Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്... ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്


തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..


റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ഇനി നിര്‍ണായക ദിവസങ്ങള്‍.. ശക്തികേന്ദ്രങ്ങളിലൊന്നായ പൊക്രോവ്‌സ്‌കോയെ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം..റഷ്യന്‍ ടാങ്കുകളും, ഡ്രോണുകളും മേഖലയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്..


കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ‌.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..


തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ..വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല... തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്..

സിന്തറ്റിക് പാലിനെതിരേ ബോധവൽക്കരണം വേണം: കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

18 JUNE 2024 09:13 PM IST
മലയാളി വാര്‍ത്ത

കോട്ടയം: സിന്തറ്റിക് പാലുകൾ ഇന്ത്യയിൽ പലയിടങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഇതിനെതിരേ ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പതിനേഴാം ഗഡുവിന്റെ വിതരണവുമായി ബന്ധപ്പെട്ടു കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സിന്തറ്റിക് പാലിൻ്റെ ഉൽപാദനം ഇല്ല. പക്ഷേ മറ്റു സംസ്ഥാനങ്ങളിൽ പനീർ പോലുള്ള പാലുൽപ്പന്നങ്ങളിൽ കൃത്രിമ പാലിൻ്റെ ഉൽപാദനം വ്യാപകമാണ്.

ഇതിനെതിരേ ബോധവൽക്കരണം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ വാരണാസിയിൽ വച്ചാണ് കിസാൻ സമ്മാൻ നിധിയുടെ പതിനേഴാം ഗഡുവിന്റെ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിച്ചത്. ചടങ്ങിൽ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ കർഷകർക്കു പങ്കെടുക്കുന്നതിനുള്ള രാജ്യത്തെ അൻപതു ജില്ലകളിലൊന്നായി കോട്ടയത്തെ തെരഞ്ഞെടുത്തിരുന്നു.

കുമരകത്തെ കാർഷിക സർവകലാശാല കൃഷി വിജ്ഞാനകേന്ദ്രത്തിലെ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ വേദിയിൽ ആണ് ചടങ്ങിൻ്റെ തൽസമയ സ്ട്രീമിങ് നടന്നത്.

കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ജോഷി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് അംഗം കവിതാ ലാലു, കുമരകം കൃഷി വിജ്ഞാൻ കേന്ദ്രം സീനിയർ സയൻ്റിസ്റ്റ് ഡോ. ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം നഗര പരിധിയിലെ സ്കൂളുകൾക്കും  (10 minutes ago)

എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടം...  (26 minutes ago)

ഇന്ത്യക്ക് കന്നി കീരീടം  (44 minutes ago)

വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു  (7 hours ago)

ആരാധകരെ കാണാന്‍ ഷാരൂഖ് ബാല്‍ക്കണിയില്‍ എത്തിയില്ല; പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് മാപ്പ് ചോദിച്ച് ഷാരൂഖ് ഖാന്‍  (7 hours ago)

നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌ലറില്‍ ബസ് ഇടിച്ചുകയറി 18 വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി  (8 hours ago)

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നാളെ കേരളത്തിലെത്തും  (8 hours ago)

വനിതാ ലോകകപ്പ് ഫൈനല്‍: ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 299 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ  (8 hours ago)

സൂപ്പര്‍മാര്‍ക്കറ്റിലെ സ്‌ഫോടനത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 23 പേര്‍ മരിച്ചു  (9 hours ago)

വാടകവീട്ടില്‍ 25 കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

നടന്‍ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം പാര്‍ട്ടി വീണ്ടും വിവാദത്തില്‍  (11 hours ago)

Corporation-election അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്  (11 hours ago)

RUSSIA വീഴാനൊരുങ്ങി കൂടുതൽ യുക്രൈൻ നഗരങ്ങൾ;  (12 hours ago)

അജിത്തിന് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ‌  (12 hours ago)

Malayali Vartha Recommends