കുമ്പഴ ജംഗ്ഷനിൽ കെ. എസ്. ആർ. ടി സി ബസും ടോറസ് ലോറികളും കൂട്ടിയിടിച്ചു... ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്ക്

കുമ്പഴ ജംഗ്ഷനിൽ കെ. എസ്. ആർ. ടി സി ബസും ടോറസ് ലോറികളും കൂട്ടിയിടിച്ചു. ബസ് ഡ്രൈവർ ജെയിംസ് മാത്യുവിനും കണ്ടക്ടർ ആര്യാ ശ്രീനിവാസനും പരിക്കേറ്റു.ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടം സംഭവിച്ചത്.
മലയാലപ്പുഴയിൽ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന ബസ് സിഗ്നൽ കടന്നു മുന്നോട്ട് എടുത്തപ്പോൾ മൈലപ്ര ഭാഗത്തു നിന്നുവന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ ബസ് ഇടത്തേക്കു നീങ്ങി കോന്നി ഭാഗത്തു നിന്ന് വന്ന് സിഗ്നൽ കാത്തുകിടന്ന മറ്റൊരു ടോറസ് ലോറിയിലിടിച്ചു.
നഗരസഭാ കൗൺസിലർ വിജയരാജന്റെ നേതൃത്വത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറേയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























