ഇടതില്‍ മന്ത്രിക്കസേരയ്ക്ക് ചേരിതിരിഞ്ഞ് അടി;രാധാകൃഷ്ണന്റെ ഒഴിവില്‍ സച്ചിന് ദേവിനെ മന്ത്രിയാക്കണമെന്ന് റിയാസ് പക്ഷം, പിവി ശ്രീനിജനെ പൊക്കിപ്പിടിച്ച് എറണാകുളം ലോബി,ഒ ആര് കേളു മതിയെന്ന് പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെ ആവശ്യം,തലപുകഞ്ഞ് പിണറായി ഓടിരക്ഷപ്പെട്ട് ഗോവിന്ദന്

രാധാകൃഷ്ണന് എംപിയായതോടെ മന്ത്രി സ്ഥാനത്തേക്ക് നേതാക്കളുടെ കടിപടി. സച്ചിന് ദേവിന് മന്ത്രിക്കസേര കൊടുക്കാന്‍ റിയാസ് പണി തുടങ്ങി. എന്നാല്‍ റിയാസിന്റെ പ്ലാന്‍ പൊളിക്കാന്‍ ഒരുകൂട്ടം നേതാക്കള്‍. എസ്എഫ്ഐയിലൂടെ സിപിഎം നേതൃനിരയിലെത്തിയ സച്ചിന് പരിഗണന കൊടുക്കണം ചെറുപ്പക്കാരന് ആ കസേരയില്‍ എത്തട്ടെയെന്ന് റിയാസ് പക്ഷം. സച്ചിനും ആര്യയും കൂടി ഉണ്ടാക്കി വെച്ച പ്രശ്നങ്ങള്‍ പൊതുസമൂഹം മറന്നിട്ടില്ല ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാകുമെന്ന് ഒരുകൂട്ടം നേതാക്കള്‍. പിവി ശ്രീനിജനെ പിന്തുണച്ച് എറണാകുളം ലോബി. പക്ഷെ സിപിഎമ്മിലെ ഭൂരിപക്ഷത്തിനും കേളുവിനെ മന്ത്രിയാക്കാനാണ് താല്‍പ്പര്യം. അങ്ങനെ മന്ത്രിക്കസേരയ്ക്ക് ചേരിതിരിഞ്ഞ് അടി.
ആലത്തൂരിന്റെ എംപിയായ മന്ത്രി കെ രാധാകൃഷ്ണന് ദിവസങ്ങള്‍ക്കുള്ളില്‍ രാജി വയ്ക്കും. എംഎല്‍എ പദവിയും മന്ത്രിസ്ഥാനവും രാധാകൃഷ്ണന് രാജിവയ്ക്കുമ്പോള്‍ സിപിഎമ്മിന് നിയമസഭയിലേക്ക് സ്ഥാനാര്‍ത്ഥിയേയും പുതിയ മന്ത്രിയേയും കണ്ടെത്തേണ്ടതുണ്ട്. ഇതിനൊപ്പം പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പും. രണ്ടും സിപിഎമ്മിന് വലിയ അഗ്നിപരീക്ഷയാണ്. അതിനിടെയാണ് പുതിയ മന്ത്രിയെ നിശ്ചയിക്കേണ്ട ഉത്തരവാദിത്തവും. എസ് എഫ് ഐയിലൂടെ സിപിഎം നേതൃനിരയിലെത്തിയ സച്ചിന്‍ദേവിനെ മന്ത്രിയാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസും കൂട്ടരും. കുന്നത്തുനാടില്‍ നിന്നുള്ള എംഎല്‍എ പിവി ശ്രീനിജനൊപ്പമാണ് മന്ത്രി രാജീവും എറണാകുളം ഘടകവും. ഇതിനിടെയാണ് സീനിയര്‍ നേതാവായ മാനന്തവാടി എംഎല്‍എ ഒആര്‍ കേളുവും സജീവ ചര്‍ച്ചകളില്‍ എത്തുന്നത്. സിപിഎമ്മിലെ ഭൂരിപക്ഷത്തിനും കേളുവിനെ മന്ത്രിയാക്കാനാണ് താല്‍പ്പര്യം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്ത് നിലപാട് എടുക്കുമെന്നതാണ് നിര്‍ണ്ണായകം. സിപിഎം സംസ്ഥാന നേതൃയോഗങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനം വരും.
യുവ നേതാവായ സച്ചിന്‍ദേവിനെ മന്ത്രിയാക്കുന്നതിലൂടെ മന്ത്രിസഭയ്ക്ക് കൂടുതല്‍ ചെറുപ്പം വരുമെന്നാണ് റിയാസിന്റെ അഭിപ്രായം. കോഴിക്കോട്കണ്ണൂര്‍ ജില്ലകളെ സ്വാധീനിക്കുന്ന തീരുമാനമായി ഇതു മാറുമെന്നും അവര്‍ പറയുന്നു. കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന് മണ്ഡലത്തില്‍ വലിയ വെല്ലുവിളികളുണ്ട്. കിഴക്കമ്പലത്തെ പ്രശ്നങ്ങള്‍ അടക്കം അതില്‍ വരും. അടുത്ത തവണ സീറ്റ് നിലനിര്‍ത്താന്‍ ശ്രീനിജന് മന്ത്രിപദം അനിവാര്യമാണെന്നാണ് എറണാകുളത്തെ നേതൃത്വത്തിന്റെ നിലപാട്. മന്ത്രി പി രാജീവും ഇതിനൊപ്പമാണ്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ മനസ്സിലാക്കി സിപിഎം തീരുമാനമെടുക്കേണ്ടതുണ്ടെന്ന നിലപാടിനും പ്രാമുഖ്യമുണ്ട്. ഇവര്‍ കേളുവിനെയാണ് മന്ത്രിയായി കാണുന്നത്. വിവാദ രഹിത പൊതുജീവിതമാണ് കേളുവിന്റെ കരുത്ത്. അതുകൊണ്ട് തന്നെ സിപിഎം തെറ്റു തിരുത്തുന്നുവെന്ന തോന്നലുണ്ടാക്കാന്‍ കേളുവിനെ മന്ത്രിയാക്കണമെന്ന അഭിപ്രായമാണ് ശക്തമാകുന്നത്. എന്നാല്‍ ഇതെല്ലാം സംസ്ഥാന നേതൃയോഗങ്ങളില്‍ ആരെങ്കിലും ഉയര്‍ത്തുമോ എന്നതാണ് നിര്‍ണ്ണായകം. സാധാരണ ഗതിയില്‍ മുഖ്യമന്ത്രി മുമ്പോട്ട് വയ്ക്കുന്ന പേരിനെ കൈയടിച്ച് അംഗീകരിക്കുന്ന പതിവാണ് കണ്ടു വരാറുള്ളത്.
