എസ്ഐയെ ഇടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ രണ്ടാം പ്രതി പിടിയില്‍; പ്രതികൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെ 4 വകുപ്പുകൾ ചുമത്തി...

വാഹന പരിശോധനയ്ക്കിടെ തൃത്താലയില്‍ എസ്‌ഐയെ ഇടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ രണ്ടാം പ്രതി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍ അലന്റെ സുഹൃത്ത് ഒറ്റപ്പാലം സ്വദേശി അജീഷ് ആണ് പൊലീസിന്റെ പിടിയിലായത്. തൃശൂരില്‍ നിന്നാണ് അര്‍ധരാത്രിയോടെ അജീഷിനെ പൊലീസ് പിടികൂടിയത്. ഇരുവരെയും ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. കാറിലിരുന്നു മദ്യപിക്കുകയായിരുന്നു എന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. പൊലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാനാണ് എസ്‌ഐയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാറുമായി വെട്ടിച്ചു കടന്നുകളഞ്ഞതെന്നും പ്രതികള്‍ പറഞ്ഞു.
ഗ്രേഡ് എസ്ഐ ശശികുമാറിനെയാണു കഴിഞ്ഞദിവസം ഇടിച്ചിട്ടത്. പരുക്കേറ്റ ശശികുമാർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. എസ്ഐയെ കാറിടിപ്പിച്ചതു കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണെന്നു പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെ 4 വകുപ്പുകൾ ചുമത്തി. വാഹന പരിശോധനയ്ക്കിടെ എസ്ഐയെ അലൻ വാഹനം ഇടിച്ചു വീഴ്ത്തിയതു ലഹരി ഇടപാട് മറയ്ക്കാനെന്നു പൊലീസ് വ്യക്തമാക്കി.
അലനും സുഹൃത്തും ലഹരി കൈമാറുന്ന സമയത്താണു പൊലീസ് എത്തിയത്. പിടിയിലാവുമെന്ന പേടിയിലാണു വാഹനം പിന്നോട്ടെടുത്തു കടന്നുകളഞ്ഞതെന്ന് അലൻ മൊഴി നൽകി. അലന്റെ ലഹരി ഇടപാടുകൾ തെളിയിക്കുന്ന വിവരങ്ങൾ ഫോണിൽനിന്ന് പൊലീസിനു ലഭിച്ചു. കാറിടിച്ച് വീഴ്ത്തിയതിന്റെ അന്വേഷണ ചുമതല ചാലിശ്ശേരി ഇൻസ്പെക്ടർക്കു കൈമാറി. ശനിയാഴ്ച രാത്രി പത്തു മണിയോടെ തൃത്താല വെള്ളിയാങ്കല്ല് മംഗലം ഭാഗത്തായിരുന്നു സംഭവം. കേസിലെ മുഖ്യപ്രതിയായ അലനെ ഇന്നലെ പട്ടാമ്പിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രികാല വാഹനപരിശോധനയ്ക്കിടെ തൃത്താല സ്റ്റേഷനിലെ എസ്ഐ ശശികുമാറിനെ ഇടിച്ചു തെറിപ്പിച്ചാണ് പ്രതികള്‍ കടന്നുകളഞ്ഞത്.
തൃത്താല സി ഐ യുടെ നേതൃത്വത്തിൽ പൊലീസ് സംഘം പതിവ് വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാങ്കല്ലിൽ സംശയാസ്പദമായി ഒരു കാർ നിർത്തിയിട്ടിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. ഈ സമയം പൊലീസിനെ കണ്ടതും വാഹനത്തിലുണ്ടായിരുന്നവർ വെട്ടിച്ച് കടക്കാൻ ശ്രമിച്ചു. കൈ കാണിച്ചെങ്കിലും വാഹനം നിർത്താതെ മുന്നോട്ട് പോയി. ഇവർ എസ്ഐയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
എസ്ഐയെ മനഃപൂർവം വാഹനം ഇടിക്കുകയായിരുന്നുവെന്ന് തൃത്താല സിഐ അറിയിച്ചിരുന്നു. സംഭവത്തിൽ പരിക്കേറ്റ എസ്ഐ ശശി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ വാഹനത്തിൻ്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെയാണ് 19 കാരനായ മകൻ അലനാണ് വാഹനമോടിച്ചതെന്ന് തെളിഞ്ഞത്. ഒളിവിൽ പോയ അലന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
പൊലീസിനെ കണ്ടയുടനെ അലന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കാര്‍ എസ്ഐയെ ഇടിച്ചുതെറിപ്പിച്ചത്. തുടര്‍ന്ന് നമ്പര്‍ പരിശോധിച്ചപ്പോഴാണ് വാഹനം ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റേതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അലനാണ് വാഹനം ഓടിച്ചതെന്ന് മനസിലാക്കുന്നത്. അന്വേഷണസംഘം അഭിലാഷിന്റെ വീട്ടില്‍ എത്തിയപ്പോള്‍ അലന്‍ അവിടെ ഇല്ലായിരുന്നു. വാഹനം വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്നു. വാഹനം വീട്ടിലേക്കെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതിന് ശേഷം സിസിടിവി വിച്ഛേദിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന യുവാക്കളോട് കാര്യങ്ങൾ തിരക്കാൻ പോകുന്നതിനിടെയാണ് കാർ പെട്ടെന്ന് പുറകിലോട്ട് എടുക്കുകയായിരുന്നു.
ഇതോടെ പൊലീസുകാർ ഒഴിഞ്ഞുമാറി. ഈ സമയത്ത് പരിക്കേറ്റ ശശികുമാറും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കാറിന്റെ മുന്നിലേക്ക് നിന്നു. ഈ സമയത്ത് അലൻ എസ്‌ഐയെ ഇടിച്ചുവീഴ്‌ത്തി കാറുമായി കടന്നുകളയുകയായിരുന്നു.ഈ സമയത്ത് എസ്‌ഐ കാറിന്റെ അടിയിൽപ്പെട്ടെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ പറഞ്ഞത്. എന്നാൽ 19കാരൻ വാഹനം നിർത്താതെ ശരീരത്തിലൂടെ കയറ്റിയിറക്കി കടന്നുകളയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























