Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...

തൻ്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി വയനാട്ടിലേക്ക് വരുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന്... സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചതിൽ സി.പി. എമ്മിന് വിയോജിപ്പ്...ഏകപക്ഷീയമായ അഭിപ്രായം പറയാൻ ബിനോയ് വിശ്വത്തിന് എങ്ങനെയാണ് കഴിയുന്നതെന്ന് സിപിഎം..

18 JUNE 2024 02:25 PM IST
മലയാളി വാര്‍ത്ത

More Stories...

  കുമ്പഴ ജംഗ്ഷനിൽ കെ. എസ്. ആർ. ടി സി ബസും ടോറസ് ലോറികളും കൂട്ടിയിടിച്ചു... ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്ക്

നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി

എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കൽ... ഓരോ മാസവും അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകളിൽ എത്രയെണ്ണം ഉപയോഗിച്ചുവെന്നും തുടർന്നുള്ള ഇടപാടുകൾക്ക് ഫീസ് എത്രയാണെന്നും ഉപഭോക്താക്കളെ അറിയിക്കണം

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം

തൻ്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി വയനാട്ടിലേക്ക് വരുന്ന  പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചതിൽ സി.പി. എമ്മിന് വിയോജിപ്പ്. വയനാട് സീറ്റിൽ  ആരു മത്സരിക്കുമെന്ന് ഇടതുമുന്നണി യോഗം തീരുമാനിക്കാത്ത സാഹചര്യത്തിൽ ഏകപക്ഷീയമായ അഭിപ്രായം പറയാൻ ബിനോയ് വിശ്വത്തിന് എങ്ങനെയാണ് കഴിയുന്നതെന്ന്  സിപിഎം  സംസ്ഥാന നേതാക്കൾ ചോദിക്കുന്നു.  കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഒഴികെ ബാക്കിയെല്ലാം തോറ്റപ്പോൾ പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കിയ ബിനോയ് വിശ്വത്തിന് എങ്ങനെയാണ് വയനാടൻ സീറ്റ് അവകാശപ്പെടാൻ കഴിയുന്നതെന്നും  സിപിഎം നേതാക്കൾ വരും ദിവസങ്ങളിൽ ചോദിക്കും.       കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജ സിപിഎ സ്ഥാനാർത്ഥി ആയിരുന്നെങ്കിലും അതൊരു അവകാശമാക്കി സ്ഥാപിക്കാൻ കഴിയില്ല എന്നാണ് സിപിഎമ്മിന്റെ നിലപാട്.   വയനാട് സീറ്റ് വീണ്ടും സിപിഐക്ക് നൽകി ദയനീയമായി പരാജയപ്പെടണമോ   എന്ന ചിന്ത സിപിഎമ്മിൽ  ഇതിനകം തുടങ്ങി കഴിഞ്ഞു.  പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഐ മത്സരിച്ചാൽ കെട്ടിവച്ച  പണം  കിട്ടില്ലെന്ന് പറയുന്ന സിപിഎം നേതാക്കളും നിരവധിയാണ്. ചുരുക്കത്തിൽ വയനാട്ടിൽ പ്രിയങ്ക എത്തുമെന്ന് പറഞ്ഞതിന് പിന്നാലെ ഇടതുമുന്നണിയിൽ പോര് തുടങ്ങികഴിഞ്ഞു. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും ബിനോയ്  പ്രതികരിച്ചു.   പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എഐസിസി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം.സഹോദരൻ രാഹുൽ ഗാന്ധി ഒഴിയുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുക. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ റായ്ബറേലി സീറ്റ് രാഹുൽ ഗാന്ധി നിലനിര്‍ത്താനായിരുന്നു ഇന്നലെ   ചേര്‍ന്ന കോൺഗ്രസിൻ്റെ ഉന്നതതല നേതൃയോഗത്തിൽ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു.ആദ്യം തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലിറങ്ങാൻ പ്രിയങ്ക വിസമ്മതിച്ചു.     പിന്നീട് കെ.