കെ.ജി. അബ്രഹാമിനോട് പിണറായി കണക്ക് തീർക്കുമോ? കുവൈറ്റ് ദുരന്തം കെ.ജി എ യുടെ തലയിൽ ചാരി... പകയും പ്രതികാരവും

കുവൈറ്റ് ദുരന്തത്തിൽ നാണം കെട്ട രാഷ്ട്രീയ മുതലെടുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ നിരന്തരം വിമർശിക്കുന്ന വ്യവസായി കെ.ജി. അബ്രഹാമിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത് . എന്നാൽ മുഖ്യമന്ത്രിക്ക് കിറ്റെക്സ് എം.ഡി.സാബു ജേക്കബ് കണക്കിന് കൊടുത്തു. കേരളത്തിലായിരുന്നെങ്കിൽ അബ്രഹാമിനും സാബു ജേക്കബിന്റെ ഗതി വരുമായിരുന്നു.
കേരളത്തിലെ ദുരിതാശ്വാസ നിധി തട്ടിപ്പിനെ കുറിച്ച വാർത്തകളുടെ പശ്ചാത്തലത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രവാസി വ്യവസായി കെ.ജി. എബ്രഹാം രംഗത്തെത്തിയത് മുതലാണ് പിണറായിയും അബ്രഹാമും തമ്മിൽ തെറ്റിയത്. പ്രളയ ദുരിതാശ്വാസത്തിനായി നൽകിയ ഫണ്ട് അർഹരിലേക്ക് എത്തിയില്ലെന്നും, ഇനി ഒരു രാഷ്ട്രീയ പാർട്ടികൾക്കും സംഭാവന നൽകില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. സംഭാവന നൽകിയ പണമെല്ലാം വെള്ളത്തിൽ ഒലിച്ചുപോയി. അടച്ചിടുന്ന വീടുകൾക്ക് നികുതി ചുമത്തുന്നത് സർക്കാറിന്റെ അഹങ്കാരമാണെന്നും ഇടതുപക്ഷത്തിന് വോട്ടു ചെയ്ത താൻ വിഡ്ഢിയാക്കപ്പെട്ടു എന്നും കെ.ജി. എബ്രഹാം അന്ന് പറഞ്ഞു.
കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് എൻ.ബി.ടി.സി സംഘടിപ്പിച്ച 'വിന്റർ കാർണിവൽ-2023' ൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എൻ.ബി.ടി.സി മാനേജിങ് ഡയറക്ടറായ കെ.ജി. എബ്രഹാം.
"ഇനി ഒരു പാർട്ടികൾക്കും സംഭാവന നൽകില്ല, പ്രവാസികളെ വിഡ്ഢികളാക്കുകയും, ചൂഷണം ചെയ്യുകയുമായിരുന്നു എല്ലാവരും. പ്രവാസികളുടെ പണം കേരളത്തിൽ വന്നില്ലെങ്കിൽ എങ്ങനെ കേരളം ജീവിക്കും? എന്നിട്ട് ഇവർ ഒരു വീട് വെച്ചുപോയെങ്കിൽ അത് അടച്ചിടുന്നങ്കിൽ അതിന് അധിക നികുതി ഏർപ്പെടുത്തുന്നു. ഇത് അഹങ്കാരമാണ്. ഗൾഫുകാരെ അല്ലാതെ ആരെയും ഇങ്ങനെ ചൂഷണം ചെയ്യാനാകില്ല. നാട്ടിൽ ഒരു ചാക്ക് അരി തനിയെ ഇറക്കാമെന്ന് വെച്ചാൽ സമ്മതിക്കില്ല, അതിന് വേറെ പണം നൽകണം. ഇതിനെതിരെ എല്ലാവരും ഒരുമിക്കണം. അല്ലെങ്കിൽ കേരളം വിടണമെന്ന് തന്നെയാണ് ഞാൻ പറയുന്നത്"; കെ.ജി. എബ്രഹാം അഭിപ്രായപ്പെട്ടു.
