ബിഗ് ബോസ് മലയാളം സീസണ് 6 ടൈറ്റില്‍ വിജയി ജിന്റോ...

മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് അടിമുടി മാറ്റിപ്പിടിച്ച സീസണായിരുന്നു സീസണ് 6. കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളം സീസണ് 6 ടൈറ്റില്‍ വിജയിയായി ജിന്റോ. 50 ലക്ഷം രൂപയാണ് ജിന്റോയ്ക്ക് ലഭിക്കുന്നത്. അര്‍ജുനാണ് രണ്ടാം സ്ഥാനം. സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ ജാസ്മിന് മൂന്നാം സ്ഥാനത്ത് മാത്രമാണ് എത്താന്‍ കഴിഞ്ഞത്. ജാസ്മിന്, ജിന്റോ, അഭിഷേക്, അര്ജുന്,ഋഷി എന്നിവരായിരുന്നു ഫൈനല്‍ ഫൈവ്. ഇതില്‍ ഋഷിയാണ് അഞ്ചാം സ്ഥാനത്ത് വന്ന് ആദ്യം പുറത്തായത്. പിന്നാലെ മൂന്നാം റണ്ണര്‍ അപ്പ് ആയി അഭിഷേക് മാറി. ഇത്തവണ തികച്ചും വ്യത്യസ്ഥമായ രീതിയിലായിരുന്നു ഓരോ സ്ഥാനങ്ങളും പ്രഖ്യാപിച്ചത്.
ജിന്റോ, ജാസ്മിന് ജാഫര്‍, അര്ജുന് ശ്യാം, അഭിഷേക് ശ്രീകുമാര്‍, ഋഷി കുമാര്‍ എന്നിവരാണ് അവസാനഘട്ടത്തില്‍ മത്സരിക്കുന്ന മത്സരാര്‍ത്ഥികള്‍. ബിഗ് ബോസ് മലയാളം സീസണ് 6 ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വര്‍ണാഭമായ പരിസമാപ്തിയാണ് ഉണ്ടായത്. വേക്കപ്പ് സോംഗിന് പകരം ഗായകന് നേരിട്ട് ഹൗസിനുള്ളിലേക്ക് എത്തി തുടക്കം തന്നെ കളറാക്കി. പ്രശസ്ത ഗായകനും സ്റ്റാര്‍ സിംഗര്‍ ജഡ്ജസുമായ വിധു പ്രതാപും സിതാര കൃഷ്ണകുമാറുമാണ് ഹൗസിനുള്ളിലേക്ക് ഒരു സംഘം നര്‍ത്തകര്‍ക്കൊപ്പം ഹൗസിനുള്ളിലേക്ക് എത്തിയത്.
പ്രശസ്ത താരങ്ങളും ബിഗ് ബോസ്സ് മുന്‍ മത്സരാര്‍ത്ഥികളായ നോബി , കുട്ടി അഖില്‍ , സൂരജ് , നാദിറ , റനീഷ തുടങ്ങിയവര്‍ അവതരിപ്പിച്ച കോമഡി സ്കിറ്റും ചലച്ചിത്രപിന്നണി ഗായകരായ സിത്താര , വിധു പ്രതാപ് , ശക്തിശ്രീ എന്നിവര്‍ ഒരുക്കുന്ന സംഗീതവിരുന്നും പ്രശസ്ത താരങ്ങളായ നീത പിള്ള , ദില്ഷാ പ്രസന്നന് , ശ്രുതിലക്ഷ്മി , ധന്യ മേരി വര്‍ഗീസ് , ജാഫര്‍ സാദിഖ് തുടങ്ങിയവരുടെ നൃത്ത വിസ്മയങ്ങളും ഗ്രാന്‍ഡ് ഫിനാലെയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
25 മത്സരാര്‍ഥികളാണ് ഈ സീസണില്‍ പലപ്പോഴായി എത്തിയത്. ഇതില്‍ ആറ് പേര് വൈല്‍ഡ് കാര്‍ഡുകള്‍ ആയിരുന്നു. വൈല്‍ഡ് കാര്‍ഡ് ആയി എത്തിയ മത്സരാര്ഥിയാണ് ഫൈനല്‍ ഫൈവില്‍ ഇടംനേടിയ അഭിഷേക് ശ്രീകുമാര്‍. ബിഗ് ബോസിന്റെ ഈ സീസണ് സംഭവബഹുലമായിരുന്നു.സീരിയല്‍ താരം ശ്രീതുവാണ് ഫിനാലെയ്ക്ക് മുമ്പ് ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്ത് പോയത്.
https://www.facebook.com/Malayalivartha
























