ഇൻസ്റ്റഗ്രാമിലൂടെ വൻ അധിക്ഷേപം.. +2 വിദ്യാർഥിനി ജീവനൊടുക്കി... ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ 18കാരി ആത്മഹത്യ ചെയ്തു

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പ്ലസ്ടു വിദ്യാർഥിനിയാണ്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായ ആദിത്യ എസ് നായര്‍ (18) ആണ് മരിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെയാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറായ 18കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങുന്നത്. ചികിത്സയിലിരിക്കേ ഇന്നലെ രാത്രിയാണ് മരിച്ചത്. പൂജപ്പുര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ വിദ്യാത്ഥിയാണ് മരിച്ച പെൺകുട്ടി.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ ഒരു യുവാവുമായി ആദിത്യ സൗഹൃദത്തിലായിരുന്നു. ഇരുവരും വേര്‍പിരിഞ്ഞതോടെ പെണ്‍കുട്ടിക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായി. സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിക്കുന്നത്.
https://www.facebook.com/Malayalivartha
