കുവൈറ്റില്‍ മലയാളികള്‍ ഉള്‍പ്പെടെ അന്‍പതോളം പേരുടെ ദാരുണാന്ത്യത്തിന് കാരണമായ തീപിടിത്തം നടന്ന കെട്ടിടം മലയാളി വ്യവസായി കെ ജി എബ്രഹാം പങ്കാളിയും മാനേജിങ് ഡയറക്ടറുമായിട്ടുള്ള എന്‍ബിടിസി ഗ്രൂപ്പ് വാടകയ്ക്കെടുത്ത കെട്ടിടമാണ്. കുവൈറ്റിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിലൊന്നാണ് എൻബിടിസി ഗ്രൂപ്പ്. തീപിടിത്തം നടന്ന തെക്കൻ കുവൈറ്റിലെ അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ കെട്ടിടം തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി കമ്പനി വാടകയ്ക്കെടുത്തതാണ്.
അനുമതിയുള്ളതിലും കൂടുതല്‍ ആളുകളെ കെട്ടിടത്തില്‍ പാർപ്പിച്ചിരുന്നതായും മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതായും ഇടതുപക്ഷം ആരോപിക്കുന്നത്.
തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. അനുമതിയുള്ളതിലും കൂടുതല്‍ ആളുകളെ കെട്ടിടത്തില്‍ പാർപ്പിച്ചിരുന്നതായും മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതായും ആരോപണമുണ്ട്. കമ്പനി ഉടമകളുടെ അത്യാഗ്രഹത്തിന്റെ ഫലമെന്നായിരുന്നു അപകടത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ കുവൈറ്റ് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബ പറഞ്ഞത്. കുവൈറ്റ് ഭരണകൂടം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പത്തനംതിട്ട തിരുവല്ല സ്വദേശിയായ എബ്രഹാം കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി കുവൈറ്റിലാണ് പ്രവർത്തിക്കുന്നത്. കേരളം കേന്ദ്രീകരിച്ചുള്ള കെജിഎ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും കൂടിയാണ് എബ്രഹാം .
എന്നാല്‍ ആരോപണങ്ങള്‍ കമ്പനി തള്ളിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കുവൈറ്റിലുള്ള ഏറ്റവും നല്ല താമസ സൗകര്യങ്ങളില്‍ ഒന്നാണ് കമ്പനിക്കുള്ളതെന്നും എസിയുള്ള കെട്ടിടങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. എല്ലാ നിയമങ്ങളും പാലിച്ചും നിയമപരമായി അനുവദിച്ചിരിക്കുന്നതിലും കുറവിൽ അളുകളെ മാത്രമാണ് താമസിപ്പിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു.
സംഭവത്തിന്റെ യഥാർത്ഥ കാരണം അന്വേഷണതിനു ശേഷം ഉത്തരവാദപെട്ട എജൻസികൾ പുറത്തു വിടുമെന്നും കമ്പനി ആവശ്യപ്പെട്ടു. അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സ കമ്പനി ഏറ്റെടുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗണ്‍ പ്ലാസയും എബ്രഹാമിന്റെ ഉടമസ്ഥയിലുള്ളതാണ്. മറ്റ് സുപ്രധാന പദ്ധതികളിലും എബ്രഹാമിന് നിക്ഷേപമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് - ബ്ലെസി ചിത്രം ആടുജീവിത്തിന്റെ നിർമാണ പങ്കാളികൂടിയാണ് എബ്രഹാം. 2018, 2019 വെള്ളപ്പൊക്കത്തില്‍ കേരളത്തിന് ധനസഹായം നല്കിയ പ്രമുഖരില്‍ എബ്രഹാമും ഉള്‍പ്പെട്ടിരുന്നു.ലോക കേരള സഭയിലാണ് പിണറായി അബ്രഹാമിനെതിരെ രംഗത്തെത്തിയത് .
കുവൈത്തിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ടു ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും അപമാനകരമാണെന്നു കിറ്റെക്സ് എംഡി സാബു എം.ജേക്കബ് പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട് മലയാളിയായ പ്രവാസി വ്യവസായി കെ.ജി.ഏബ്രഹാമിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചതിലൂടെ മുഖ്യമന്ത്രിയുടെ മനസ്സിലടിഞ്ഞുകൂടിയ പകയും വിഷവുമാണു പുറത്തേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
‘‘ഒരു വ്യവസായവും ഒരുതരത്തിലും നടത്തിക്കൊണ്ടു പോകാൻ പറ്റാത്ത സ്ഥിതിവിശേഷമാണ് ഇന്ന് കേരളത്തിൽ. ഇവിടെനിന്നു ഗതികേടുകൊണ്ട് നാടുവിട്ട്, പതിറ്റാണ്ടുകളുടെ കഠിനപ്രയത്നത്തിലൂടെ വിജയം കൈവരിച്ച കെ.ജി.ഏബ്രഹാം എന്ന പ്രവാസി വ്യവസായിയെ തീർത്തും യാദൃശ്ചികമായുണ്ടായ ദുരന്തമുഖത്ത് ഒറ്റപ്പെടുത്താനും ഇല്ലായ്മ ചെയ്യാനുമുള്ള മുഖ്യമന്ത്രിയുടെ കുടിലതന്ത്രം അങ്ങേയറ്റം അപലപനീയമാണ്.
