Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...

ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകൾ...ബി.ജെ പിയെ തള്ളി കളയാൻ കഴിയില്ല..ശോഭ പാലക്കാട് മത്സരിക്കണമെന്ന് അഭിപ്രായമുള്ളവർ പാർട്ടിയിലുണ്ട്..വോട്ടുവിഹിതം വർധിപ്പിച്ചത് ശോഭയ്ക്ക് കരുത്താണ്...

18 JUNE 2024 02:44 PM IST
മലയാളി വാര്‍ത്ത

ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളാണ് ഇനി എല്ലാവരും ഉറ്റു നോക്കുന്നത് . പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എഐസിസി നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കി. സഹോദരൻ രാഹുൽ ഗാന്ധി ഒഴിയുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുക. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് , പ്രിയങ്ക ഉണ്ടാക്കുന്ന അതി ശക്തമായ ചലനങ്ങൾ ചേലക്കരയിലും പാലക്കാടും വ്യാപിക്കുകയാണെങ്കിൽ ഇരുമണ്ഡലങ്ങളിലും ജയിക്കാമെന്ന് കോൺഗ്രസ് കരുതുന്നു. പാലക്കാട് നിയമസഭാ സീറ്റിൽ ബി.ജെ പിയെ തള്ളി കളയാൻ കഴിയില്ല. സിപിഎമ്മിന്റെ വലിയ കോട്ടയാണല്ലോ ആലപ്പുഴ അവിടെ ശോഭാ സുരേന്ദ്രന്‍ രണ്ട് ലക്ഷത്തിലധികം വോട്ട് പിടിച്ചെടുത്ത് ബിജെപിക്ക് വലിയ നേട്ടമാണ് .

 

അതുകൊണ്ട് തന്നെ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രനെ പരിഗണിച്ചേക്കും. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവച്ചതിനാൽ ശോഭ പാലക്കാട് മത്സരിക്കണമെന്ന് അഭിപ്രായമുള്ളവർ പാർട്ടിയിലുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിർണായകമാണ്. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ടുവിഹിതം വർധിപ്പിച്ചത് ശോഭയ്ക്ക് കരുത്താണ്. സി.കൃഷ്ണകുമാറും ബിജെപി പരിഗണനാ പട്ടികയിലുണ്ട്.ഷാഫി പറമ്പിൽ വടകരയിൽനിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, മെട്രോമാൻ ഇ.ശ്രീധരനിലൂടെ ബിജെപി ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പാലക്കാട് മണ്ഡലത്തിൽ 3859 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാഫി വിജയിച്ചത്. എൽഡിഎഫിലെ സി.പി.പ്രമോദ് മൂന്നാം സ്ഥാനത്തായി.ഇത്തവണ ശോഭ മത്സരിച്ചാൽ മണ്ഡലം പിടിക്കാനാകുമെന്ന് കരുതുന്നവർ പാർട്ടിയിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടം ഊർജമാകുമെന്നാണു പ്രതീക്ഷ. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ശക്തമായ പോരാട്ടമാണ് ശോഭ നടത്തിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലായിരുന്നു മത്സരം. ശബരിമല വിഷയം കത്തിനിൽക്കുന്ന കാലമായതിനാൽ വോട്ടുവിഹിതത്തിലും വർധനയുണ്ടായി.

 

മുൻ തിരഞ്ഞെടുപ്പിൽ എസ്.ഗിരിജകുമാരി നേടിയ 90528 വോട്ടുകൾ ശോഭ 248081 വോട്ടായി ഉയർത്തി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലാണ് ശോഭയെ പാർട്ടി നിയോഗിച്ചത്. മുൻ തിരഞ്ഞെടുപ്പിൽ കെ.എസ്.രാധാകൃഷ്ണൻ നേടിയ 1.87 ലക്ഷം വോട്ട് ശോഭ 2.99 ലക്ഷത്തിനു മുകളിലെത്തിച്ചു. എൻഡിഎയ്ക്ക് വലിയ സ്വാധീനമില്ലെന്ന് കരുതിയ മണ്ഡലത്തിൽ എതിരാളികളെ ഞെട്ടിച്ചു. വോട്ടുവിഹിതം 17.24 ശതമാനത്തിൽനിന്ന് 28.3 ശതമാനമായി. പാലക്കാട്ടും ശോഭയ്ക്ക് മുന്നേറ്റം സാധ്യമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണു പാലക്കാട് നിയമസഭാ മണ്ഡലം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (11 minutes ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (16 minutes ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (20 minutes ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (29 minutes ago)

സ്വര്‍ണവില കുറഞ്ഞു  (59 minutes ago)

നാളെ പഠിപ്പുമുടക്ക്  (1 hour ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (1 hour ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (1 hour ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (2 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

മലയാളി വനിത മക്കയില്‍ മരിച്ചു...  (2 hours ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (2 hours ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (3 hours ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (3 hours ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (3 hours ago)

Malayali Vartha Recommends