പിണറായി കൂട്ടത്തിന്റെ പരിപ്പിളക്കി ഗവര്‍ണര്‍;ആരിഫ് ഖാനെ ഇറക്കി ആ ലക്ഷ്യം നേടി കേന്ദ്രം,ഇനിയുള്ള അഞ്ച് വര്‍ഷവും ആരിഫെന്ന് റിപ്പോര്‍ട്ട് കിളി പോയി എംവി ഗോവിന്ദന്‍,ബി ജെ പി വോട്ട് കൂട്ടാന്‍ ഗവര്‍ണറിന്റെ കളികളും വഴിവെച്ചു,പിണറായിയുമായുള്ള പോര് മുതല്‍ തെരുവില്‍ എസ്എഫ്‌ഐയെ നേരിട്ടത് വരെ ഗവര്‍ണറെ കേന്ദ്രത്തിന് പ്രിയപ്പെട്ടതാക്കുന്നു

പിണറായി കൂട്ടത്തിന്റെ അടപ്പിളക്കാന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കും ഗവര്‍ണര്‍ പദവിയില്‍ ആരിഫ് ഖാന്‍ തന്നെയെന്ന് സൂചന. ഇതോടെ സിപിഎമ്മിന്റെ പരിപ്പിളകുന്നു. മിസ്റ്റര്‍ സംഘി ഖാന്‍ യുവര്‍ ഡാല്‍ വില്‍ നോട്ട് കുക്ക് ഹിയറെന്ന് ആര്‍ഷോ സംഘം പരിഹസിച്ചത് എട്ടിന്റെ പണിയായി. വരാനിരിക്കുന്ന അഞ്ച് വര്‍ഷവും ആരിഫ് ഖാനെ കേരള ഗവര്‍ണറായി നിയമിക്കാന്‍ ചില കാരണങ്ങള്‍ ഉണ്ട്. കേന്ദ്രം ആരിഫ് ഖാനിലൂടെ കേരളത്തില്‍ ഉന്നംവെയ്ക്കുന്ന ചില ലക്ഷ്യങ്ങള്‍ ഉണ്ട്. സെപ്തംബറില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന അദ്ദേഹത്തെ അങ്ങനെയൊന്നും മാറ്റില്ല. കേരളത്തില്‍ ബിജെപി വോട്ട് നില ഉയര്‍ത്തിയിട്ടുണ്ട്. അതിന് കാരണമായി പറയുന്നത് ഭരണവിരുദ്ധ വികാരവും സുരേഷ് ഗോപിയും ശോഭ സുരേന്ദ്രനുമൊക്കെ ജനകീയരായ ഘടകങ്ങളും ഒക്കെയാണ്. എന്നാല്‍ അതില്‍ ഗവര്‍ണറുടെ നിര്‍ണായകമായ നീക്കം ആരും കാണാതെ പോകരുത്.
പിണറായി സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സകലതൊട്ടിത്തരങ്ങളും വെളിച്ചത്ത് കൊണ്ടുവരാന്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞു. സര്‍വകലാശാലകളിലെ സിപിഎം അപ്രമാദിത്വത്തെ ഗവര്‍ണര്‍ ഒറ്റയ്ക്ക് നിന്ന് എതിര്‍ത്തു. എസ്എഫ്‌ഐയെ വാലുംചുരുട്ടി ഓടിച്ചു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍ക്കാര്‍ കാണിച്ച അനീതി തുറന്നുകാട്ടി. തെരുവില്‍ സര്‍ക്കാരുമായും സിപിഎമ്മുമായ് ഏറ്റുമുട്ടി. ഒരുതരത്തിലും സിപിഎമ്മിന് വഴങ്ങിക്കൊടുത്തില്ല. ഗവര്‍ണറെ തെരുവിലിട്ട് കൈകാര്യം ചെയ്യാനിറങ്ങിയ എസ്എഫ്‌ഐയെ വെല്ലുവിളിച്ച് ബിജെപി കളത്തില്‍ വന്നു. ഗവര്‍ണറെ ബിജെപിയങ്ങ് ഏറ്റെടുത്തു. പലപ്പോഴും സംഘപരിവാര്‍ ചായ്വ് പ്രകടിപ്പിക്കുന്ന നിലപാടുകല്‍ ഗവര്‍ണര്‍ കാണിച്ചു. ഇതെല്ലാം ബിജെപിക്ക് അുകൂലമായ കളം ഒരുക്കി. ഓരോ തവണ ഗവര്‍ണറുമായി കൊമ്പുകോര്‍ക്കുമ്പോഴും സിപിഎം ചിന്തിച്ചില്ല ഇതെല്ലാം ബിജെപി അവസരം ആക്കുമെന്ന്. സത്യത്തില്‍ ആരിഫ് ഖാന്‍ വെട്ടിയ കുഴിയില്‍ വന്ന് വീഴുകയായിരുന്നു സിപിഎം. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാണ് ഗവര്‍ണറുടെ പ്ലാന്‍ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടത്.
