ഇന്ദിരാ ഗാന്ധി, കെ കരുണാകരന് പരാമര്‍ശം... ഇന്നലെ ഉപയോഗിച്ച പ്രയോഗത്തില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് അടിയുറച്ച് വിശ്വസിക്കുന്നുവെന്ന് സുരേഷ് ഗോപി

ഇന്നലെ ഉപയോഗിച്ച പ്രയോഗത്തില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് അടിയുറച്ച് വിശ്വസിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്ദിരാ ഗാന്ധി പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചുവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. 'അല്പം വേദനയോടെയാണ് സംസാരിക്കുന്നത്. എന്റെ എതിര്പാര്ട്ടിയാണെന്ന് പറഞ്ഞ് രാജ്യത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ഒരു മാന്യവ്യക്തിയെ എനിക്ക് മറക്കാനാവില്ല. ഇന്നലെ ഉപയോഗിച്ച പ്രയോഗത്തില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് അടിയുറച്ച് വിശ്വസിക്കുന്നു.
ഞാന്‍ എന്താണ് പറഞ്ഞത്, കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കെ കരുണാകരന് കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ്. ഭാരതത്തിലെ കോണ്‍ഗ്രസിന്റെ മാതാവ് ഇന്ദിരാ ഗാന്ധിയുമാണ്. അല്ലാതെ, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയും രാഷ്ട്രമാതാവ് ഇന്ദിരാ ഗാന്ധിയും എന്നു പറയുന്ന വ്യംഗ്യം പോലും അതില്‍ ഇല്ലെന്ന് തീര്‍ത്തു പറയുന്നു' - സുരേഷ് ഗോപി പറഞ്ഞു.
താന്‍ തൃശൂരില്‍ ഒതുങ്ങില്ലെന്നും കേരളത്തിന്റെ എംപിയായി പ്രവര്‍ത്തിക്കുമെന്നും തന്റെ ശ്രദ്ധ തമിഴ്നാട്ടിലുമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. 'ഞാന്‍ തൃശൂരില്‍ ഒതുങ്ങുമെന്ന് നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കരുത്. ഞാന്‍ കേരളത്തിന്റെ എംപിയായി വര്‍ത്തിക്കും. ഇത് വെറും വാക്കല്ല. അതില്‍ ഓരോ ദിനവും ഓരോ നിമിഷവും ഊന്നിയുറപ്പിച്ച് മുന്നോട്ടുപോകും. മാത്രമല്ല, എന്റെ ശ്രദ്ധ തമിഴ്നാട്ടിലുമുണ്ടാകും എന്നു പറഞ്ഞതില്‍നിന്ന് ഒട്ടും പിന്നോട്ടില്ല' - സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha
























