Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പിണറായിക്കെതിരെ വാ തുറക്കരുത് സുധാകരനെ പൂട്ടാന്‍ സിപിഎം;ഗൗരിയമ്മയുടെ ഗതിവരുമെന്ന് താക്കീതുമായ് നേതാവ്,കഴിഞ്ഞ കുറച്ച് കാലമായി പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ള ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പരസ്യമായി സുധാകരന്‍ പറയുന്നു,സുധാകരനെ പരിഗണിച്ചപോലെ ഗൗരിയമ്മയെ പോലും പാര്‍ട്ടി പരിഗണിച്ചിട്ടില്ല

18 JUNE 2024 09:00 PM IST
മലയാളി വാര്‍ത്ത

നിരന്തരം പിണറായിക്കിട്ട് വെടിപൊട്ടിച്ച് രംഗത്ത് വരുന്ന ജി സുധാകരനെതിരെ പാര്‍ട്ടി. ഗൗരിയമ്മ പാര്‍ട്ടിവിട്ടുപോകാനുള്ള മൂലകാരണം ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ആ കാരണത്തിന്റെ അടിസ്ഥാനം തേടി പോയാല്‍ പലതും പറയേണ്ടിവരുമെന്നും സുധാകരനെ പരോക്ഷമായി ഉന്നംവെച്ച് അമ്പലപ്പുഴ എം.എല്‍.എ എച്ച്. സലാം. എന്റെ നേതാവ് വിഎസ് ആണ് പിണരായിയുമായ് എനിക്ക് ആത്മബന്ധം ഇല്ലെന്നും മോദി കരുത്തുറ്റ നേതാവെന്നും സുധാകരന്‍ പറഞ്ഞത് സിപിഎമ്മിനെ പൊള്ളിച്ചിരുന്നു. അഭിപ്രായം പറഞ്ഞുപോയാല്‍ അതും പിണരായിക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ തല കാണില്ലെന്നാണല്ലോ. അതിന് പുല്ലുവില കൊടുത്താണ് സുധാകരന്‍ പലതും തുറന്നടിക്കുന്നത്. ഇതോടെ സുധാകരന്റെ വായടപ്പിക്കാന്‍ നേതാക്കളെ ഓരോരുത്തരെയായി രംഗത്തിറക്കി തുടങ്ങി.

ആലപ്പുഴ ജില്ലയില്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് വലിയ ആഘാതമുണ്ടായത് ഗൗരിയമ്മ പാര്‍ട്ടി വിട്ടപ്പോഴാണ്. അതിനെ ആലപ്പുഴയിലെ പാര്‍ട്ടി അതിജീവിച്ചു. പഴയകാര്യം ആയതുകൊണ്ട് അതെല്ലാം ആളുകള്‍ മറന്നിട്ടുണ്ടാകും എന്നുവിചാരിച്ച് സംസാരിച്ചിട്ട് കാര്യമില്ല. പാര്‍ട്ടിക്ക് ആലപ്പുഴ ജില്ലയിലും സംസ്ഥാനത്തും നല്ല സംഭാവന നല്‍കിയ ആളാണ് ജി. സുധാകരന്‍. എല്ലാവരും ബഹുമാനിക്കുന്ന മുതിര്‍ന്ന നേതാവുമാണ്. പക്ഷെ എന്തുകൊണ്ടോ കഴിഞ്ഞ കുറച്ച് കാലമായി പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ള ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പരസ്യമായി പറയുന്നു. എന്തുകൊണ്ട് അദ്ദേഹം ഇത്തരത്തില്‍ പറയുന്നു എന്നത് ഒരു ചോദ്യമാണ്. സുധാകരനെ പരിഗണിച്ചപോലെ ഗൗരിയമ്മയെ പോലും പാര്‍ട്ടി പരിഗണിച്ചിട്ടില്ല. ഏഴ് തവണ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചു. കൂടാതെ മറ്റു പാര്‍ട്ടി ചുമതലകളും വഹിച്ചു', സലാം കൂട്ടിച്ചേര്‍ത്തു.

സുധാകരന്റെ പൊളിറ്റിക്കല്‍ ക്രിമിനല്‍ പ്രയോ?ഗത്തിനും എച്ച്. സലാം എംഎല്‍എ മറുപടി നല്‍കി. നമ്മള്‍ നില്‍ക്കുന്ന രാഷ്ട്രീയത്തിന് ദോഷമുണ്ടാക്കുന്ന കാര്യം ഞാന്‍ ചെയ്താല്‍ ഞാന്‍ പൊളിറ്റിക്കല്‍ ക്രിമിനല്‍ ആകും. അത് ആരും ചെയ്തുകൂടാ. ഒരു പാര്‍ട്ടിയില്‍ നില്‍ക്കുകയും ആ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കി എതിരാളിക്ക് ഗുണമുണ്ടാക്കുന്ന വര്‍ത്തമാനം പറയുന്നതും ഒരുതരത്തില്‍ പൊളിറ്റിക്കല്‍ ക്രിമിനലിസമാണെന്ന് പരോക്ഷമായി അദ്ദേഹം വിമര്‍ശിച്ചു. പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ കൈയ്യിലാണ് ആലപ്പുഴയിലെ മാധ്യമങ്ങളെന്ന് കഴിഞ്ഞദിവസം ജി.സുധാകരന്‍ പറഞ്ഞിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് സുധാകരന്‍ രം?ഗത്തെത്തിയിരുന്നു. മോദി ശക്തനായ ഭരണാധികാരിയാണെന്നും ബിജെപി മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉണ്ടായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുധാകരന് സീറ്റ് ലഭിച്ചിരുന്നില്ല. പ്രായപരിധി മാനദണ്ഡം പാലിച്ചതിനാല്‍ സംസ്ഥാനസമിതിയില്‍ ഇടം കിട്ടിയതുമില്ല. ഇതിനുശേഷം പാര്‍ട്ടിക്കെതിരെ പലതവണ സുധാകരന്‍ രം?ഗത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (18 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (24 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (42 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

Malayali Vartha Recommends