വര്‍ക്കലയിലെ ഗുഹയില്‍ ധ്യാനത്തിലിരിക്കാന്‍ പിണറായി;ആ ആത്മീയഗുരു പറഞ്ഞാല്‍ മുഖ്യമന്ത്രി എന്തും ചെയ്യും,തകര്‍ന്നടിഞ്ഞ സി പി എമ്മിനെ രക്ഷിക്കാന്‍ ഇതൊരൊറ്റ വഴിയേ കാണുന്നുള്ളു,ഇപ്പോള്‍ ആത്മീയ ഗുരു മിസ്റ്റര്‍ എം വാഴുന്ന കാലമാണ്,ആര്‍ എസ് എസ് ആത്മീയ ഗുരുവുമായ് പിണറായിക്ക് എന്താണ് ബന്ധം?

പിണറായി വിജയനും ധ്യാനത്തിലേക്ക് വര്‍ക്കലയിലെ ഗുഹയിലെങ്ങാന്‍ പോയി 24 മണിക്കൂര്‍ മിണ്ടാതിരിക്കാനാണത്രെ തീരുമാനം. ഈ ഐഡിയ ഏത് വഴിക്ക് വന്നതാണെന്ന് പരസ്യമായ രഹസ്യം. പുത്തന്‍ കമ്യൂണിസം ധ്യാനത്തിലൂടെയാണെന്ന് മുഖ്യമന്ത്രി ചിന്തിക്കുന്നുണ്ടാകും. പിണറായി മുണ്ടുടുത്ത മോദിയാണെന്ന് പറയുന്നത് വെറുതെയല്ല. മോദിയും ഇടയ്ക്കിടെ ധ്യാനിക്കാന്‍ പോകാറുണ്ട്. ധ്യാനത്തില്‍ എന്തോ ദിവ്യശക്തി ഉണ്ടെന്ന തോന്നലിലാണ് പിണറായി ഈ സാഹസത്തിന് മുതിരുന്നത്. ഇതെന്താണ് ധ്യാനം ആത്മീയത ഇതൊക്കെ ചര്‍ച്ചയാകുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. അതെ പിണറായിക്കൊരു ആത്മീയ ഗുരുവുണ്ട്. ആര്‍എസ്സ് എസ്സുകാരുടെ ആത്മീയഗുരുവായ അതേ ഗുരു തന്നെയാണ് പിണറായിക്കും പ്രിയങ്കരന്‍.
മോദി പിണറായി ഡീലിങ്്‌സുകള്‍ക്ക് ബ്രോക്കര്‍ പണിയെടുക്കുന്ന ആത്മീയ നേതാവ്. ഈ ആത്മീയ നേതാവിനെയാണ് പിണറായി ഋഷിതുല്യന്‍ എന്നൊക്കെ മുന്‍പ് വെച്ചലക്കിയത്. മോദിയുടെ കന്യാകുമാരി ധ്യാനത്തില്‍ ഈ ഗുരുവിന്റെ കൈയ്യുണ്ടായിരുന്നു. ആ ഗുരുവിനെക്കുറിച്ചുള്ള ചര്‍ച്ച മുഖ്യന്റെ മുഖ്യ ശത്രു കുത്തിപ്പൊക്കിയതോടെ ട്രോളോട് ട്രോള്‍. തകര്‍ന്നടിഞ്ഞ സിപിഎമ്മിനെ രക്ഷിക്കാന്‍ പിണറായി ധ്യാനത്തിലേക്കെന്ന് ട്രോള്‍ വരുന്നത്. കന്യാകുമാരിയിലെ ഗുഹയില്‍ പോയാല്‍ കോപ്പിയടിയാണെന്ന് കരുതും നമുക്ക് വര്‍ക്കല പിടിക്കാം സഖാവേയെന്ന് പൊങ്കാല. ഈ ആത്മീയ ഗുരുവിന്റെ പേര് പറയാതെ തന്നെ എല്ലാവര്‍ക്കും ആളെ മനസിലായിക്കാണുമല്ലോ. അതെ ഇപ്പോള്‍ ആത്മീയ ഗുരു മിസ്റ്റര്‍ എം വാഴുന്ന കാലമാണ്. ധ്യാനത്തിന്റെ കാലം. ധ്യാനവും ആത്മീയതയും ചെമ്പട്ട് അണിഞ്ഞു വേഷപ്രച്ഛന്നമായി എത്തുന്നകാലം. ശക്തിധരന്‍ കുത്തിപ്പൊക്കിയ പിണറായിശ്രീ എം ബന്ധം വലിയ ചര്‍ച്ചയ്ക്കും ട്രോളുകള്‍ക്കും വഴിവെച്ചിരിക്കുകയാണ്.
കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ മുഖ്യമന്ത്രി വിലപിടിച്ച നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി ലോക പ്രസിദ്ധ ആത്മീയ ഗുരുവെന്നോ ആള്‍ ദൈവമെന്നോ വിശേഷിപ്പിക്കുന്ന സത് സംഗ് ഫൗണ്ടേഷന്‍ മേധാവി മിസ്റ്റര്‍ എം ന് ദാനം ചെയ്തകാലം കാലം? എത്രകോടിരൂപയുടെ മുതലാണിത് ? . ഒരുകാലത്ത് വെറുക്കപ്പെട്ടിരുന്ന ഇതുപോലുള്ള ആത്മീയ ഗുരു എങ്ങിനെ ആരാധ്യപുരുഷനായി എന്നത് ഉത്തരം കിട്ടാത്ത സമസ്യയാണ്.? പത്ത് വര്ഷത്തേക്കാണ് ഭൂമി പാട്ടത്തിന് കൊടുത്തതെങ്കിലും ആ സമയത്തിനൊന്നും ഒഴിഞ്ഞു കൊടുക്കുന്നതാവില്ല. ഈ ഗുരുവിന്റെ പൂര്‍വ്വാശ്രത്തിലെ പേര് ഗുരു മഹേശ്വര്‍നാഥു ബാബാജി എന്നും. എങ്ങിനെയാണ് ഈ ആത്മീയ ഗുരുവുമായി ഇരട്ടചങ്കന് ഇത്ര അടുപ്പം? മിസ്റ്റര്‍ എമ്മിന് നിഗൂഢമായ പലപേരുകള്‍ ഉണ്ട്. ജന്മം കൊണ്ട് മുസ്ലിമായ മിസ്റ്റര്‍ എം ന്റെ ആദ്യ പേര് മുംതാസ് അലിഖാന്‍ എന്നായിരുന്നുവത്രേ . പൂര്‍വ്വ ജന്മത്തിലെ പേരാകട്ടെ മഹാതാര്‍ മഹേശ്വര്‍ നാഥ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മീയ ഗുരുവെന്നറിയപ്പെടുന്ന മിസ്റ്റര്‍ എം നെ സംബന്ധിച്ച കടംകഥകള്‍ സിപിഎം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെങ്കിലും അറിഞ്ഞിരിക്കേണ്ടേ.
ധ്യാനപ്രിയനായ ഈ മിസ്റ്റര്‍ എമ്മിന് തെരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യത്തില്‍ കന്യാകുമാരിയില്‍ നടന്ന ധ്യാനവുമായി എന്തെങ്കിലും ബന്ധമുണ്ടോ? പുറത്തുകൊണ്ടു വരണ്ടേ ആ കഥകള്‍. ഒരാളുടെ ധ്യാനത്തിന് ഒത്താശ ചെയ്യുന്നത് അനഭിലഷണീയ കാര്യമൊന്നുമല്ല.പക്ഷെ മോദിയുമായുള്ള സൗഹൃദത്തിന്റ അതിരുകള്‍ ദൈനംദിന രാഷ്ട്രീയത്തിന്റെ ഇടപെടലുകളിലേക്കു കടക്കുമ്പോഴാണ് സംശയങ്ങള്‍ ഏറുന്നത്. ഹിമാലയത്തില്‍ ഒമ്പതു വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ധ്യാനത്തിന് പോയ ഈ വിസ്മയ കഥാപാത്രത്തിന് കേരളത്തിലെ പ്രഥമ രാഷ്ട്രീയ കൊലപാതകത്തിലെ പ്രതിയെന്ന് വിക്കിപീഡിയയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിരിക്കുന്ന പിണറായി വിജയനുമായി എന്താബന്ധം? പിണറായിവിജയന് ആത്മീയകാര്യങ്ങളില്‍ തല്പരന്‍ എന്ന് ആരെങ്കിലും എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? കേരളത്തിലെ ആര്‍എസ്എസുമായുള്ള രാഷ്ട്രീയ കുരുതികള്‍ കൂച്ചുവിലങ്ങിട്ട് നിര്‍ത്തുന്നതില്‍ ഈ ആത്മീയ ഗുരു നല്‍കിയ സംഭാവന സുതാര്യമാണോ? മിസ്റ്റര്‍ എം ഇടപെട്ടതോടെ സ്വിച്ചിട്ടത് പോലെ കൊലകള്‍ നിന്നു എന്നത് തര്‍ക്കമറ്റ കാര്യമാണ്.എന്താണ് അതിന് പിന്നിലെ ഇന്ദ്രജാലം? മധുകര്‍ നാഥ് എന്നും പേരുണ്ടത്രേ മിസ്റ്റര്‍ എമ്മിന്റെ കുണ്ഡലിനി പ്രയോഗത്തില്‍ ആകൃഷ്ടനാണോ നമ്മുടെ മുഖ്യമന്ത്രി. നഗ്‌ന നേത്രത്തിന് ഗോചരമമായ ഭൂമിയല്ലാതെ ആമാടപെട്ടികളില്‍ മറ്റൊന്നും കടല്‍ കടന്നിരിക്കില്ലല്ലോ. കഴിഞ്ഞ ഫെബ്രുവരിയില്‍ ആത്മീയ ഗുരു ആശീര്‍വദിക്കാന്‍ എത്തിയപ്പോള്‍ കൊടുത്ത വരം കൈപ്പുണ്യം ഇല്ലാത്തതായി. എന്നാല്‍ മുമ്പത്തെ സന്ദര്‍ശനത്തില്‍ നല്‍കിയ വരം കൊണ്ടാണല്ലോ തുടര്‍ഭരണം സാധ്യമായത്. പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വത്തിന് ഡോ തോമസ് ഐസക്ക് രണ്ടുദിവസം മുമ്പ് പറഞ്ഞപോലെ ഇതിനുമേല്‍ ഒരു കണ്ണ് ഉണ്ടാകുന്നതാണ് നല്ലത്. അതല്ലെങ്കില്‍ അടിയോടെ എല്ലാം ഒലിച്ചുപോയെന്ന് വരും.
കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തില്‍ അന്യവര്‍ഗ്ഗ ചിന്താഗതി കടന്ന് കയറുന്ന അനുഭവങ്ങള്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും ജാഗ്രതയോടെ നോക്കിക്കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഞാന്‍ കോളജ് വിദ്യാര്‍ത്ഥിയായിരിക്കെ അത്തരത്തിലൊരു അനുഭവം ഉണ്ടായത് .ഇന്നും എന്റെ മനോമുകുരത്തില്‍ ഉണ്ട്. അക്കാലത്തെ എസ് എഫ് ഐ യുടെ പ്രഥമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബിമന്‍ ബസുവും പ്രസിഡണ്ട് സി ഭാസ്‌ക്കരനും വൈസ് പ്രസിഡണ്ട് എം റാമും മറ്റും തിരുവനന്തപുരത്തു ഒരു യോഗത്തിനെത്തിയതായിരുന്നു സന്ദര്‍ഭം . അന്ന് ആ ദിവസത്തെ ടൈംസ് ഓഫ് ഇന്ത്യാ പത്രത്തില്‍ കണ്ട നാല് പേജ് പരസ്യം ചൂണ്ടിക്കാട്ടി എസ് എഫ് ഐ പ്രവര്‍ത്തകരായ ഞങ്ങളോട് ബിമന്‍ ബസു ചോദിച്ച ഒരു ചോദ്യം ശ്രദ്ധേയമായിരുന്നു. .എന്താണ് ഈ പരസ്യത്തിന്റെ പൊരുള്‍?. നെയ്യാര്‍ഡാം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ആത്മീയ സ്ഥാപനത്തിന്റെ പരസ്യമായിരുന്നു അത്. പില്‍ക്കാലത്തും ആ പരസ്യം പലവട്ടം അതേ പത്രത്തില്‍ കണ്ടിട്ടുണ്ട്. അത് നിരുപദ്രവമായ പരസ്യമല്ലെന്നും ഇതിന്റെ പിന്നില്‍ വിദേശ ശക്തികള്‍ ഉണ്ടെന്നും ബിമന്‍ബസു ഉത്ക്കണ്ഠപ്പെടുന്നുണ്ടായിരുന്നു.
ലോകത്തെവിടെയോ കേന്ദ്രമായ ഒരു സ്ഥാപനത്തിന്റെ പരസ്യം എന്തിനാണ് നെയ്യാര്‍ഡാമില്‍ ഇറങ്ങുന്ന പത്രത്തില്‍ വരുന്നുവെന്നത് ഒരു കമ്മ്യുണിസ്റ്റ് ആയ എനിക്ക് അന്ന് ഒരു പ്രഹേളിക ആയിരുന്നു. അതിന്റെ ഗൗരവം ബിമന്‍ബസു പറയും വരെ എന്റെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. . പക്ഷെ ബിമന്‍ബസു നേതൃത്വപരമായ ബുദ്ധികൂര്‍മ്മതകൊണ്ട് ഇതിന്റെ പിന്നില്‍ പതിയിരിക്കുന്ന ആപത്തു എന്തെന്ന് അന്ന് എന്നെ പഠിപ്പിച്ചത് ഓര്‍ക്കുന്നു. ആനന്ദ മാര്‍ഗികളുടെ വേരുകള്‍ വ്യാപിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത് .അക്കാലത്തു മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിന്റെ നേരെ നിറ ഒഴിച്ചത് ഒരു ആനന്ദ മാര്‍ഗിയായിരുന്നു . ബിമന്‍ബസു പില്‍ക്കാലത്തു വളര്‍ന്ന് സിപിഎം പോളിറ്റ് ബ്യുറോയില്‍ വരെ എത്തിയത് സ്വാഭാവികം.
https://www.facebook.com/Malayalivartha
























