Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം, ഉമ്മന്‍ചാണ്ടിക്കും രമേശിനുമെതിരെ ഹൈക്കമാന്റ്; തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ സുധീരന്‍ നയിക്കും

24 JANUARY 2016 11:40 PM IST
മലയാളി വാര്‍ത്ത.

നിയമസഭാതെരഞ്ഞെടുപ്പ് പടിവാതില്‍ക്കലില്‍ എത്തിനില്‍ക്കുന്ന സമയത്ത് കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ ഹൈക്കമാന്റിന് തലവേദമനയാകുന്നു.ഇന്നത്തെ സാഹചര്യത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ നയിക്കാനുള്ള ദൗത്യം കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ ഏല്‍പ്പിക്കാനാണ് ഹൈക്കമാന്റ് തയ്യാറെടുക്കുന്നത്. ഇത് സംബന്ധിച്ചുള്ള ആശയവിനിമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുമായി ഹൈക്കമാന്റ് അംഗങ്ങള്‍ നടത്തി.
ബാര്‍ക്കോഴയില്‍ ബാബുകൂടി വീണതോടെ സുധീരന് കോണ്‍ഗ്രസിനകത്തും ജനങ്ങള്‍ക്കിടയിലും നല്ല പ്രതിശ്ചായ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.ബാബുവിന്റെ രാജി സുധീരന്റെ വിജയമായിട്ടാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം അഭിപ്രായപ്പെടുന്നത്. ജനരക്ഷായാത്ര കഴിയുന്നതോടെ കാര്യങ്ങള്‍ വ്യക്തമാകും. വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ സുധീരനായിരിക്കും യു.ഡി.എഫിനെ നയിക്കുക.
ബാര്‍ക്കോഴ ആരോപണത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച ബാബു വെറുമൊരു നേതാവ് മാത്രമല്ല. അദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനും കൂടിയാണ്. ഈ സാഹചര്യത്തിലാണ് ആ രാജി ഏറെ പ്രസക്തമാകുന്നത്. ബാബു ഈ ആരോപണത്തിന്റെ പേരില്‍ വലയിലായതോടെ അടുത്ത് ഇത് എത്തിനില്‍ക്കാന്‍ പോകുന്നത് ഉമ്മന്‍ചാണ്ടിയിലായിരിക്കുമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ പൊതു അഭിപ്രായം. മാത്രമല്ല, സോളാര്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് ഏപ്രില്‍ 27ന് മുമ്പ് നല്‍കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഉമ്മന്‍ചാണ്ടിയെ എങ്ങനെ ബാധിക്കുമെന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പമുണ്ട്. ഇതുവരെ കമ്മിഷനില്‍ നടന്ന കാര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യതയാണ് പൊതുവില്‍ പാര്‍ട്ടി കാണുന്നത്. അങ്ങനെ വന്നാല്‍ ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പില്‍ മുന്നണിയെ നയിക്കുന്നത് വിപരീതഫലമായിരിക്കും ഉണ്ടാക്കുക.
പാര്‍ട്ടിയില്‍ ഉമ്മന്‍ചാണ്ടിക്ക് ശേഷം രണ്ടാമനായി കണ്ടിരുന്ന രമേശ് ചെന്നിത്തലയ്ക്കും നിലവില്‍ ചില പ്രശ്‌നങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ട്. പ്രധാനമായും ബാര്‍ക്കോഴ കേസില്‍ രമേശിനേയും ബിജുരമേശ് മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നുവെന്നത് തന്നെയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ മാത്രമേ ഇനി ആരോപണങ്ങള്‍ ഉന്നയിക്കുവെന്ന നിലപാടാണ് ബിജുവിനുള്ളത്. ആ സമയത്ത് രമേശിനെതിരെ ആരോപണങ്ങള്‍ കടുപ്പിച്ചാല്‍ അത് അദ്ദേഹത്തിനും വല്ലാത്ത തിരിച്ചടിയാകും. മാത്രമല്ല, സോളാര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള നേതാക്കളില്‍ രമേശ് ഇല്ലെങ്കില്‍പ്പോലും അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരായ നിരവധിപേരുണ്ട്. ഇതിനൊക്കെ പുറമെ രമേശ് മുന്നണിയെ നയിക്കുന്നതിന് ഘടകകക്ഷികളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കാനുളള സാദ്ധ്യതയുമില്ല. ബാര്‍ക്കോഴ കേസില്‍ തന്നെ രമേശ് കുടുക്കിയതാണെന്ന വികാരമാണ് മാണിക്കുള്ളത്. അതുപോലെത്തന്നെ ലീഗും രമേശിന്റെ നേതൃത്വത്തെ അത്രയങ്ങ് പിന്തുണയ്ക്കുന്നില്ല. ഇതൊക്കെ മുന്നണിയെ നയിക്കുന്നതില്‍ അദ്ദേഹത്തിന് വിലങ്ങുതടിയാകും.
ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ക്ലീന്‍ ഇമേജുള്ള കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ മുന്നണിയെ നയിക്കണമെന്ന അഭിപ്രായമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്നുവരുന്നത്. അദ്ദേഹത്തിനെതിരെ നിലവില്‍ ഒരു ആരോപണവുമില്ല. ബാറുകള്‍ പൂട്ടിച്ചതിന്റെ നേട്ടം ഇന്നും പലരും ചാര്‍ത്തിക്കൊടുത്തിരിക്കുന്നത് സുധീരനാണ്. ബാറില്‍ ബാബുവുമായി പലതവണ നേരിട്ടുപോലും ഏറ്റുമുട്ടിയ വ്യക്തിയുമാണ് സുധീരന്‍. ഇന്നലെ കോടതി വിധി വന്നയുടനെത്തന്നെ ബാബു രാജിവയ്ക്കുന്നതാണ് നല്ലതെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ് ബാബുവിന്റെ പുറത്തുപോക്കലിന് വഴിവച്ചതും. മാത്രമല്ല, വെള്ളാപ്പളളിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയുമായി കൂട്ടുചേര്‍ന്നുളള പുതിയ രാഷ്ട്രീയചേരി ഉരുത്തിരിയുന്ന സാഹചര്യത്തില്‍ മുന്നണിയെ സുധീരന്‍ നയിക്കുന്നത് നന്നായിരിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നുവരുന്നുണ്ട്. സുധീരന്‍ രംഗത്തുവരുന്നതോടെത്തന്നെ വെള്ളാപ്പള്ളിയുടെ ഈഴവ അവഗണനയുടെ മുനയൊടിക്കാനാകും. മാത്രമല്ല, വെള്ളാപ്പളളിബി.ജെ.പി കൂട്ടുകെട്ടിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായി പ്രതികരിക്കുന്ന നേതാവ് എന്ന നിലയില്‍ സുധീരന്റെ നേതൃത്വം ഇതര ന്യൂനപക്ഷസമുദായങ്ങളില്‍ കുടുതല്‍ എത്തിച്ചേരാന്‍ യു.ഡി.എഫിന് സഹായകരമാകുമെന്ന വിലയിരുത്തലുമുണ്ട്. ഇതിനെല്ലാമുപരി ഘടകകക്ഷികളുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. മുമ്പ് ശത്രുക്കളായിരുന്നെങ്കിലും അടുത്തിടെ സുധീരനും കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തി ഒരു യോജിപ്പിലെത്തിയിട്ടുണ്ട്. ലീഗിന് സുധീരനെ പിന്തുണയ്ക്കാന്‍ സമ്മതമാണ്. അതുപോലെ മാണിവിഭാഗത്തിനും സുധീരന്റെ നേതൃത്വത്തില്‍ എതിര്‍പ്പുണ്ടാവില്ല. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ സുധീരനായിരിക്കും യു.ഡി.എഫിന്റെ അടുത്ത നേതാവ് എന്നകാര്യം ഏറെക്കുറെ വ്യക്തമാകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 minute ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (14 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (54 minutes ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends