തോളത്ത് നക്ഷത്രം കൂടുതല്‍ ഉള്ളവന്മാരെ പറപ്പിച്ചു;പിണറായിയെ വിറപ്പിച്ച ഇവനാണ് ചുണക്കുട്ടി, ഈ വകുപ്പില്‍ നടക്കുന്നത് എന്താണെന്ന് അറിയുന്നുണ്ടോ വകുപ്പ് മന്ത്രരി,പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യയില്‍ പിണറായിയെ ചൂണ്ടുവിരലില്‍ നിര്‍ത്തുന്നു,നട്ടെല്ല് നിവര്‍ന്ന് നിന്ന് ചോദ്യം ചോദിക്കുന്നവരെ പിണറായിക്ക് പേടിയാണ്

ആഭ്യന്തര മന്ത്രി പിണറായി വിജയനെ ചൂണ്ടുവിരലില്‍ നിര്‍ത്തി ഒരു പോലീസുകാരന് നിരന്തരം ചോദ്യം ചോദിച്ച് കൊണ്ടിരിക്കുന്നു. തോളത്ത് നക്ഷത്രം കുറവാണ് നക്ഷത്രം കൂടുതല്‍ ഉള്ള ഏമാന്മാര് നിരന്തരം വേട്ടയാടുമ്പോഴും അയാള്‍ ഒരു കാര്യം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുന്നു. ഈ സേനയില്‍ നടക്കുന്ന ആത്മഹത്യകളെക്കുറിച്ച് എന്തേ നിങ്ങള്‍ ഒരക്ഷരം മിണ്ടുന്നില്ല വകുപ്പ് മന്ത്രി. എന്താണ് ഈ സേനയ്ക്കുള്ളില്‍ നടക്കുന്നതെന്ന് അങ്ങ് അറിയുന്നുണ്ടോ. പോലീസിന്റെ ഗുണ്ടാ ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്ത് വന്നപ്പോള്‍ മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തെഴുതിയതിന് സസ്പെന്ഷന് കൊടുത്ത് വീട്ടിലിരുത്തിയില്ലേ അതേ ഉമേഷ് വള്ളിക്കുന്ന് വീണ്ടും വന്നിട്ടുണ്ട്. എത്ര വേട്ടയാടാന്‍ നോക്കിയാലും പറയാനുള്ളത് ആര്‍ജ്ജവത്തോടെ വിളിച്ച് പറയുമെന്ന് ദൃഢനിശ്ചയം എടുത്തിരിക്കുകയാണ് ഉമേഷ്. ഇതുപോലെ കേരള പോലീസിലെ നട്ടെല്ലുള്ളവര്‍ രംഗത്ത് വന്നാല്‍ തീരും തോളത്ത് നക്ഷത്രം കൂടുതലുള്ളവരന്മാരുടെയെല്ലാം കളി. പിണറായി വിജയനെ ആ കസേരയില്‍ നിന്ന് താഴെ ഇറക്കി കഴിവുള്ള ഒരുത്തനെ ആ കസേരയില്‍ എത്തിക്കാം. ഏതായാലും പോരാട്ടം തുടരുന്ന ഉമേഷ് വള്ളിക്കുന്നിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.
നട്ടെല്ല് നിവര്‍ന്ന് നിന്ന് ചോദ്യം ചോദിക്കുന്നവരെ പണ്ടേ പിണറായിക്ക് പേടിയാണ്. അപ്പോഴേ മാളത്തില്‍ ഒളിയ്ക്കും. ഉമേഷ് വീണ്ടും രംഗത്ത് വന്നിട്ടും ഒരക്ഷരം മറുപടി കൊടുത്തിട്ടില്ല പിണറായി. സമ്മര്‍ദ്ദം സഹിക്കവയ്യാതെ പോലീസുകാര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വകുപ്പ് മന്ത്രി കണ്ടഭാവം നടിക്കുന്നില്ല. ഉമേഷ് ആഭ്യന്തര മന്ത്രിയുെട കാറ്റഴിച്ചിട്ടുണ്ട്.
