സിബിനും സജുവിനും മാത്യു തോമസിനും നാട് വിടനൽകി

കുവൈറ്റ് ദുരന്തത്തിൽ മരിച്ച പത്തനംതിട്ട മല്ലപ്പള്ളി കീഴ് വായ്പൂര് സ്വദേശി സിബിൻ ടി. ഏബ്രഹാം, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ്, ചെങ്ങന്നൂർ പാണ്ടനാട് മണക്കണ്ടത്തിൽ മാത്യു തോമസ് എന്നിവരുടെ സംസ്കാരം നടന്നു.
സിബിൻ ടി. ഏബ്രഹാമിൻറെ സംസ്കരം ഉച്ചയ്ക്ക് 12 നു ശേഷം മല്ലപ്പള്ളി കീഴ് വായ്പൂർ സെൻറ് തോമസ് മാർത്തോമ്മാ പള്ളിയിലും സജു വർഗീസിൻറെ സംസ്കാരം ഉച്ചയ്ക്ക് രണ്ടിന് അട്ടച്ചാക്കൽ സെൻറ് തോമസ് മാർത്തോമ്മ പള്ളിയിലും മാത്യു തോമസിൻറെ സംസ്കാരം
ചെങ്ങന്നൂർ പാണ്ടനാട്ടിലെ ജോർദാൻപുരം ഓർത്തഡോക് പള്ളിസെമിത്തേരിയയിലും നടന്നു.
കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ മൂന്നിടങ്ങളിലുമെത്തി അന്ത്യോപചാരം അർപ്പിച്ചു. നൂറുകണക്കിന് പേരാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. ആൻ്റോ ആൻ്റണി എം.പി ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക, സാസ്കാരിക മേഖലകളിലെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
പത്തനംതിട്ട സ്വദേശികളായ ആറുപേരാണ് അപകടത്തിൽ മരിച്ചത്. പത്തനംതിട്ട വാഴമുട്ടം പുള്ളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി മുരളീധരൻ, പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ ആകാശ് ശശിധരൻ നായർ, തിരുവല്ല മേപ്രാൽ ചിറയിൽ തോമസ് ഉമ്മൻ എന്നിവരുടെ സംസ്കാരം കഴിഞ്ഞ ദിവസങ്ങളിലായി നടന്നിരുന്നു.
https://www.facebook.com/Malayalivartha
























