Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി...


ബിസിനസ് രംഗത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...


ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

സ്വന്തം തട്ടകത്തില്‍ എളമരം കരിം എങ്ങനെ എട്ടുനിലയില്‍ പൊട്ടി;അന്വേഷണം പ്രഖ്യാപിക്ക് പിണറായി കത്തിക്കയറി ജി സുധാകരന്‍, എന്റെ നേതാവ് വിഎസ് പിണറായിയുമായ് ഒരു ആത്മബന്ധവും ഇല്ല,തനിക്കിട്ട് പണിഞ്ഞ കരീമിന് അതേ നാണയത്തില്‍ മറുപടി കൊടുത്തു,സുധാകരന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്

17 JUNE 2024 08:01 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ നേതാക്കള്‍ക്കിടയിലെ പോര് കടുക്കുന്നു. കോഴിക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ എളമരം കരീമിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ജി സുധാകരന്‍ ഉന്നയിക്കുന്നത്. സ്വന്തം നാട്ടില്‍ ഒന്നര ലക്ഷം വോട്ടിന് തോറ്റ വ്യക്തിയാണ് കരീം. എന്നാല്‍ ഇതില്‍ ഒരു അന്വേഷണവും വേണ്ടേ എന്നാണ് സുധാകരന്‍ ചോദിക്കുന്നത്. അമ്പലപ്പുഴയില്‍ 2021ല്‍ 11,000ല്‍പ്പരം വോട്ടിന് പാര്‍ട്ടി വിജയിച്ചപ്പോള്‍ സുധാകരനെതിരെ അന്വേഷണം നടത്തിയ കമ്മീഷനിലെ അംഗമായിരുന്നു കരീം.

ജയിച്ച അമ്പലപ്പുഴയില്‍ അന്വേഷണം നടത്തിയ ആളാണ് സ്വന്തം നാട്ടില്‍ ഒന്നരലക്ഷം വോട്ടിന് തോറ്റതെന്നും സുധാകരന്‍ പരിഹസിച്ചു. ആലപ്പുഴയുടെ ഭൂമിശാസ്ത്രം അറിയാത്ത ആളാണ് അന്വേഷിക്കാന്‍ വന്നത്. ഇവിടെ എത്തിയ ശേഷം തെളിവ് കൊടുക്കാന്‍ പോയ എട്ട് നേതാക്കളെ ഭീഷണിപ്പെടുത്തി. തെറ്റ് ജി സുധാകരന്റെ ഭാഗത്ത് അല്ലെന്ന് മൊഴി നല്‍കിയവരെയാണ് ഭീഷണിപ്പെടുത്താന്‍ കരീം മുതിര്‍ന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

അമ്പലപ്പുഴയിലെ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി കൂടിയ സംസ്ഥാന കമ്മിറ്റിയിലെ അജണ്ടയെക്കുറിച്ച് തന്നോട് മുന്‍കൂട്ടി പറഞ്ഞിരുന്നില്ലെന്നും യോഗത്തിന് എത്തിയ ശേഷം മാത്രമാണ് അറിഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. ഇപ്പോള്‍ കരീം തോറ്റത് ആരെങ്കിലും തോല്‍പ്പിച്ചതാണോ എന്ന് അന്വേഷിക്കണ്ടേയെന്നും അദ്ദേഹം ചോദിക്കുന്നു. അമ്പലപ്പുഴയില്‍ പാര്‍ട്ടി വിജയിച്ചിട്ടും പാര്‍ട്ടിയോ സംസ്ഥാന കമ്മിറ്റിയോ തന്നെ മനസ്സിലാക്കിയില്ലെന്നും ജി സുധാകരന്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ജി.സുധാകരന്‍ രംഗത്ത് വന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് മാനസികമായ അടുപ്പമില്ലെന്നും അന്നും ഇന്നും വിഎസ് അച്യുതാനന്ദന് അപ്പുറം ഒരു നേതാവ് തനിക്ക് ഇല്ലെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു. പുതിയ തലമുറ നേതാക്കളില്‍ നിന്ന് തനിക്ക് വിവേചനം നേരിടേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് തിരിച്ചുവരാന്‍ പാര്‍ട്ടി കാര്യങ്ങള്‍ മനസ്സിലാക്കി തിരുത്തണമെന്നും സുധാകരന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി  (8 minutes ago)

നെട്ടോട്ടം ഓടി ഐഎസ്‌ഐ  (16 minutes ago)

ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...  (23 minutes ago)

പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ  (40 minutes ago)

മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ...  (58 minutes ago)

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (8 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (8 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (11 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (11 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (11 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (12 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (12 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (13 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (13 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (13 hours ago)

Malayali Vartha Recommends