ചാത്തന്നൂരില്‍ ദേശീയപാതയില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

കൊല്ലം ചാത്തന്നൂരില്‍ ദേശീയപാതയില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ചാത്തന്നൂര്‍ കാരംകോട് കുരിശിന്മൂട്ടില് നിര്‍മ്മാണം നടക്കുന്ന ദേശീയപാതയിലാണ് അപകടം. ഞായര്‍ വൈകിട്ട് 6.42നാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആരാണ് മരിച്ചതെന്നതിനെ കുറിച്ച് സ്ഥിരീകരണം ആയിട്ടില്ല. ചാത്തന്നൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ ആശുപത്രിക്ക് സമീപം നിറുത്തിയതിന് പിന്നാലെ വാഹനത്തില്‍ നിന്ന് തീ ഉയരുകയായിരുന്നു.
സമീപത്തെ വര്ക്ക്ഷോപ്പിലുണ്ടായിരുന്നവര് ഓടിയെത്തിയെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ കാറിന്റെ വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. സംഭവമറിഞ്ഞ് ഉടന്‍തന്നെ ചാത്തന്നൂര്‍ പൊലീസ് സ്ഥലത്തെത്തി. തീ ആളിപ്പടര്‍ന്നതിനാല്‍ പരവൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയ ശേഷമാണ് തീ അണയ്ക്കാന്‍ സാധിച്ചത്. അപ്പോഴേക്കും ഡ്രൈവിംഗ് സീറ്റിലിരുന്നയാള്‍ മരിച്ചിരുന്നു. ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചതാരെന്ന് സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha
























