Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...

ഇപ്പോഴാണ് എല്ലാം ശരിയായത്... വയനാട് തന്റെ വീടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിന്റെ അര്‍ത്ഥം ശരിക്കുമായി; വീട്ടില്‍ മറ്റാരേയും പ്രവേശിപ്പിക്കാതെ സഹോദരിക്ക് നല്‍കി; രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തും; വയനാട്ടില്‍ പ്രിയങ്ക മത്സരിക്കും; രൂക്ഷ വിമര്‍ശനവുമായി ബിജെപി

18 JUNE 2024 08:49 AM IST
മലയാളി വാര്‍ത്ത

More Stories...

പുതുപ്പാടിയിൽ ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു...

  കുമ്പഴ ജംഗ്ഷനിൽ കെ. എസ്. ആർ. ടി സി ബസും ടോറസ് ലോറികളും കൂട്ടിയിടിച്ചു... ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്ക്

നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി

എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കൽ... ഓരോ മാസവും അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകളിൽ എത്രയെണ്ണം ഉപയോഗിച്ചുവെന്നും തുടർന്നുള്ള ഇടപാടുകൾക്ക് ഫീസ് എത്രയാണെന്നും ഉപഭോക്താക്കളെ അറിയിക്കണം

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം

അന്നേ വയനാട്ടുകാരെ രാഹുല്‍ തേച്ച് ഹിന്ദി ഹൃദയഭൂമിയിലേക്ക് പോകും എന്നാണ് കരുതിയത്. അപ്പോള്‍ രാഹുല്‍ പറഞ്ഞു എന്റെ വീടാണ് വയനാട് എന്നാണ്. ആ വീട് രാഹുല്‍ ഉപേക്ഷിക്കുന്നു. പകരം ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും. ഇതോടെ കുടുംബത്തിലെ എല്ലാവരും എംപിമാരാകും.

രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ റായ്ബറേലി സീറ്റ് രാഹുല്‍ നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസിന്റെ ഉന്നതതല നേതൃയോഗത്തില്‍ തീരുമാനിച്ചത്. വയനാട്ടിലെ മുഴുവന്‍ ജനങ്ങളും സ്‌നേഹം നല്‍കിയെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വൈകീട്ട് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്നതിലെ അവസാന വട്ട ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് യോഗം ചേര്‍ന്നത്. രണ്ട് മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഖര്‍ഗെ, രാഹുല്‍ ഗാന്ധി വയനാട് വിട്ട് റായ്ബറേലിയില്‍ തുടരും എന്ന് അറിയിച്ചു. ഇരട്ടി മധുരമുള്ള മറ്റൊരു തീരുമാനമുണ്ടെന്നറിയിച്ച് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരുമാനത്തിന് നന്ദി പറഞ്ഞ പ്രിയങ്ക ഗാന്ധി, സഹോദരന്റെ അസാന്നിധ്യം അറിയിക്കാതെ താന്‍ വയനാടിന് കാവലാകുമെന്ന് വ്യക്തമാക്കി.

വയനാട് ഒഴിയാനുള്ള തീരുമാനം കടുത്തതായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രണ്ടിടത്തെയും വോട്ടര്‍മാര്‍ക്ക് സ്വീകാര്യമായ തീരുമാനം വരുമെന്ന് താന്‍ മുന്‍പ് പറഞ്ഞ കാര്യം ഓര്‍മ്മപ്പെടുത്തിയ രാഹുല്‍ ഗാന്ധി, പ്രിയങ്കക്കൊപ്പം വയനാട്ടില്‍ താനുമുണ്ടായിരിക്കുമെന്നും വയനാടിന് ഇനി 2 എംപിമാരുണ്ടാകുമെന്നും പറഞ്ഞു.

റായ്ബറേലിക്ക് രാഹുല്‍ ഗാന്ധി പോകുമ്പോള്‍ വയനാടിനെ ഗാന്ധി കുടുംബം ഉപേക്ഷിച്ചുവെന്ന് ആക്ഷേപങ്ങള്‍ക്ക് തടയിടാന്‍ കൂടിയാണ് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനം. ഗാന്ധി കുടുംബത്തില്‍ നിന്ന് പ്രിയങ്ക കൂടി പാര്‍ലമെന്റിലെത്തിയാല്‍ പ്രതിപക്ഷ നിര കൂടുതല്‍ ശക്തമാകും. എന്നാല്‍ കുടുംബാധിപത്യമെന്ന ആക്ഷേപം ശക്തമാക്കാന്‍ ബിജെപി ശ്രമിക്കും. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുമായി സാന്നിധ്യമറിയിച്ച പ്രിയങ്ക ഗാന്ധി, 2019ലാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതല ആദ്യം വഹിച്ച പ്രിയങ്ക പിന്നീട് ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി.

അതേസമയം വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയാനും പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുമുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. രാഹുല്‍ ഗാന്ധിയുടെ പഴയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തീരുമാനത്തെ പരിഹസിച്ചപ്പോള്‍, നാണമില്ലായ്മയെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം. വയനാട്ടില്‍ രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധിയെ ബലിയാടാക്കിയെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും കുറ്റപ്പെടുത്തി.

രാഹുല്‍ വയനാട്ടുകാരെ വിഡ്ഢികളാക്കിയെന്നാണ് അദ്ദേഹത്തിന്റെ 'ബൈ ബൈ, ടാറ്റ, ഗുഡ്‌ബൈ' പ്രസംഗം പങ്കുവെച്ച് വിമര്‍ശിച്ചത്. നാണമില്ലായ്മ എന്നൊന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ നാണമില്ലായ്മ അതൊന്നു വേറെ തന്നെയെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം. സ്വന്തം കുടുംബത്തിലെ ഓരോരുത്തരെയായി ഉളുപ്പില്ലാതെ വയനാട്ടിലെ വോട്ടര്‍മാരില്‍ അടിച്ചേല്‍പ്പിക്കുന്നത്, വല്ലാത്ത ഒരേര്‍പ്പാടാണ്. മറ്റൊരു മണ്ഡലത്തില്‍ നിന്ന് കൂടി താന്‍ മത്സരിക്കുമെന്ന വസ്തുത നാണമില്ലാതെ മറച്ചുവച്ചാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത്. രാഹുല്‍ ഗാന്ധിക്കു കീഴില്‍ കോണ്‍ഗ്രസ് മൂന്നാം തവണയും തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണവും ഇത്തരം വഞ്ചനകളാണെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.

രാഹുല്‍ നേരത്തെ അമേഠിയെ ഉപേക്ഷിച്ചയാളാണെന്നും രണ്ട് തവണ വയനാട്ടില്‍ വിജയിച്ചിട്ടും റായ്ബറേലിയില്‍ തുടരാനാണ് രാഹുലിന്റെ തീരുമാനമെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവാകുമോയെന്ന് പോലും രാഹുല്‍ ഗാന്ധി തീരുമാനമെടുത്തിട്ടില്ലെന്നും അമിത് മാളവ്യ വിമര്‍ശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പാടിയിൽ ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു...  (3 minutes ago)

  കുമ്പഴ ജംഗ്ഷനിൽ കെ. എസ്. ആർ. ടി സി ബസും ടോറസ് ലോറികളും കൂട്ടിയിടിച്ചു... ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്ക്  (24 minutes ago)

എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കൽ... ഓരോ മാസവും അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകളിൽ എത്രയെണ്ണം ഉപയോഗിച്ചുവെന്നും തുടർന്നുള്ള ഇടപാടുകൾക്ക് ഫീസ് എത്രയാണെന്നും ഉപഭോക്താക്കളെ അറിയിക്കണം  (31 minutes ago)

നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി  (31 minutes ago)

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം  (1 hour ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം  (1 hour ago)

ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി ഫൈനലിൽ  (1 hour ago)

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും  (1 hour ago)

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ  (1 hour ago)

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....  (1 hour ago)

ആ നിമിഷം മറ്റൊന്നും ഓർത്തില്ല... തോക്കും കത്തിയും കാട്ടി കവർച്ച; മുന്നിൽക്കണ്ടത് കസേര! ദിവ്യയുടെ ധൈര്യത്തിനു മുന്നിൽ പതറി സംഘം; പിന്നാലെ കല്ലേറും, അന്വേഷണം പഴനിയിലേക്ക്  (1 hour ago)

സ്വാഭാവിക റബർ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിക്കണമെന്ന് പി.സി.തോമസ്  (1 hour ago)

ഹരിതകർമസേന കാർഡ് നിർബന്ധമാക്കാൻ തീരുമാനം.... ഹരിതകർമസേനയ്ക്ക് നൽകേണ്ട സേവനഫീസ് കുടിശ്ശികയുള്ളവർക്ക് തിരൂർ നഗരസഭയുടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകും  (2 hours ago)

 തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ഡ്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും....  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്  (2 hours ago)

Malayali Vartha Recommends