പ്രവാസികളടക്കമുള്ള നിരവധി വ്യവസായികളുടെ ചോരയും നീരും ഊറ്റിക്കുടിച്ചാണ് സിപിഎം കേരളത്തിൽ വളർന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രളയ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതും പിന്നീട് പ്രവാസികളുടെ അടച്ചിട്ട വീടുകൾക്ക് നികുതി ഏർപ്പെടുത്തിയതും കെ.ജി.ഏബ്രഹാം ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള രാഷ്ട്രീയ പകപോക്കലാണ് ലോക കേരളസഭയിൽ മുഖ്യമന്ത്രിയുടെ പ്രസ്താവനകളിലൂടെ പുറത്തു വന്നത്’’– സാബു പറഞ്ഞു.
സിപിഎം കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരായാണ് പ്രളയ ദുരിതാശ്വാസ നിധി തട്ടിപ്പ് ആരോപണം ഉയർന്നത്. ഇതിനെയാണ് കെ.ജി. അബ്രഹാം ചോദ്യം ചെയ്തത്. അതോടെ പിണറായിക്ക് നൊന്തു. ഗൾഫിൽ മരിച്ച മലയാളികളെ ഓർത്തല്ല പിണറായിക്ക് പൊടുന്നനെ ദുഃഖം വന്നത്. അങ്ങനെ ദുഃഖം ഉണ്ടായിരുനെങ്കിൽ ലോക കേരള സഭ മാറ്റിവയ്ക്കുമായിരുന്നു. സക്കീറിനെതിരെ ആരോപണം ഉയർന്നപ്പോൾ അത് അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ വച്ചു. എന്നാൽ സക്കീർ ഭായിയെ മുഖ്യമന്ത്രി രക്ഷിച്ചു.
സക്കീറിന് എതിരായ അന്വേഷണ റിപ്പോർട്ട് സി.പി.എം നേതാക്കൾ അന്ന് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയിരുന്നു. ഇത് തന്റെ സർക്കാരിനെ അപമാനിക്കാനാണെന്ന സംശയം അന്ന് പിണറായി വിജയനുണ്ടായിരുന്നു.
കഴിഞ്ഞ 10 വർഷത്തിനിടെ സക്കീർ ഹുസൈൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി സിപിഎം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് ചോർന്നതിലാണ് പിണറായി വിജയന് അത്യപ്തിയുണ്ടായത്. ഇതിന് പിന്നിൽ സി പി എം നേതാക്കളുണ്ടെന്നും പിണറായി കരുതി. . തന്റെ സർക്കാരിന്റെ അന്ത്യം കാണാൻ ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിലെന്ന് പിണറായി വിശ്വസിച്ചു.
സക്കീർ ഹുസൈനെതിരെ സിപിഎം തയ്യാറാക്കിയ റിപ്പോർട്ടിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണുയായിരുന്നത്.. സക്കീറിനെതിരെ ഒമ്പത് പ്രധാനപ്പെട്ട കണ്ടെത്തലുകളാണ് സിപിഎം അച്ചടക്ക നടപടി റിപ്പോർട്ടിലുള്ളത്.ഇതാണ് ചോർന്നത്.