സി. വേണുഗോപാലും രാഹുൽ ഗാന്ധിയും പ്രിയങ്കയെ നിർബന്ധിച്ചു. ചേലക്കര, പാലക്കാട് ഉപതെരഞ്ഞടുപ്പുകൾ വയനാടിന് ഒപ്പം നടക്കും. പ്രിയങ്ക ഉണ്ടാക്കുന്ന അതി ശക്തമായ ചലനങ്ങൾ ചേലക്കരയിലും പാലക്കാടും   വ്യാപിക്കുകയാണെങ്കിൽ  ഇരുമണ്ഡലങ്ങളിലും ജയിക്കാമെന്ന് കോൺഗ്രസ് കരുതുന്നു. പാലക്കാട് നിയമസഭാ സീറ്റിൽ ബി.ജെ പിയെ തള്ളി കളയാൻ കഴിയില്ല. ഇക്കാര്യം ഇടത് -വലത് മുന്നണികൾക്ക് അറിയാം. അതുകൊണ്ടു കൂടിയാണ് പ്രിയങ്കയെ വയനാട്ടിൽ എത്തിച്ചത് . മൂന്ന് സീറ്റിലും  ഇടത് മുന്നണി തോറ്റാൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാവും. ഇക്കാര്യം മനസിലാക്കിയാണ് സർക്കാരിനെതിരെ സി.പി.ഐ അതിശക്തമായി രംഗത്തുള്ളത് . സി പി ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് മുഖ്യമന്ത്രിക്കെതിരെ ശക്തമായി രംഗത്തുള്ളത് . 
    തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന സി.പി.ഐ. തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷവിമർശനമാണുണ്ടായത്.  മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും മന്ത്രിമാരുടെ പിടിപ്പുകേടും തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായി എന്നാണ് വിമർശനം. അതിരുവിട്ട ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായി. നവ കേരള സദസ്സിലെ ധൂർത്തും ക്ഷേമപെൻഷൻ മുടങ്ങിയതും സപ്ലൈകോയുടെ ദുരവസ്ഥയും ജനങ്ങളെ സർക്കാരിനെതിരാക്കി. ഹൈന്ദവ വിഭാഗത്തിലെ പിന്നാക്ക വിഭാഗങ്ങൾ ഇടതുപക്ഷത്തെ കൈയൊഴിഞ്ഞന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് വരെ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി. തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമാണ്.     മാത്രമല്ല സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രകടനവും മോശമാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.പൗരത്വ യോഗങ്ങൾ മതയോഗങ്ങളായി മാറി. യോഗങ്ങളിൽ മതമേധാവികൾക്ക് അമിത പ്രാധാന്യം കൊടുത്തു. രാഷ്ട്രീയ ക്യാമ്പയിന് പകരം മത സംഘടനകളുടെ യോഗമായി മാറിയെന്നും വിമർശനം. ഈഴവ പിന്നാക്ക വിഭാഗങ്ങൾ ഇടതുപക്ഷത്തെ കൈവിട്ടതായും യോ​ഗത്തിൽ പരാമർശങ്ങളുണ്ടായി.നവ കേരള സദസ്സ് ധൂർത്തായി മാറി. നടന്നത് വലിയ പണപ്പിരിവാണെന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചുവെന്നും യോഗത്തിൽ വിമർശനമുയർന്നു. രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. പി.പി. സുനീറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയാണ് അംഗങ്ങൾ വിമർശനമുന്നയിച്ചത്. ന്യൂനപക്ഷമെന്ന പരിഗണനയിലാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്.     ഇത് സി.പി.ഐയുടെ രീതിയല്ല. ഇത്തരം പ്രവണതകൾ ഗുണം ചെയ്യില്ല. സി.കെ. ചന്ദ്രപ്പന്റെയും വെളിയം ഭാർഗവന്റെയും കാലത്തെപ്പോലെ തിരുത്തൽ ശക്തിയാകാൻ സി.പി.ഐക്ക് കഴിയുന്നില്ലെന്നും വിമർശനമുയർന്നു.ഇത് ബിനോയ് വിശ്വത്തിനെതിരെയുള്ള പ്രതികരണമായിരുന്നു. കാരണം ബിനോയ് വിശ്വത്തിന്റെ പ്രതിനിധിയായിരുന്നു  പി പി സുനീർ.  പ്രകാശ് ബാബുവിനെ  മത്സരിപ്പിക്കാനാണ് സിപിഐ പ്രവർത്തകരും നേതാക്കളും ശ്രമിച്ചത്.  എന്നാൽ സുനീറിന് നൽകിയാൽ മതിയെന്ന് ബിനോയ്  വിശ്വം തീരുമാനമെടുത്തു.  