ഇന്നലെ ഒരു പോലീസ് ഓഫീസറുടെ ഭാര്യയും രണ്ട് മക്കളും അമ്മയും ആതിരയോട് ജീവിതം പറയുകയായിരുന്നു. ജോലി ചെയ്തിരുന്ന സ്റ്റേഷനുകളിലും മേലുദ്യോഗസ്ഥര്ക്കിടയിലും ശാന്തനും പ്രിയങ്കരനുമായ ഓഫീസര്‍ കടന്നു പോയ സമ്മര്‍ദ്ദങ്ങള്‍ അവരെ എങ്ങനെ ബാധിച്ചു എന്നത്... സ്റ്റേഷനിലെ എല്ലാ സമ്മര്‍ദ്ദങ്ങളും ഏറ്റെടുത്ത് ഉള്ളിലാക്കി, പുറമെ സൗമ്യനായി മാത്രം കണ്ടിരുന്ന അദ്ദേഹം എല്ലാ വയലന്സോടും കൂടി പൊട്ടിത്തെറിച്ചതും അതിന്റെ അതികഠിനമായ ഷോക്കില്‍ നിന്ന് കരകയറാനാവാതെ
മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതുമായ ദിവസത്തെക്കുറിച്ച്..
ആ സമയത്ത് അപ്രതീക്ഷിതമായി വന്ന എന്റെ ഫോണ്‍ കോളിനെക്കുറിച്ച്... എന്നോട് മനസ്സ് തുറന്നതിനെക്കുറിച്ച്... എന്നോട് നമ്പര്‍ വാങ്ങി സിദ്ധിഖ് സാറിനെ വിളിച്ചതിന്റെ ക്കുറിച്ച്..
മനുഷ്യപ്പറ്റുള്ള ആ ഡി.വൈ.എസ്.പി. ( Sidhique Ams ) ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞ ആത്മാര്‍ത്ഥതയുള്ള സ്നേഹവാക്കുകളിലും കൊടുത്ത ധൈര്യത്തിലും ജീവിതം തിരിച്ചു പിടിച്ചതിനെക്കുറിച്ച്..
കേട്ടുകൊണ്ടിരുന്ന അതേ സമയത്ത്, എന്റെ വാട്സാപ്പില്‍ ഞാന്‍ ഓരോ നിമിഷവും പേടിച്ചു കൊണ്ടിരിക്കുന്ന അതേ മെസ്സേജ് വന്നു.. ഒരു സഹപ്രവര്ത്തകന് കൂടി ആത്മഹത്യ ചെയ്തിരിക്കുന്നു..
ആറ് ദിവസങ്ങള്‍ക്കുള്ളില്‍ ആത്മഹത്യ ചെയ്യുന്നു അഞ്ചാമത്തെ സഹപ്രവര്ത്തകന്...
കേരളത്തിലെ പോലീസുകാര്‍ക്കല്ലാതെ ലോകത്ത് ഏതെങ്കിലും ഡിപ്പാര്‍ട്ട്മെന്റില്‍ ഇങ്ങനെയൊരനുഭവമുണ്ടായിട്ടുണ്ടോ ഇതിന് മുന്‍പ്?
വ്യത്യസ്ത പേരുകള്‍.
വ്യത്യസ്ത നാട്ടുകാര്‍.
പറയപ്പെടുന്ന വ്യത്യസ്ത മരണകാരണങ്ങള്‍..
അഞ്ച് പേര്‍ക്കും പൊതുവായുള്ളത് 'കേരളാപോലീസ്' എന്ന ബന്ധം മാത്രം!
എന്താണ് പറയേണ്ടത്?
എന്താണ് ചെയ്യേണ്ടത്?
പോലീസുകാരനെ ആത്മഹത്യയിലേക്ക് നയിക്കുന്നതെങ്ങനെ എന്ന് അനുഭവത്തില്‍ നിന്ന് എഴുതിയിട്ട് അധികനാളായില്ല. അതിനു ശേഷം മാത്രം പിരിച്ചുവിടലിനുള്ളതടക്കം മൂന്ന് അച്ചടക്കനടപടികളാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എനിക്കെതിരെ ആരംഭിച്ചത്.
( മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനുള്ളതല്ലാതെ തന്നെ).
