എന്നോട് കളിക്കാന്‍ വന്നാല്‍ ഞാന്‍ ഭരത്ചന്ദ്രനാകും;മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് സുരേഷ് ഗോപി,എന്നെ വേട്ടയാടിയ ചാനലുകള്‍ ഉണ്ട് ഇനിയും മിണ്ടാതെ ഇരിക്കില്ല,മര്യാദയ്ക്ക് ആണെങ്കില്‍ ഞാനും അങ്ങനെ തന്നെ,കേന്ദ്രമന്ത്രി കട്ടക്കലിപ്പില്‍ രംഗത്ത്

എന്നെ ചൊറിയാന്‍ വരരുത് വന്നാല്‍ ഞാന്‍ ഭരത്ചന്ദ്രനാകും. തന്റെ പ്രസ്താവനകളെ വളച്ചൊടിക്കുന്ന മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ച് സുരേഷ് ഗോപി രംഗത്ത് വന്നിരുന്നു. നിങ്ങളെ എല്ലാവരേയും ഞാന്‍ സഹോദരരായാണ് കാണുന്നത് എന്നാല്‍ ചിലര്‍ എന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നു. എന്നോടെങ്ങനെയാണോ നിങ്ങളുടെ പെരുമാറ്റം അതുപോലെ ആയിരിക്കും ഞാനും. ഇന്ദിരഗാന്ധിയെ കുറിച്ചുള്‌ല പ്രസ്താവന വളച്ചൊടിച്ചതിനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു സുരേഷ് ഗോപി.
കമ്മീഷണര്‍ സിനിമയിലെ ഭരത് ചന്ദ്രന്‍ ഐ.പി.എസില്‍ നിന്നും ഇപ്പോഴും ഇറങ്ങിവന്നി?ട്ടില്ലെന്ന വിമര്‍ശനത്തിന് മറുപടിയുമായി സുരേഷ് ഗോപി രംഗത്ത്. അയാളിപ്പോഴും സിനിമയില്‍ നിന്നും ഇറങ്ങി വന്നിട്ടില്ലെന്നാണ് ചിലര്‍ പറയുന്നത്, അയാളിപ്പോഴും ഭരത് ചന്ദ്രനാണെന്നാ പറയുന്നത്. എന്താ ഭരത് ചന്ദ്രന് കുഴപ്പം. എന്റെ തണ്ടെല്ലിന്റെ ഗുണമാണ് ഞാന്‍ കാണിക്കുന്നത്. അത്, ഭരത് ചന്ദ്രനിലൂടെ സ്വാംശീകരിച്ചതാണ്. ഭരത് ചന്ദ്രനെ കണ്ടുകൊണ്ട് എത്ര ഐ.പി.എസുകാരാണ് ഈ രാജ്യത്ത് നീതി നിര്‍വഹണം നടത്തുന്നതെന്ന് അന്വേഷിക്കൂ. മലയാളികള്‍ മാത്രമല്ല, രാജ്യമുഴുവന്‍ ഓഡിറ്റ് ചെയ്യൂ. അപ്പോഴറിയാം. നിങ്ങള്‍ അത്, പറയുമ്പോള്‍ ഞാന്‍ അഭിമാനിക്കുന്നു. പക്ഷെ, അതിന്റെ വ്യഗ്യം ഞാന്‍ മനസിലാക്കുന്നു. എനിക്ക് ഉറപ്പായിട്ടും മനസിലാകും'' എന്നാണ് ?സുരേഷ് ഗോപിയുടെ പ്രതികരണം.
ഇതിനിടെ തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിച്ചത് ക്രൈസ്തവരുടെ വോട്ടുകൊണ്ടാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി മുഖമാസികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. എറണാകുളത്ത് കെ.ജെ ഷൈനേയും മലപ്പുറത്ത് വസീഫിനേയും കോട്ടയത്ത് ചാഴിക്കാടനേയും എല്‍.ഡി.എഫ് മത്സരിപ്പിച്ചു. ഹിന്ദു ഭൂരിപക്ഷമുള്ള ആലപ്പുഴയില്‍ ആരിഫിനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ മാത്രമാണ് എല്‍.ഡി.എഫിന് മതേതരത്വമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിലപാടുകള്‍ പരിഷ്‌കരിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം ചിന്തിക്കണം. കേരളത്തില്‍ സാമൂഹിക, സാമ്പത്തിക സര്‍വേ നടത്തണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