രണ്ട് സെന്റ് സ്ഥലത്തുണ്ടായിരുന്ന വീട്ടിൽ താമസിച്ചിരുന്ന സക്കീർ ഹുസൈൻ കഴിഞ്ഞ 10 വർഷത്തിനിടെ അഞ്ച് വീടുകളാണ് സ്വന്തമാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 76 ലക്ഷം രൂപയ്ക്കാണ് ഒടുവിൽ വീട് വാങ്ങിയത്. ഇതിന് വേണ്ടി 65 ലക്ഷം വായ്പയെടുത്തു. പുതിയ വീടിനും മുൻപ് വാങ്ങിച്ച വീടുകൾക്കുമായി ബാങ്കിലെ തിരിച്ചടവിന് സക്കീറിന്റെയും ഭാര്യയുടേയും വരുമാനം പോരെന്നാണ് കണ്ടെത്തിയത്.. റിപ്പോർട്ട് പുറത്തു വന്നപ്പോൾ സക്കീർ ഹുസൈന്റെ മൊത്തം സമ്പാദ്യത്തിന്റെ മുക്കും മൂലയും പോലും പുറത്തു വന്നില്ലെന്ന് പറഞ്ഞ നിരവധി സഖാക്കളും കൊച്ചിയിലുണ്ട്.
2016ൽ നടത്തിയ വിദേശയാത്ര സക്കീർ ഹുസൈൻ മറച്ചുവെച്ചെന്നും റിപ്പോർട്ട് പറയുന്നു. പാർട്ടി ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ദുബായിലേക്കാണെന്ന് തെറ്റിദ്ധരിപ്പിച്ചു. ബാങ്കോക്കിലേക്കാണ് സക്കീർ ഹുസൈൻ പോയതെന്ന് പാർട്ടി അന്വേഷണത്തിൽ കണ്ടെത്തി. ഇതിന് പാർട്ടിയുടെ അനുമതി വാങ്ങിയില്ല. പാർട്ടിയുടെ അനുമതി വാങ്ങാതെ സക്കീർ ഹുസൈൻ നടത്തിയ നിരവധിയാത്രകളിൽ ഒന്ന് മാത്രമാണ് ബാങ്കോക്ക് ട്രിപ്പ്.
സക്കീർ പ്രസിഡന്റായിരുന്ന കളമശ്ശേരി ഓട്ടോ സൊസൈറ്റിക്ക് ജില്ലാ ബാങ്കിൽ ഒന്നേകാൽ കോടി കുടിശ്ശികയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സക്കീർ ഹുസൈൻ പാർട്ടിയോട് സത്യസന്ധത പുലർത്തിയില്ലെന്നും പാർട്ടിക്ക് ചേരാത്തവിധം സ്വത്ത് സമ്പാദനം നടത്തുകയും ചെയ്തു. ഇതുവഴി പാർട്ടിക്ക് പൊതുജനമധ്യത്തിൽ കളങ്കമുണ്ടാക്കിയതായും പാർട്ടി റിപ്പോർട്ടിൽ പറഞ്ഞു.
ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സക്കീർ ഹുസൈന്റെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചത്. സക്കീർ ഹുസൈൻ മുഖ്യന്ത്രിയുമായും സി പി എം നേതാക്കളുമായും മികച്ച ബന്ധം പുലർത്തുന്ന നേതാവാണ്. പാർട്ടിയുടെ ഹൈക്ലാസ് ഫണ്ട് റേസറാണ് അദ്ദേഹം . പി. രാജീവിനെ പോലെ വിശുദ്ധമായ ഇമേജുള്ള ഒരു നേതാവിന്റെ വിശ്വസ്തനാണ് സക്കീർ ഹുസൈൻ. കൊച്ചിയിൽ സി പി എം എന്നാൽ ഒരു കാലത്ത് സക്കീർ ഹുസൈൻ ആയിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ പ്രഭാവം അവസാനിച്ചിട്ടില്ല. സക്കീർ ഹുസൈൻ വിചാരിച്ചാൽ അതേ നടക്കൂ എന്നതാണ് ഇപ്പോഴത്തെയും അവസ്ഥ.
പാർട്ടിക്ക് നിരന്തരം പേരുദോഷം കേൾപ്പിക്കുന്ന സക്കീർ ഹുസൈനെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടറി സി എൻ. മോഹനൻ ഉൾപ്പെടെയുള്ളവർ നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും പി രാജീവ് പക്ഷത്തിന്റെ ശക്തമായ ചെറുത്തുനിൽപ്പ് കാരണം യാതൊരു നടപടികളും സ്വീകരിക്കാനായില്ല. അന്വേഷണ കമ്മീഷനെ വയ്ക്കാൻ തീരുമാനിച്ചത് പിണറായിയാണെങ്കിലും സക്കീറിനെ രക്ഷിക്കാനായിരുന്നു പിണറായി പക്ഷത്തിന്റെ നീക്കം.
സി പി എം പ്രവർത്തകനായ സിയാദ് വാഴക്കാലയുടെ ആത്മഹത്യാ കുറിപ്പിൽ സക്കീറിന്റെ പേര് പരാമർശിച്ചിട്ടുണ്ടായിരുന്നു. സക്കീറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് മുതിർന്ന സി പി എം നേതാവ് എം എം ലോറൻസും ആവശ്യപ്പെട്ടിരുന്നു. നേരത്തെ വ്യവസായിയെ തട്ടി കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിൽ സക്കീറിനെ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ എളമരം കരീമിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് സക്കീറിനെ തിരിച്ചെടുത്തു. അന്ന് പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജീവാണ് സക്കീറിനെ സഹായിച്ചത്. രാജീവാണ് എളമരം കരീം വഴി സക്കീറിനെ സഹായിച്ചത്. ഇതിന് പിണറായിയുടെ ആശീർവാദമുണ്ടായിരുന്നു.
സക്കീറിന്റെ തലയിൽ ചാരി പ്രളയ ദുരിതാശ്വാസ തട്ടിപ്പ് ഒതുക്കാൻ സി പി എം ശ്രമിച്ചിരുന്നു. പ്രളയ ഫണ്ടിൽ നിന്നും 335 ലേറെ തെറ്റായ അക്കൗണ്ടിലേക്ക് അടച്ച 81.5 കോടി രൂപ തിരിച്ചുവന്നു. ഈ തുകയിലാണ് ക്രമക്കേട് നടന്നത്. 120 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. 2019 ജനുവരി മുതൽ ഒരു വർഷം നീണ്ടു നിന്ന തട്ടിപ്പാണ് ഇത് . അർഹതപ്പെട്ട പലരും പ്രളയ ദുരിതാശ്വാസം ലഭിക്കാതെ ബുദ്ധിമുട്ടുമ്പോഴാണ് സി പി എം നേതാക്കൾ കോടികൾ തട്ടിയത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഒന്നും നടന്നില്ല.
ക്രൈംബ്രാഞ്ചിന്റെ കേസന്വേഷണം ടോമിൻ ജെ തച്ചങ്കരിയെയാണ് സർക്കാർ ഏൽപ്പിച്ചത് . സർക്കാരിനെ ആവശ്യമുള്ള കേസുകൾ അദ്ദേഹത്തിന്റെ രീതിക്ക് അന്വേഷിക്കാൻ തച്ചങ്കരിക്കറിയാം. എന്നാൽ എന്തുവന്നാലും സക്കീർ ഹുസൈനെ അകത്താക്കാനുള്ള നീക്കമാണ് സി പി എമ്മിൽ ഒരു വിഭാഗം നടത്തിയത്. ഇത് ഫലിച്ചില്ലെന്ന് മാത്രം.
പ്രളയ ദുരിതാശ്വാസ തട്ടിപ്പുമായി ബന്ധപ്പെട്ട് അബ്രഹാം ഉയർത്തിയ ആരോപണങ്ങൾ കാരണം സർക്കാരിന് നഷ്ടമായത് അവരുടെ വിശ്വാസ്യതയാണ്. പ്രളയ തട്ടിപ്പ് വിവാദമായതോടെ പിണറായി അബ്രഹാമിനെ നോട്ടമിട്ടു. മന്ത്രി വീണാ ജോർജിനെ കുവൈറ്റിൽ അയക്കാൻ പിണറായി ശ്രമിച്ചതും അബ്രഹാമിന് പണി കൊടുക്കാനാണ്. എന്നാൽ അത് വിജയിച്ചില്ല. ഇതോടെ പിണറായിക്ക് കലിപ്പായി. പ്രവാസികൾക്ക് മുന്നിൽ അബ്രഹാമിനെ നാറ്റിക്കാനാണ് പിണറായിയുടെ നീക്കം. ഇത് അബ്രഹാം എങ്ങനെ പ്രതിരോധിക്കും എന്ന് വരും ദിവസങ്ങളിൽ അറിയാം.
https://www.facebook.com/Malayalivartha
























