അയാളിപ്പോഴും ഭരത് ചന്ദ്രനാണെന്നാ പറയുന്നത്; എന്താ ഭരത് ചന്ദ്രന് കുഴപ്പം? എന്റെ തണ്ടെല്ലിന്റെ ഗുണമാണ് ഞാൻ കാണിക്കുന്നത്; അത്, ഭരത് ചന്ദ്രനിലൂടെ സ്വാംശീകരിച്ചതാണ്; തുറന്നടിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

ഭരത് ചന്ദ്രൻ ഐ.പി.എസ് എന്ന സുരേഷ് ഗോപി കഥാപാത്രത്തെ മലയാളികൾ നെഞ്ചിലേറ്റിയതാണ്. സുരേഷ്ഗോപി പോലീസ് വേഷത്തിൽ കസറിയ ചിത്രം. കമ്മീഷണർ സിനിമയിലെ ഭരത് ചന്ദ്രൻ ഐ.പി.എസിൽ നിന്നും ഇപ്പോഴും ഇറങ്ങിവന്നിട്ടില്ലെന്ന വിമർശനങ്ങൾക്ക് സുരേഷ് ഗോപി നേരിടുന്നുണ്ട്. എന്നാൽ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി രംഗത്ത്.
‘‘അയാളിപ്പോഴും സിനിമയിൽ നിന്നും ഇറങ്ങി വന്നിട്ടില്ലെന്നാണ് ചിലർ പറയുന്നത്, അയാളിപ്പോഴും ഭരത് ചന്ദ്രനാണെന്നാ പറയുന്നത്. എന്താ ഭരത് ചന്ദ്രന് കുഴപ്പം. എന്റെ തണ്ടെല്ലിന്റെ ഗുണമാണ് ഞാൻ കാണിക്കുന്നത്. അത്, ഭരത് ചന്ദ്രനിലൂടെ സ്വാംശീകരിച്ചതാണ്.
ഭരത് ചന്ദ്രനെ കണ്ടുകൊണ്ട് എത്ര ഐ.പി.എസുകാരാണ് ഈ രാജ്യത്ത് നീതി നിർവഹണം നടത്തുന്നതെന്ന് അന്വേഷിക്കൂ. മലയാളികൾ മാത്രമല്ല, രാജ്യമുഴുവൻ ഓഡിറ്റ് ചെയ്യൂ. അപ്പോഴറിയാം. നിങ്ങൾ അത്, പറയുമ്പോൾ ഞാൻ അഭിമാനിക്കുന്നു. പക്ഷെ, അതിന്റെ വ്യഗ്യം ഞാൻ മനസിലാക്കുന്നു. എനിക്ക് ഉറപ്പായിട്ടും മനസിലാകും’’ എന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
അതേസമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളെ വിമർശിച്ചിരിക്കുകയാണ്. ഇന്ദിരാഗാന്ധിയേയും കെ.കരുണാകരനേയും കുറിച്ചുള്ള തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചെന്ന് അദ്ദേഹം പറഞ്ഞു. കരുണാകരൻ കോൺഗ്രസിന്റെ പിതാവും കോൺഗ്രസിന്റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് പറഞ്ഞത്.തന്റെ പ്രയോഗത്തിൽ തെറ്റ് പറ്റിയിട്ടില്ല.എന്നാല്‍ അത് തെറ്റായി പ്രചരിപ്പിച്ചു.ഇത്തരം കാര്യങ്ങൾ മുഖവിലക്കെടുക്കില്ല.മാധ്യമങ്ങളെ വിലക്കിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