(പണിയെടുത്തതിന്റെ ശമ്പളം തരാനുള്ള മാന്യതയെങ്കിലും കാണിച്ചിട്ടാണ് നടപടിയെടുക്കുന്നതെങ്കില്‍ ഒരു അന്തസ്സുണ്ട് സാര്‍. അത് പ്രതീക്ഷിക്കുന്നില്ല. പ്രതീക്ഷിച്ചാല്‍ ഞാനും നാളെ.....)
മരിച്ചു പോയ മനുഷ്യരെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്ന വിശദീകരണങ്ങളാണ് എപ്പോഴും ഉത്തരവാദപ്പെട്ടവരില്‍ നിന്ന് ഉണ്ടാകുന്നത്. സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെ മൃതദേഹത്തിന് നല്‍കേണ്ട ആദരവ് പോലും നിഷേധിക്കുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരോ വകുപ്പ് മന്ത്രിയോ
ഒരു പ്രസ്താവന കൊണ്ട് പോലും, ഒരു ആദരാഞ്ജലി കൊണ്ട് പോലും ഗതികെട്ട പോലീസുകാര്ക്കൊപ്പമോ അവരുടെ കുടുംബങ്ങള്‍ക്കൊപ്പമോ നില്‍ക്കുന്നത് കാണുന്നില്ല.
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,
ഒരിക്കല്‍ കൂടി അങ്ങയോട് പറയട്ടെ, ഈ ഡിപ്പാര്‍ട്ട്മെന്റില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ദയവുണ്ടാകണം. എങ്ങനെയാണ് പോലീസിനെ ജനങ്ങള്‍ വെറുക്കുന്നതെന്നും അത് എങ്ങനെ അങ്ങേയ്ക്കെതിരായ വികാരമായി മാറുന്നുവെന്നും
ഗതികെട്ട പോലീസുകാര്‍ ഒരോ ദിവസവും ആത്മഹത്യ ചെയ്യുന്നത് എന്ത് കൊണ്ടാണെന്നും പഠിക്കാന്‍ ദയവുണ്ടാകണം. ആ പഠനത്തിന് കേരളപ്പോലീസിലെ അന്തസ്സുള്ള ഉദ്യോഗസ്ഥരെ മാത്രം ആശ്രയിക്കാനുള്ള കനിവുണ്ടാവണം സര്.
ഇരുപത്തി രണ്ടാം വയസ്സില്‍ പി.എസ്.സി എഴുതിക്കിട്ടിയ ജോലിയില്‍ നിന്ന് എന്നെ പിരിച്ചു വിടാന്‍ ഈ പോസ്റ്റും മേധാവിമാര്‍ക്ക് ഉപയോഗിക്കാം.
പക്ഷേ, പറയാതിരിക്കാനാവില്ല സര്.
പോലീസുകാര്‍ ജീവിതത്തില്‍ നിന്ന് പാതിവഴിയില്‍ പിരിഞ്ഞു പോകുന്നത് ഇനിയും അനുവദിക്കരുത് സര്..
സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഐപിഎസ് കാര്‍ വരെ എല്ലാവര്ക്കും പറയാനുണ്ടാകും നേരിടുന്ന പീഡനത്തിന്റെ ഒരു കഥ. എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമാണ് പോലീസ് ഉദ്യോഗത്തിലെ സമ്മര്ദ്ദങ്ങളെകുറിച്ച്.. അവിടുത്തെ ഹൈരാര്‍ക്കി ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച്.. മറ്റേതൊരു സര്‍വീസിനെയും പോലെ ജനസേവനത്തിനുള്ള വകുപ്പാക്കുകയും പോലിസിനെ ജനാധിപത്യവല്ക്കരിക്കുകയും പരിഷ്കരിക്കുകയും ചെയ്യേണ്ടത് ആധുനിക സമൂഹത്തില്‍ ആവശ്യമാണ്.. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 5 ഉദ്യോഗസ്ഥരാണ് ജീവിതം തന്നെ അവസാനിപ്പിച്ചത്..
https://www.facebook.com/Malayalivartha
























