Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ബാബു രാജിവെച്ചതില്‍ സങ്കടം ബാറുകാര്‍ക്ക്, എക്‌സൈസ് മന്ത്രിക്ക് വിനയായത് അബ്കാരികളുമായുള്ള ഇഴപിഴിയാത്ത സൗഹൃദം

24 JANUARY 2016 12:40 AM IST
മലയാളി വാര്‍ത്ത.

എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു രാജിവെച്ചതില്‍ സന്തോഷിക്കുന്നതിനേക്കാളേറെ ദുഖിക്കുന്ന ബാര്‍മുതലാളിമാരാണ് ഏറ്റവും കൂടുതല്‍. ബാറുകാരുമായി ഇത്രയധികം ചങ്ങാത്തമുള്ള ബാബുവിനെപ്പോലെയൊരു മന്ത്രി കേരളത്തിലുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.മദ്യനയത്തില്‍ ഇടയ്ക്കിടെ മാറ്റംവരുത്തിയതും ഇവരില്‍നിന്നും കനത്ത സംഭാവന സ്വീകരിച്ചതോടെയുമാണു ബാബു മറ്റ് അബ്കാരികളുടെ വിദ്വേഷത്തിനുപാത്രമായത്.
മദ്യനയം തോന്നുംപടി തിരുത്തിയതിലൂടെ കോടികള്‍ ഒഴുകി. ഇതിനിടെ കോഴ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട വിജിലന്‍സ് ഉദ്യോഗസ്ഥര്‍ 'ഉറക്കംതൂങ്ങിയ'തോടെ കോടതിയുടെ കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തുകയും ചെയ്തു.ബാബുവിനെതിരായ കേസന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു എറണാകുളം വിജിലന്‍സ് എസ്.പിക്കു ലഭിച്ചത്. ഇതുകാരണം ഇന്നലെ കേസ് തൃശൂര്‍ കോടതിയില്‍ പരിഗണനയ്ക്കുവന്നപ്പോള്‍ അന്വേഷണം സംബന്ധിച്ച ഒരു രേഖയും ഹാജരാക്കാന്‍ അവര്‍ തുനിഞ്ഞില്ല.
പകരം കൂടുതല്‍ സമയം വേണമെന്നുമാത്രമായിരുന്നു ആവശ്യപ്പെട്ടത്. ഇക്കാര്യം വിജിലന്‍സ് ജഡ്ജിയെ നേരില്‍കണ്ട് അറിയിക്കാനായി എസ്.പി: ആര്‍. നിശാന്തിനി കോടതിയിലെത്തുകയും ചെയ്തു. എന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിപ്പിനെത്തുടര്‍ന്നു അവര്‍ പിന്‍വാങ്ങി.
അബ്കാരികള്‍ക്കു മന്ത്രിയെന്ന നിലയില്‍ കെ. ബാബു പ്രത്യുപകാരമായി ചെയ്ത കാര്യങ്ങള്‍ ഇവയാണ്: മദ്യനയത്തില്‍ ഇടയ്ക്കിടെ ഇവര്‍ വരുത്തിയ മാറ്റങ്ങള്‍, സുപ്രിംകോടതിയില്‍ ബാറുടമകള്‍ക്കു അനുകൂലമായി സ്വീകരിച്ച നിലപാടുകള്‍, ഇവര്‍ നിര്‍ദേശിക്കുന്ന മദ്യ കമ്പനികളുടെ ബ്രാന്റുകള്‍ ബിവറേജസിലൂടെ കൂടുതലായി സംഭരിക്കുക.
മന്ത്രിക്കെതിരായ ബാര്‍ കോഴ ആരോപണത്തെക്കുറിച്ചുളള പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഒന്നരമാസത്തെ സമയം നല്‍കിയെങ്കിലും എറണാകുളം വിജിലന്‍സ് എസ്.പിയായിരുന്ന കെ.എം. ആന്റണി ഇക്കാര്യത്തില്‍ നിസംഗത പാലിക്കുകയായിരുന്നെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്വേഷണം നടത്താന്‍ മുകളില്‍നിന്നു നിര്‍ദേശം ഉണ്ടായതുമില്ല. എസ്.പി: ആന്റണി കേസന്വേഷണം നടത്തുന്നുണ്ട് എന്നാണു തങ്ങള്‍ വിശ്വസിച്ചിരുന്നതെന്നായിരുന്നു വിജിലന്‍സ് ഡയറക്ടറേറ്റ് നല്‍കിയ വിശദീകരണം. കോഴിക്കോട്ടേക്കു സ്ഥലംമാറ്റിയ കെ.എം. ആന്റണിക്കുപകരം എസ്.പി: ആര്‍. നിശാന്തിനിയാണ് എറണാകുളം വിജിലന്‍സ് എസ്.പിയായത്. ഇവരും കോടതി ഉത്തരവ് പ്രകാരമുളള അന്വേഷണത്തിനു മെനക്കെട്ടില്ല. ഇന്നലെ കേസ് പരിഗണനയില്‍വന്നപ്പോള്‍ കോടതി ചോദിച്ചത് അന്വേഷണ റിപ്പോര്‍ട്ട് എവിടെയെന്നായിരുന്നു. അതിനു കൃത്യമായ മറുപടി നല്‍കാന്‍ അഭിഭാഷകനായില്ല.
അന്വേഷണത്തിനു കുറച്ചുകൂടി സമയം വേണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. ഇതു കോടതിയെ പ്രകോപിപ്പിച്ചു. ഒന്നരമാസം കഴിഞ്ഞിട്ടും പേരിനുവേണ്ടിപോലും അന്വേഷണം നടത്തിയില്ലെന്നും കേസെടുത്ത് ഇനി അന്വേഷണം നടത്തിയാല്‍ മതിയെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി സെക്രട്ടറി പെട്ടു..  (39 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (42 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (53 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

Malayali Vartha Recommends