. വിജിലന്‍സിന് ആത്ഥമാര്‍ത്ഥതയും സത്യസന്ധതയും ഇച്ഛാശക്തിയും ഇല്ല. അല്ലെങ്കില്‍ ത്വരിത അന്വേഷണം നേരത്തെ പൂര്‍ത്തിയാക്കിയേനെ. ഒന്നര മാസമായി വിജിലന്‍സ് വെറുതെ ഇരിക്കുകയാണ്. വിജിലന്‍സ് ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനനാണോയെന്നും കോടതി ചോദിച്ചു. കോടതിയെ കൊഞ്ഞനം കുത്തിക്കാണിക്കരുതെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കി. ഇതിനൊന്നും മറുപടി നല്‍കാന്‍ വിജിലന്‍സിന്റെ അഭിഭാഷകന് കഴിഞ്ഞുമില്ല.
അങ്ങനെ സീസറിന്റെ ഭാര്യയെന്ന പരാമര്‍ശം പോലെ അര്‍ജ്ജുനന്റെ ഗാണ്ഡീവവും ബാര്‍ കോഴയില്‍ നിര്‍ണ്ണായകമാവുകയാണ്. പൊതു സേവകരും അവരുടെ കൂടെ നില്‍ക്കുന്നവരും സംശയത്തിനതീതരായിരിക്കണമെന്നാണ് ഷേക്‌സ്പിയര്‍ കൃതിയിലെ നിര്‍ദിഷ്ട പരാമര്‍ശം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ പ്രചാരത്തിലുള്ള ചൊല്ലാണ് 'സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം' എന്നത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ജൂലിയസ് സീസര്‍ രണ്ടാം ഭാര്യ പോംപിയയില്‍നിന്ന് വിവാഹമോചനം നേടാന്‍ പറഞ്ഞ കാരണമാണ് പഴഞ്ചൊല്ലായത്. പൊതുപ്രവര്‍ത്തകര്‍ സംശുദ്ധരായിരിക്കണം എന്നാണ് ഇതിനര്‍ഥം.
ബി.സി. 67ലാണ് സീസര്‍ പോംപിയയെ വിവാഹം കഴിച്ചത്. 63ല്‍ അദ്ദേഹം റോമിലെ സഭയുടെ മുഖ്യനായി. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ പോംപിയ ഒരു സത്കാരം നടത്തി. പുരുഷന്മാര്‍ക്ക് പ്രവേശനമില്ലായിരുന്നു. പക്ഷേ, പോംപിയയെ വശീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു യുവാവ് സ്ത്രീവേഷത്തില്‍ ഉള്ളില്‍ കടന്നു, പിടിക്കപ്പെട്ടു. വിചാരണവേളയില്‍ ഇയാള്‍ക്കെതിരെ തെളിവുനല്‍കാന്‍ സീസര്‍ കൂട്ടാക്കിയില്ല. മറിച്ച്, പോംപിയയെ അദ്ദേഹം ഉപേക്ഷിച്ചു. 'എന്റെ ഭാര്യയുടെമേല്‍ സംശയത്തിന്റെ നിഴല്‍പോലും വീഴരുത്' എന്നായിരുന്നു ഇതിന് അദ്ദേഹം പറഞ്ഞ കാരണം. ഈ പ്രയോഗമാണ് സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്രിഡ്ജിൽ നിന്നും മൂന്നു മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തി; രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ പോലീസ് കണ്ട കാഴ്ച; ശുചിമുറിയിൽ വച്ച് ഭ്രൂണം പുറത്ത് വന്നപ്പോൾ...!!!  (4 minutes ago)

200 കോടി രൂപയുടെ ബംഗ്ലാവ് ഞാൻ ഉണ്ടാക്കിയതാ.. പക്ഷേ അതെന്റെ പേരിലല്ല;രാജീവ് ചന്ദ്രശേഖർ  (8 minutes ago)

നിയമസഭാ വിജയത്തിൽ ബിജെപി വിജയിക്കും; തിരഞ്ഞടുപ്പ് നിർണ്ണായകമാണന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (18 minutes ago)

ചോദ്യം ചോ​ദിക്കേണ്ട വേദിയല്ല പൊതുയോ​​ഗം; പൊതുയോ​ഗത്തിന് പൊതുയോ​ഗത്തിന്റെ രീതിയുണ്ട്; പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ? പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (21 minutes ago)

പിണറായി വിജയന്റെ അഹങ്കാരത്തിനുള്ള തിരിച്ചടി ആലപ്പുഴയിലും മാരാക്കുളത്തും കായംകുളത്തുമൊക്കെ അലയടിക്കും; ജി സുധാകരന്റെ വിജയത്തില്‍ സിപിഎം ഞെട്ടുമെന്ന് യുഡിഎഫ്  (26 minutes ago)

മുഖ്യന്റെ അന്തകരായ് ഷാഫി രാഹുല്‍  (28 minutes ago)

രാജ്യത്തെ ഞെട്ടിച്ച് യുപിയിൽ  (1 hour ago)

പ്രതീക്ഷയോടെ ഓഹരി വിപണി.... നേട്ടത്തോടെ വ്യാപാരം, ബിഎസ്ഇ സെൻസെക്‌സ് ആയിരത്തോളം പോയിന്റ് ഉയർന്നു, നിഫ്റ്റി 23,000ലേക്ക്  (4 hours ago)

ഒൺലിഫാൻസിന്റെ ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി അന്തരിച്ചു...  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... 40 റൺസിന് വിജയിച്ച ഓസ്‌ട്രേലിയൻ വനിതാ ടീം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കി  (5 hours ago)

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം  (5 hours ago)

വടക്കനാട് മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ‘മുട്ടിക്കൊമ്പൻ’ കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പ് ദൗത്യം പരാജയം  (5 hours ago)

കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം കൂടി അനുവദിച്ച് സുപ്രീംകോടതി  (5 hours ago)

സ്വർണവിലയിൽ ഇടിവ്.. പവന് 2160 രൂപയുടെ കുറവ്  (5 hours ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്...  (6 hours ago)

Malayali Vartha Recommends