കളിയിക്കാവിളയില്‍ വീട്ടുമുറ്റത്തുനിന്ന യുവാവിനെ വെട്ടിക്കൊന്നു...

കളിയിക്കാവിളയില്‍ വീട്ടുമുറ്റത്തുനിന്ന യുവാവിനെ വെട്ടിക്കൊന്നു. കരമന-കളിയിക്കാവിള ദേശീയപാതയില്‍ കല്ലമ്പലം സ്മൃതിമണ്ഡപത്തിന് ഒരു കിലോമീറ്റര്‍ അകലെ ആലുവിള പാലത്തിന് സമീപം കരിംപ്ലാവിളയില് ഗോപിയുടെ മകന് ബിജുവാണ്(40) വെട്ടേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.45ഓടെയാണ് സംഭവം. അന്വേഷണത്തില്‍ വഴിമുക്ക് പച്ചിക്കോട് സ്വദേശിയായ കുമാറാണ്(40) ബിജുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് പറയുന്നത്: സംഭവത്തിന് മണിക്കൂറുകള്‍ മുമ്പ് ബിജു സുഹൃത്തുക്കളുമൊത്ത് പുറത്ത് പോയി മദ്യപിച്ചിരുന്നു. സുഹൃത്തുക്കളോടൊപ്പം ഏറെ നേരം ചെലവഴിച്ചശേഷം ബിജു തിരികെ വീട്ടിലെത്തി.
കുടുംബത്തോടൊപ്പം ബിജു വീട്ടില്‍ ചിലവഴിക്കെ കുമാര്‍ നിരന്തരം ഫോണില്‍ വിളിച്ചു. ഫോണ്‍ വിളി സഹിക്കവയ്യാതായതോടെ ബിജു വീടിന് പുറത്തിറങ്ങി. വീടിന്റെ പരിസരത്ത് തന്നെ ഉണ്ടായിരുന്ന കുമാര്‍, കൈയില്‍ കരുതിയിരുന്ന ആയുധം കൊണ്ട് ബിജുവിന്റെ നെഞ്ചിലും കഴുത്തിലും ആഴത്തില്‍ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ കുമാര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. ദേഹമാസകലം ചോരയൊലിച്ചു നിന്ന ബിജുവിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചക്കക്കച്ചവടക്കാരനായ ബിജു മൂന്ന് മാസമായി ദൂരെ കച്ചവടത്തിന് പോയിരിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് തിരികെ വീട്ടിലെത്തിയത്.
മദ്യാപാനത്തിനിടെയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആലുവിള പാലത്തന് സമീപം വയല്‍ക്കര വഴി കുമാര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് സ്ഥീരീകരിച്ചു. വയല്‍ക്കര കേന്ദ്രീകരിച്ച് പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. നിരവധി കേസുകളില്‍ പ്രതിയാണ് കുമാറെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