പാര്‍ട്ടിക്കപ്പുറത്തുള്ള പൊതുസ്വീകാര്യതയും രണ്ടുതവണ എംഎ!ല്‍എ.യായ പരിഗണനയുമാണ് ഒ.ആര്. കേളുവിനുള്ള മുന്‍തൂക്കം നല്‍കുന്നത്. പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് ഒ.ആര്. കേളു മാത്രമാണുള്ളത്. പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള കെ.എം. സച്ചിന്‍ദേവ്, എ. രാജ, കെ. ശാന്തകുമാരി, പി.വി. ശ്രീനിജന്, പി.പി. സുമോദ്, എം.എസ്. അരുണ്‍കുമാര്‍, ഒ.എസ്. അംബിക എന്നിവരാണ് സാധ്യതയുള്ള മറ്റുള്ളവര്‍. ഇവരില്‍ രണ്ടുതവണ സാമാജികനായത് ഒ.ആര്. കേളു മാത്രമാണ്. രണ്ടുവര്‍ഷം മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന പാര്ട്ടിനയംവെച്ചുനോക്കിയാല് ഒ.ആര്. കേളുവിനു ഇനി മത്സരിക്കാനും സാധിക്കില്ല. ഇതെല്ലാം കേളുവിന്റെ സാധ്യത കൂട്ടുന്നു. എന്നാല്‍ പിണറായിയുടെ മനസ്സാകും നിര്‍ണ്ണായകം.
സിപിഎം കേന്ദ്ര നേതൃത്വവും കേരളത്തിലെ സംസ്ഥാന യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഈ വിഷയത്തില്‍ ചര്‍ച്ചയുണ്ടായാല്‍ അവര്‍ എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും. വയനാട് ജില്ല രൂപീകരിച്ചത് തങ്ങളാണെന്ന് അഭിമാനപൂര്‍വം അവകാശപ്പെടുന്ന സിപിഎമ്മിന് നാളിതുവരെ വയനാട്ടില്‍ നിന്ന് മന്ത്രി ഉണ്ടായിട്ടില്ല. മന്ത്രിയില്ലാത്ത ജില്ലയില്‍ നിന്നുള്ള ഭരണപക്ഷത്തെ ഏക എംഎല്‍എയ്ക്ക് മന്ത്രി സഭയിലേക്ക് വഴി തുറക്കുമെന്നാണ് പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. പട്ടിക വിഭാഗത്തില്‍ നിന്നുള്ള ആള്‍ക്കാകും മന്ത്രിസ്ഥാനം എന്നുറപ്പുമാണ്. അവിടെയാണ് പി.കെ. ജയലക്ഷ്മിക്ക് ശേഷം വീണ്ടും മാനന്തവാടിക്ക് മന്ത്രി പദവി എന്ന സാധ്യത ചര്‍ച്ചയാകുന്നത്. മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ അട്ടിമറിച്ച് പട്ടികവര്‍ഗസംവരണ മണ്ഡലത്തില്‍ നിന്ന് നിയമസഭയില്‍ എത്തിയ കേളു എംഎല്‍എ പദവിയില്‍ ഇതു രണ്ടാം തവണയാണ്. ഭരണപരിചയവും ഉണ്ട്.
3 തവണ തിരുനെല്ലി പഞ്ചായത്തിലേക്കും ഒരു തവണ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്കും വിജയിച്ച കേളു തിരഞ്ഞെടുപ്പ് രംഗത്ത് പരാജയമറിയാത്ത നേതാവാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റുമാണ്. സിപിഎം പ്രതിനിധികളില്‍ പട്ടിക വിഭാഗത്തില്‍ നിന്ന് നിയമസഭയില്‍ രണ്ടാമതും എത്തിയ ഏക എംഎല്‍എയും ഒ.ആര്. കേളുവാണ്. ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യാ കമ്മിറ്റിയംഗം, എസ്സി എസ്ടി നിയമസഭാ സമിതി ചെയര്മാന് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന കേളു 10 വര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. അതുകൊണ്ട് തന്നെ കേളുവിനെ മന്ത്രിയായി കാണാനാണ് സിപിഎമ്മിലെ ഭൂരിഭാഗത്തിന്റേയും ആഗ്രഹം.
https://www.facebook.com/Malayalivartha
