ഇതിൻറെ പേരിൽ അടി കലാശം  നടത്തുന്നതിനിടയിലാണ് വയനാടൻ സീറ്റിന്റെ കാര്യത്തിൽ ബിനോയ്  ചാടി വീണു അഭിപ്രായം പറഞ്ഞത്.  ഇത് വരും ദിവസങ്ങളിൽ പ്രകമ്പനങ്ങൾക്ക് കാരണമാകും.     അന്തരിച്ച കാനം  രാജേന്ദ്രന്റെ പാത പിന്തുടർന്നാണ്    സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം  പ്രവർത്തിക്കുന്നത്. ഇടതുമുന്നണിയുടെ പരിതാപകരമായ അവസ്ഥ ഇലക്ഷന് മുമ്പ് നടന്ന ഇടതുമുന്നണി യോഗത്തിലും ബിനോയ് പങ്കു വച്ചു.  ബിനോയ് വിശ്വത്തിന്റെ വിമർശനങ്ങൾക്ക് മറുപടി പറയാനാകാത്ത തരത്തിലാണ്  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും മൗനിയായത്.  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏവരാലും ആദരിക്കപ്പെടുന്ന നേതാവാണ്.  കാനം രാജേന്ദ്രനെ കുറിച്ച് പോലും വിരുദ്ധ അഭിപ്രായങ്ങൾ സൂക്ഷിക്കുന്നവർ ബിനോയിയെ കുറിച്ച് അത്തരത്തിലുള്ള ഒരു ആരോപണവും ഉന്നയിക്കാറില്ല. ജനകീയ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുകയും അതിന് പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നേതാവാണ് ബിനോയ് വിശ്വം. പരസ്യപ്രസ്താവനകൾ നടത്തി ചാനലുകളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ ബിനോയ് വിശ്വം ശ്രമിക്കാറില്ല.     ഇങ്ങനെ ഒരാൾ ഇടതുമുന്നണിയെ പോലെ ഗൗരവമുള്ള ഒരു പ്ലാറ്റ്ഫോമിൽ തന്റെ നിലപാട് കർക്കശമായി അവതരിപ്പിക്കുമ്പോൾ അതിൽ നിന്നും പിന്നോട്ട് പോകാൻ മുന്നണിക്ക് കഴിയാതെ വരും. തനിക്ക് അത്യന്തം  ഗൗരവകരമായ ചില വിഷയങ്ങൾ മുന്നണിയിൽ അവതരിപ്പിക്കാൻ ഉണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ബിനോയ്  വിശ്വം വിമർശനം തുടങ്ങിയത്.ക്ഷേമ പെൻഷൻ വിതരണം താറുമാരായതിനെ കുറിച്ചാണ് ബിനോയ് ആശങ്ക ആദ്യം പങ്കിട്ടത്. പാവപ്പെട്ടവരുടെ വോട്ട് വാങ്ങിയാണ് ഇടതുമുന്നണി അധികാര അധികാരത്തിൽ എത്തിയിട്ടുള്ളത്. അങ്ങനെയുള്ള ഒരു പാർട്ടിയെ സംബന്ധിച്ചിടത്തോളം പാവപ്പെട്ടവർക്ക് എതിരെ നിലപാട് എടുക്കുന്നത് നിർഭാഗ്യകരമാണ്. സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകാതിരിക്കുന്നത് തെറ്റാണെങ്കിൽ കൂടിയും അവർക്ക് ദൈനംദിന കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞെന്നു വരും.     എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ക്ഷേമ പെൻഷൻ മാത്രമാണ് അവരുടെ വരുമാനമാർഗ്ഗം.. ഒരു ചെറിയ തുക കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവർ നടത്തുന്ന പരിശ്രമങ്ങൾ മനസ്സിലാക്കാതിരിക്കുന്നത് നിർഭാഗ്യകരമാണ് കഴിഞ്ഞ ബജറ്റിൽ ക്ഷേമപെൻഷൻ വർദ്ധിപ്പിക്കാത്തതിനെയും സിപിഐ വിമർശിച്ചു.പൂക്കോട് വെറ്റിനറി കോളേജ്  വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ എല്ലാ ഘടകകക്ഷികളും ഞെട്ടൽ രേഖപ്പെടുത്തി. സിദ്ധാർത്ഥന്റെ കൊലപാതകികളെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ച വയനാട് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള സി പി എമ്മുകാർക്കെതിരെ   ബിനോയ് വിശ്വവും മറ്റു നേതാക്കളും നിശിതമായ  വിമർശനമാണ് ഉന്നയിച്ചത് .     സ്വന്തം കുടുംബത്തിൽ ഇങ്ങനെ സംഭവിച്ചാൽ ഇതേ നിലപാട് തന്നെ തുടരുമോ എന്നും നേതാക്കൾ ചോദിച്ചു. കേരളത്തിൽ സമാധാനപരമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും നേതാക്കൾ വിമർശിച്ചു. ഒരു വശത്ത് വന്യമൃഗങ്ങളും മറുവശത്ത് വന്യമൃഗങ്ങൾക്ക് സമാനരായ എസ്എഫ്ഐയും ചേർന്ന് സർക്കാരിൻറെ പ്രവർത്തനങ്ങൾ  തന്നെ അട്ടിമറിക്കുന്ന പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. സിദ്ധാർത്ഥന്റെ മരണം സാധാരണക്കാർക്കിടയിൽ വലിയ രോഷം ഉണ്ടാക്കിയതായി ആർ ജെ ഡി യും പറഞ്ഞു.  