പൂക്കോട്ടെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാടുകള്‍ സമൂഹത്തെ ഗവര്‍ണറോട് അടുപ്പിച്ചു. ആ കുടുംബത്തിന്റെ വേദന പോലും കാണാതെ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കാണിച്ച നാറിയനീക്കം ആരിഫ് ഖാന്‍ പൊളിച്ചു. വിസിയെ പുറത്താക്കിയ ഗവര്‍ണറിന്റെ നടപടി വലിയ കൈയ്യടി ഉണ്ടാക്കി. ആരിഫ് ഖാന്‍ ഭരണഘടനപദവിയിലിരിക്കുന്ന വ്യക്തിയാണ്. എന്നാല്‍ പലപ്പോഴും അദ്ദേഹം ഒരു സംഘപരിവാറുകാരനെ പോലെ പെരുമാറി. സിപിഎമ്മിനോട് ജനവികാരം ഇളക്കിവിടാന്‍ ആഗിഫ് ഖാന്‍ ഇട്ട പദ്ധതിക്ക് കഴിഞ്ഞു. ഇത് പോലും മനസിലാക്കാതെ സിപിഎം ഗവര്‍ണറെ വെല്ലുവിളിച്ചോണ്ടിരുന്നത്. വോട്ടുനില കൂട്ടാന്‍ സഹായിച്ച ആരിഫ് ഖാനെ കേരള ഗവര്‍ണറായി തന്നെ കേന്ദ്രം നിലനിര്‍ത്തും. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒക്കെ വരികയാണ്. കേന്ദ്രം പല കളിയും കളിക്കും.
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള പരസ്യമായ പോര് മുതല്‍ തെരുവില്‍ എസ്എഫ്‌ഐയെ നേരിട്ടത് വരെയുള്ള വിവിധ ഘടകങ്ങളാണ് ഗവര്‍ണറെ കേന്ദ്രത്തിന് പ്രിയപ്പെട്ടതാക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടുകളും പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ നിലപാടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സഹായകമായെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. സര്‍വകലാശാലകളിലെ നിയമനങ്ങള്‍, എസ്എഫ്‌ഐ വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ തുടങ്ങിയവ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സര്‍വകലാശാലകളിലെ നിയമനങ്ങള്‍ക്കെതിരെ വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതെല്ലാം ഗവര്‍ണര്‍ക്ക് അനുകൂലമായ ഘടകങ്ങളാണ്.
പൊതുസമൂഹത്തിന് മുന്നില്‍ സര്‍ക്കാരിന്റെയും സര്‍ക്കാര്‍ അനുകൂല സംഘടനകളുടേയും നേതൃത്വത്തില്‍ ജനവിരുദ്ധ നടപടികളാണ് നടക്കുന്നതെന്ന് വിളിച്ച് പറയുന്നതായിരുന്നു ഗവര്‍ണറുടെ ഇടപെടലെന്നും ബിജെപി വിലയിരുത്തുന്നു.നിയമസഭ പാസാക്കിയ ബില്ലുകള്‍ തടയുകയും പിന്നീട് രാഷ്ട്രപതിക്ക് അയച്ചതും സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള തുറന്ന പോര് സംസ്ഥാനത്ത് വോട്ടര്‍മാരെ സ്വാധീനിച്ചതായും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാനെ വീണ്ടും ഗവര്‍ണറായി നിയമിക്കാന്‍ ആലോചന നടക്കുന്നത്.
സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ ഉള്‍പ്പെടെ നിയമപോരാട്ടം കടുപ്പിക്കാനൊരുങ്ങുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അതോടൊപ്പം തന്നെ കുവൈറ്റില്‍ അപകടമുണ്ടായപ്പോള്‍ സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് സംഭവ സ്ഥലത്തേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചപ്പോള്‍ കേന്ദ്ര നിലപാടിനെ പിന്തുണച്ച് ഗവര്‍ണര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. കേരളത്തിലെ ഒരു മന്ത്രി അവിടെ പോയിട്ട് ഒന്നും ചെയ്യാനില്ലെന്നായിരുന്നു വീണ ജോര്‍ജ് വിഷയത്തില്‍ ഗവര്‍ണറുടെ അഭിപ്രായം. പിണറായി സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിച്ച ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കെതിരെ പലപ്പോഴും ശക്തമായ ഭാഷയില്‍ അദ്ദേഹം രംഗത്തുവന്നു. സര്‍വകലാശാലയുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാന്‍ തയ്യാറാകാതെ പിടിച്ചുവച്ചും ബില്ലുകള്‍ രാഷ്ട്രപതിക്കയച്ചും ഏറ്റുമുട്ടലിന്റെ പാത സ്വീകരിച്ച അദ്ദേഹം സര്‍ക്കാരിനെ വീര്‍പ്പുമുട്ടിക്കുകയായിരുന്നു. കേരളത്തിലെ ശരിക്കുള്ള പ്രതിപക്ഷം എന്ന വ്യാഖ്യാനംപോലും അദ്ദേഹത്തിന് ജനങ്ങള്‍ ചാര്‍ത്തിക്കൊടുത്തു.
ഏറ്റവും ഒടുവില്‍ ലോക കേരളസഭയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി എത്തിയ ചീഫ് സെക്രട്ടറിയോട് അദ്ദേഹം സര്‍ക്കാരിനെതിരെ പരുഷമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തിരുന്നു. പങ്കെടുക്കാനാവില്ലെന്ന് ചീഫ് സെക്രട്ടറിയോട് തുറന്നുപറഞ്ഞ അദ്ദേഹം സകല ഭരണഘടനാസ്ഥാപനങ്ങളെയും ഇകഴ്ത്തിക്കാണിക്കുന്ന പെരുമാറ്റമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് വിമര്‍ശിക്കുകയും ചെയ്തു. തന്റെ വാഹനം ആക്രമിച്ചു കേടുവരുത്തിയപ്പോള്‍, അതു ജനാധിപത്യപരമായ പ്രതിഷേധമെന്നാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അക്രമികളെ മന്ത്രിമാര്‍ പലരും ഹസ്തദാനം നടത്തി പ്രോത്സാഹിപ്പിച്ചെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























