ബാബുവിന്റെ രാജി മുതലെടുക്കാന്‍ എസ്എന്‍ഡിപിയും ബിജെപിയും, താന്‍ പറഞ്ഞിട്ടാണ് ബാബു രാജിവെച്ചതെന്ന് ഉമ്മന്‍ചാണ്ടി

ബാബുവിന്റെ രാജിയില്‍ രാഷ്ടീയാമുദായിക മുതലെടുപ്പ് നടത്താന്‍ എസ്എന്‍ഡിപിയും ബിജെപിയുമൊരുങ്ങുന്നു. മന്ത്രി സഭയില്‍ സാമുദായിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടെന്ന രീതിയിലുള്ള പ്രചരണത്തിനാണ് വെള്ളാപ്പള്ളി നടേഷന്‍ ഒരുങ്ങുന്നത്. എന്നാല്‍ രാഷ്ടീയ മുതലെടുപ്പ് നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. മന്ത്രിസ്ഥാനത്തുനിന്നുള്ള കെ. ബാബുവിന്റെ രാജി കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബാബു വിവാദം ആയുധമാക്കുമെന്ന ഭീതിയും പാര്‍ട്ടിയിലുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം അവശേഷിക്കേ ബാബുവിന്റെ രാജി യു.ഡി.എഫിന് ഏറ്റ ശക്തമായ പ്രഹരമാണ്. സി.പി.എമ്മിനെ അഴിമതിക്കേസില്‍ കുരുക്കി തെരഞ്ഞെടുപ്പിനെ നേരിടാനുളള പദ്ധതിക്കാണു തിരിച്ചടിയുണ്ടായിരിക്കുന്നത്.
മന്ത്രിസഭയിലെ സാമുദായിക സന്തുലിതാവസ്ഥയ്ക്ക് ഏറ്റ ശക്തമായ തിരിച്ചടിയുമാണു ബാബുവിന്റെ രാജി. തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ ഇത് ആയുധമാക്കാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍.
രണ്ടുമന്ത്രിമാരെ രാജിവയ്പ്പിച്ചു ഭീഷണി മുഴക്കാന്‍ അബ്കാരി ലോബിക്ക് കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്താനും അവര്‍ക്ക് കഴിഞ്ഞു തന്റെ ഏറ്റവും വിശ്വസ്തനായ വ്യക്തി അഴിമതി ആരോപണത്തിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടിവന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പ്രതിരോധത്തിലേക്ക് പോകേണ്ടിവരും. അതു മുതലെടുക്കാന്‍ പാര്‍ട്ടിയിലെ മറ്റു ഗ്രൂപ്പുകള്‍ മുന്നോട്ടുവരും.
വിജിലന്‍സ് ബാബുവിനെ ചതിക്കുകയായിരുന്നുവെന്ന നിലപാടാണ് എ ഗ്രൂപ്പ് സ്വീകരിച്ചിരിക്കുന്നത്. ബാബുവിനെ ഐ ഗ്രൂപ്പ് ആസൂത്രിതമായി കുടുക്കിയതാണെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. അതോടൊപ്പം ബാബുവും സുധീരനും തമ്മിലുള്ള അകല്‍ച്ചയും വര്‍ധിക്കുകയാണ്. ബാര്‍ലൈസന്‍സുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ന്നതു മുതല്‍ ബാബുവിന് എതിരായ നിലപാടാണു സുധീരന്‍ സ്വീകരിക്കുന്നതെന്നു ബാബുവിനും എ ഗ്രൂപ്പിനും പരാതിയുണ്ട്. എങ്കിലും ആരോപണം വന്നപ്പോള്‍ കടിച്ചുതൂങ്ങാതെ ബാബു രാജിവച്ചതിന്റെ ആശ്വാസത്തിലാണ് യു.ഡി.എഫ്.
മന്ത്രിസഭയിലെ രണ്ടു ഈഴവ പ്രതിനിധികളില്‍ ഒരാളാണു കെ. ബാബു. അദ്ദേഹം രാജിവച്ചതോടെ ഇനി മന്ത്രിസഭയില്‍ ഈഴവ വിഭാഗത്തെ പ്രതിനിധീകരിച്ച് അടൂര്‍ പ്രകാശ് മാത്രമാണുണ്ടാകുക.
നേരത്തെമുതല്‍ തന്നെ ന്യൂനപക്ഷകേന്ദ്രീകൃത സര്‍ക്കാര്‍ എന്ന ആരോപണം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുണ്ടായിരുന്നു. ഒടുവില്‍ രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലും സുധീരനെ കെ.പി.സി.സി പ്രസിഡന്റുമാക്കിയാണു അത് പരിഹരിച്ചത്.
ഈ തീര്‍പ്പുകള്‍ക്കും തിരിച്ചടി ഉണ്ടായിക്കഴിഞ്ഞു. പ്രത്യേകിച്ച് ഈഴവവിഭാഗത്തെ അവഗണിക്കുന്നെന്ന് ആരോപിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് ബി.ജെ.പിയുമായി ബാന്ധവമുണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ഈ ബാന്ധവം കോണ്‍ഗ്രസിനാണ് വലിയ തിരിച്ചടിയുണ്ടാക്കിയത്. അതില്‍ നിന്നും കരകയറുന്നതിനു ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണു ബാബുവിന്റെ രാജി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























