പോരാട്ടം ഒപ്പത്തിനെപ്പം: കോഴിക്കോടും പാലക്കാടും സ്വര്‍ണക്കപ്പിനായി പോരാടുന്നു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം വിട്ടുകൊടുക്കാന്‍ മനസ്സില്ലാതെ കോഴിക്കോടും പാലക്കാടും പൊരുതുന്നു. രണ്ട് ജില്ലകളെയും കടത്തിവെട്ടാന്‍ മലപ്പുറം, കണ്ണൂര്‍, എറണാകുളം, തൃശൂര്‍ ജില്ലകളും ശ്രമം തുടരുകയാണ്. ശേഷിക്കുന്ന 50 മത്സരങ്ങള്‍കൂടി പൂര്‍ത്തിയാകുന്നതോടെ സ്വര്‍ണക്കപ്പിന്റെ അവകാശികളെ അറിയാം.
കഴിഞ്ഞവര്‍ഷം കോഴിക്കോടും പാലക്കാടും സംയുക്തമായാണ് കിരീടം പങ്കിട്ടത്്. ആറുമാസം കോഴിക്കോടും ആറുമാസം പാലക്കാടിനുമായിരുന്നു കപ്പിന്റെ അവകാശം. കോഴിക്കോട് 768 പോയിന്റോടെ നേരിയ മുന്‍തൂക്കം തുടരുന്നു. തൊട്ടുപിന്നിലുള്ള പാലക്കാടിന് 761 പോയിന്റ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