വന്യജീവി അതിക്രമങ്ങൾക്കെതിരെ മതയോരങ്ങളിൽ ഉയരുന്ന പ്രതിഷേധങ്ങൾ വനം മന്ത്രി കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പറഞ്ഞത് സി.പി.ഐ ആണ്. മന്ത്രി രോഗബാധിതനായി നിരവധി തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.  പിണറായി വിജയൻറെ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ് ശശീന്ദ്രൻ മന്ത്രിയായി തുടരുന്നത്.      മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിനെതിരെയാണ്   സി പി ഐ  സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അദ്ദേഹത്തിൻറെ സർക്കാരിന് ഗുരുതരമായ തകരാറുകൾ ഉണ്ടെന്ന് സി പി ഐ  വിലയിരുത്തി. ഇതിന് എം.വി. ഗോവിന്ദനും ഇ.പി. ജയരാജനും നിശബ്ദ പിന്തുണ നൽകുന്ന കാഴ്ചയും  കേരളം കണ്ടു.സിദ്ധാർത്ഥന്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം ശുപാർശ ചെയ്യാൻ പിണറായി തീരുമാനിച്ചത് ഗവർണറെയും സി പി ഐയെയും ഭയന്നാണ്. ഇലക്ഷൻ കാലത്ത് ഒരു വിവാദം ഒഴിവാക്കുക എന്ന ലക്ഷ്യമാണ് പിണറായിക്ക് ഉണ്ടായിരുന്നത്. എസ് . എഫ്. ഐ യെ നിലയ്ക്ക് നിർക്കണമെന്ന ആവശ്യം ദീർഘനാളായി സി പി ഐക്കും മറ്റ് ഘടകകക്ഷികൾക്കുമുണ്ട്. സിദ്ധാർത്ഥന്റെ പിതാവിനെ വിളിച്ചുവരുത്തി ഇക്കാര്യം പിണറായി അറിയിച്ചതും ഉത്തരവ് ഇറക്കിയതും ഇടതുമുന്നണിയുടെ  നിശിത വിമർശനത്തെ തുടർന്നാണ്.    ഏതായാലും പ്രിയങ്ക ഗാന്ധി വയനാട്ടിൽ എത്തുന്നതിനു മുമ്പ് തന്നെ ഇടതുമുന്നണിയിൽ വിവാദം ചുരം കയറി വയനാടൻ താഴ് വരയിലെത്തിക്കഴി ഞ്ഞു. മുന്നോട്ടു പോകാൻ ആവാത്ത വിധം ശിഥിലമായി കഴിഞ്ഞിരിക്കുകയാണ് ഇടതുമുന്നണിയുടെ ഘടകകക്ഷി കൂട്ടായ്മ.  പിണറായിയെ മാറ്റണമെന്ന സിപിഐ യോഗങ്ങളിലെ പ്രസ്താവന സിപിഎമ്മിലെ  പിണറായി പക്ഷക്കാരെ വല്ലാതെ പ്രകോപിച്ചിരിക്കുകയാണ് .ഈ സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധിക്ക് എതിരെ സിപിഐ മത്സരിക്കുകയാണെങ്കിൽ സിപിഎമ്മിന്റെ വോട്ട് പ്രിയങ്ക ഗാന്ധിക്ക് കിട്ടാൻ സാധ്യതയുണ്ടെന്നും   ഇടതുമുന്നണി നേതാക്കൾ വിശ്വസിക്കുന്നു... മുൻപും സിപിഐ ഇത്തരത്തിലാണ് പെരുമാറിയിട്ടുള്ളതെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്.       തെരഞ്ഞെടുപ്പ് സമയമാകുമ്പോൾ ഒരുമിച്ച് നിൽക്കുകയും സിപിഎമ്മിന്റെ വോട്ടുകൾ വാങ്ങിയശേഷം സിപിഎമ്മിനെ തള്ളിപ്പറയുകയും ചെയ്യുന്ന ശീലമാണ് സിപിഐ ക്കുള്ളതെന്നും  നേതാക്കൾ  കരുതുന്നു.  ഇനിയും സി പി ഐക്ക് വോട്ടു  ചെയ്ത് അബദ്ധം പറ്റണോ  എന്ന ചിന്ത സിപിഎം പ്രവർത്തകരിൽ ശക്തമായിട്ടുണ്ട്. അതിനാൽ വയനാട്ടിലെ തെരഞ്ഞെടുപ്പ്  പ്രവചനാതീതമായി മാറുകയാണ്. ഇടതുമുന്നണി തമ്മിലടിച്ചാൽ മത്സരം ബിജെപി യും പ്രിയങ്ക ഗാന്ധിയും തമ്മിലാവും. സ്മൃതി    ഇറാനിയെ പോലുള്ള ഏതെങ്കിലും ദേശീയ നേതാവിനെ ബിജെപി വയനാട്ടിൽ ഇറക്കിയാലും അത്ഭുതപ്പെടേണ്ട കാര്യമില്ല.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കുമ്പഴ ജംഗ്ഷനിൽ കെ. എസ്. ആർ. ടി സി ബസും ടോറസ് ലോറികളും കൂട്ടിയിടിച്ചു... ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്ക്  (10 minutes ago)

എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കൽ... ഓരോ മാസവും അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകളിൽ എത്രയെണ്ണം ഉപയോഗിച്ചുവെന്നും തുടർന്നുള്ള ഇടപാടുകൾക്ക് ഫീസ് എത്രയാണെന്നും ഉപഭോക്താക്കളെ അറിയിക്കണം  (17 minutes ago)

നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി  (17 minutes ago)

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം  (47 minutes ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം  (52 minutes ago)

ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി ഫൈനലിൽ  (1 hour ago)

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും  (1 hour ago)

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ  (1 hour ago)

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....  (1 hour ago)

ആ നിമിഷം മറ്റൊന്നും ഓർത്തില്ല... തോക്കും കത്തിയും കാട്ടി കവർച്ച; മുന്നിൽക്കണ്ടത് കസേര! ദിവ്യയുടെ ധൈര്യത്തിനു മുന്നിൽ പതറി സംഘം; പിന്നാലെ കല്ലേറും, അന്വേഷണം പഴനിയിലേക്ക്  (1 hour ago)

സ്വാഭാവിക റബർ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിക്കണമെന്ന് പി.സി.തോമസ്  (1 hour ago)

ഹരിതകർമസേന കാർഡ് നിർബന്ധമാക്കാൻ തീരുമാനം.... ഹരിതകർമസേനയ്ക്ക് നൽകേണ്ട സേവനഫീസ് കുടിശ്ശികയുള്ളവർക്ക് തിരൂർ നഗരസഭയുടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകും  (1 hour ago)

 തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ഡ്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും....  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്  (2 hours ago)

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends