എല്ലാം വിരലുകളും നേരെ പിണറയിയിലേക്ക്..പാർട്ടിയെ ഞെട്ടിച്ച തോൽവിയിലേക്ക് നയിച്ചത് മുഖ്യമന്ത്രിയുടെ ശൈലി..വോട്ട് ചോർന്ന ഇടങ്ങളിൽ അന്വേഷണ കമ്മീഷൻ വന്നേക്കും..

ശക്തമായ ഭരണവിരുദ്ധതത ഒന്ന് കൊണ്ട് തന്നെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വലിയ തോൽവി നേരിടേണ്ടി വന്നത് . പക്ഷെ എന്നാലും അത് സമ്മതിച്ചു തരാൻ സഖാക്കൾക്ക് കുറച്ചു മടിയായിരിക്കും. പക്ഷെ എല്ലാം വിരലുകളും നേരെ പിണറയിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കാരണം തോൽവിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സംഭാവന കുറച്ചു അധികമാണ് . മുഖൈമന്ത്രിയുടെ മകളും കമ്പനിയുമെല്ലാം ഈ തിരഞ്ഞെടുപ്പിൽ കേരളം ചർച്ച ചെയ്തതാണ് . അതെല്ലാം തോൽവിയുടെ പ്രധാന കാരണങ്ങളിൽ ഒന്നെന്നെന്ന് എടുത്തു പറയേണ്ടത് പോലുമില്ല. ഇപ്പോൾ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വൻ തോൽവിയിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‌ക്കൊരുങ്ങി സിപിഎം. പാർട്ടിയെ ഞെട്ടിച്ച തോൽവിയിലേക്ക് നയിച്ചത് മുഖ്യമന്ത്രിയുടെ ശൈലിയാണെന്ന വിമർശനം ഉയർന്നു തുടങ്ങിയിട്ടുണ്ടെങ്കിലും പാർട്ടി ഫോറങ്ങളിൽ അത് ഉയരാതിരിക്കാനുള്ള ശ്രമങ്ങളും ശക്തമാണ്.
പാർട്ടി വോട്ടുകളിലെ ചോർച്ച തോൽവിക്ക് ആക്കം കൂട്ടിയെന്നാണ് ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റിൽ ചർച്ച. പാർട്ടി വോട്ട് ചോർന്ന മേഖലകളിൽ പ്രത്യേക പരിശോധന നടത്തും. വൻതോതിൽ വോട്ട് ചോർന്ന ഇടങ്ങളിൽ അന്വേഷണ കമ്മീഷൻ വന്നേക്കും. സംസ്ഥന സമിതിക്കുള്ള റിപ്പോർട്ടിൽ നടപടി ശുപാർശയ്ക്കും സാധ്യതയുണ്ട്.ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ.പത്തനംതിട്ട മണ്ഡലത്തിലെ വോട്ടുചോര്‍ച്ചയില്‍ അന്വേഷണ കമ്മിഷനെ നിയമിച്ചുകൊണ്ടുള്ള അന്വേഷണം വന്നേക്കുമെന്നാണ് സൂചന. പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ഐസക് വിമര്‍ശനങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. പാര്‍ട്ടിയിലും സര്‍ക്കാരിലും വരുത്തേണ്ട തിരുത്തല്‍ നയത്തെക്കുറിച്ചും ചേര്‍ന്ന സിപിഐഎം സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായി.
അടുത്ത മൂന്ന് ദിവസം ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകും.ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി. പാർട്ടി ഗ്രാമങ്ങളിൽപ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതിന് പിന്നിലെന്തെന്ന് തലപുകയ്ക്കുകയാണ് സിപിഎം. സിപിഎം പിബിയിൽ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചർച്ച നടന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തി. തൃശൂരിലെ സ്ഥിതി അടക്കം ആഴത്തിൽ പഠിക്കണമെന്നും നിർദേശിച്ചിരുന്നു. അതസമയം തോൽവിയുടെ ചൂട് സർക്കാരിലേക്കും മുഖ്യമന്ത്രിയിലേക്കും എത്താതിരിക്കാനുള്ള കരുതൽ തുടരവേ മുഖ്യമന്ത്രിയെ ഉന്നമിട്ട ഐസക്കിനെ പോലുള്ള നേതാക്കൾ രംഗത്തെത്തിയത് തിരുത്തൽ ആ്ര്രഗഹിക്കുന്ന നേതാക്കൾക്ക് ആശ്വാസം പകരന്നതാണ്.
ഇതോടെ പാർട്ടിക്കുള്ളിലും ചിലത് ഉരുണ്ടു കൂടുന്നുണ്ട്.തിരുത്തുമെന്ന് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയതിനു പിന്നാലെ, തിരുത്തേണ്ടത് ജനങ്ങളെ കേട്ടുകൊണ്ടാകണമെന്ന മുന്നറിയിപ്പ് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പരസ്യമായി പ്രകടിപ്പിച്ചു. ഇത് ജനവികാരം അറിഞ്ഞു കൊണ്ടുള്ള നീക്കമായിരുന്നു. തോൽവിയുടെ കാരണംതേടി പാർട്ടി നേതൃയോഗങ്ങൾ ചേരുന്നതിനിടെയാണ് ഐസക്കിന്റെ പ്രതികരണം പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയെ നോക്കി മറുവാക്ക് പറയാൻ കഴിയാത്ത ആൾക്കൂട്ടമായി പാർട്ടി നേതൃഘടകം മാറുന്നുവെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഐസക്കിന്റെ നിലപാട് എന്നതും പ്രധാനമാണ്.ഇടതുവോട്ടുകൾ കൂട്ടത്തോടെ ചോർന്നതിന്റെ അസ്വാരസ്യങ്ങൾ ആലപ്പുഴയിൽ പുകയുന്നുണ്ട്. ഭരണവിരുദ്ധവികാരമില്ലെന്ന നിലപാട് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയിൽ ഉയർത്തിയ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പനെതിരേ അവിടെ കടുത്ത വിമർശനമാണുണ്ടായത്.
എന്തുകൊണ്ട് തോറ്റുവെന്നതിന്, കേന്ദ്രഭരണമാറ്റത്തിനുള്ള ജനങ്ങളുടെ ആഗ്രഹം കോൺഗ്രസിന് അനുകൂലമായി മാറിയെന്ന മുഖ്യമന്ത്രിയുടെ തിയറി ഭൂരിപക്ഷം നേതാക്കൾക്കും അത്രയ്ക്ക് ദഹിക്കുന്നില്ല. മുഖ്യമന്ത്രിയുടെ സമീപനവും സർക്കാരിന്റെ പ്രവർത്തനവും ഇടതുവിരുദ്ധ വോട്ടായി മാറിയിട്ടുണ്ടെന്നകാര്യം പലരും സമ്മതിക്കുന്നുണ്ട്. പക്ഷേ, അത് പാർട്ടിയോഗത്തിൽ ഉയരാനിടയില്ലെന്ന കാര്യം അവർതന്നെ സൂചിപ്പിക്കുമ്പോഴാണ് ഐസക്കിന്റെ പ്രതികരണം.ഇനി സംസ്ഥാന കമ്മിറ്റി ഇതിനെ എങ്ങനെ പരിശോധിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.ഇടതുവോട്ടുകൾ ചോർന്നുപോയതിന്, പ്രവർത്തകരുടെ പെരുമാറ്റശൈലി തൃപ്തികരമല്ലാത്തതാണോ, അഴിമതി സംബന്ധിച്ചുള്ള പല ആക്ഷേപങ്ങളും വന്നതിലുള്ള ദേഷ്യമാണോ, സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള അനിഷ്ടമാണോ, കിട്ടേണ്ട ആനുകൂല്യങ്ങൾ കിട്ടാതെവന്നപ്പോഴുള്ള ദേഷ്യമാണോ എന്നെല്ലാം പരിശോധിക്കണമെന്നാണ് ഐസക് പറഞ്ഞത്. ഇതിലേറെയും മുഖ്യമന്ത്രിക്ക് കൊള്ളുന്നതുമാണ്.
തിരഞ്ഞെടുപ്പിനുമുമ്പ് ഉയർന്ന അഴിമതി ആരോപണത്തിൽ പ്രധാനം മാസപ്പടിയാണ്.ഇത് മുഖ്യമന്ത്രിക്കും മകൾക്കുമെതിരേയുള്ളതാണ്. പെരുമാറ്റശൈലിയിലും വിമർശനം നേരിടുന്നതും പ്രധാനമായും മുഖ്യമന്ത്രിയാണ്. ഐസക് ചൂണ്ടിക്കാട്ടിയ, സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള അനിഷ്ടവും പാർട്ടിയെ ബാധിക്കുന്ന കാരണമല്ല.ബൂത്ത് അടിസ്ഥാനത്തില്‍ വോട്ടുകളുടെ കണക്ക്, ഇടതുപക്ഷത്തിന് വോട്ടുചോര്‍ച്ചയുണ്ടായ മേഖലകള്‍, തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച രാഷ്ട്രീയ-സാമൂഹിക സാഹചര്യം എന്നിവയെല്ലാം അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് മണ്ഡലം തലത്തില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ഇത് സെക്രട്ടേറിയറ്റ് യോഗം പരിശോധിക്കും. പത്തുമണ്ഡലങ്ങളുടെ പരിശോധനയാണ് ഞായറാഴ്ച പൂര്‍ത്തിയായത്.അതും കൂടാതെസിപിഎം പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലെല്ലാം പാർട്ടിയെ പ്രതിരോധിക്കാൻ ഓടിയെത്തുന്ന ഫേസ്ബുക്കിലെ പാർട്ടി അനുകൂല പേജാണ് ‘പോരാളി ഷാജി’.
എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ഉത്തരവാദികൾ പോരാളി ഷാജി ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളാണെന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വിമർശനം ഉന്നയിച്ചതും ഇപ്പോൾ പാർട്ടിക്ക് തലവേദനയായി മാറുകയാണ് അമ്പാടിമുക്ക് സഖാക്കള്‍, പോരാളി ഷാജി എന്നീ പേജുകള്‍ ആരാണ് കൈകാര്യം ചെയ്യുന്നതെന്നടക്കമുള്ള അന്വേഷണം പോലീസും ആരംഭിച്ചിരിക്കുകയാണ് . ഇത് സംബന്ധിച്ച് സൈബര്‍ സെല്‍ ഫേസ്ബുക്കിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് പോരാളി ഷാജിയുടെ അഡ്മിൻ ഐഡന്റിന്റി വെളിപ്പെടുത്തണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്നും ഇത്രയും വലിയ തോല്‍വിയിലേക്ക് ഇടതുപക്ഷം പോകാനുള്ള കാരണം പോരാളി ഷാജിയോ, ഗ്രൂപ്പോ അല്ലെന്നും അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണെന്നും പോരാളി ഷാജി തിരിച്ചടിച്ചിരുന്നു ഇതെല്ലാം ഈ പാർട്ടിയെ ജനങ്ങൾ കൈവിട്ടു തുടങ്ങാനുള്ള കാരണങ്ങൾ ആവുകയാണ് .
https://www.facebook.com/Malayalivartha
























