എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കൽ... ഓരോ മാസവും അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകളിൽ എത്രയെണ്ണം ഉപയോഗിച്ചുവെന്നും തുടർന്നുള്ള ഇടപാടുകൾക്ക് ഫീസ് എത്രയാണെന്നും ഉപഭോക്താക്കളെ അറിയിക്കണം

എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് അപ്രതീക്ഷിതമായി ഫീസ് ഈടാക്കുന്നതിനു റിസർവ് ബാങ്കിന്റെ പൂട്ട്. ഓരോ മാസവും അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകളിൽ എത്രയെണ്ണം ഉപയോഗിച്ചുവെന്നും തുടർന്നുള്ള ഇടപാടുകൾക്ക് ഫീസ് എത്രയാണെന്നും ഉപഭോക്താക്കളെ അറിയിക്കണം.
എ.ടി.എം, പോയിന്റ് ഒഫ് സെയിൽ (പി.ഒ.എസ്) മെഷീനുകൾ വഴിയുള്ള പണം പിൻവലിക്കലുമായി ബന്ധപ്പെട്ട 17 സർക്കുലറുകളാണ് ഏകീകരിച്ചത്. അക്കൗണ്ടുള്ള ബാങ്കിന്റെ എ.ടി.എമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളുണ്ട്.
മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളിൽ മെട്രോ നഗരങ്ങളിൽ മൂന്നും മറ്റിടങ്ങളിൽ അഞ്ചും സൗജന്യ ഇടപാടുകൾ അനുവദിക്കും. പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും പരമാവധി 23 രൂപയും നികുതിയും ഈടാക്കാവുന്നതാണ്. സാങ്കേതിക തകരാറുകളും പണത്തിന്റെ ലഭ്യതക്കുറവും മൂലം പരാജയപ്പെടുന്ന ഇടപാടുകൾക്ക് ഫീസ് ഈടാക്കരുത്.
"
https://www.facebook.com/Malayalivartha
























