Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് ഇന്നു കൊടിയിറക്കം, സ്വര്‍ണക്കപ്പിന്റെ അവകാശികളാരാണെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

25 JANUARY 2016 10:23 PM IST
മലയാളി വാര്‍ത്ത.

അനന്തപുരിയില്‍ കലയുടെ മഴവില്ല് വിടര്‍ത്തിയ കൗമാരപ്രതിഭകളുടെ കാഴ്ചപ്പൂരത്തിന് ഇന്നു തിരശീല വീഴും. ആകെയുള്ള 232 ഇനങ്ങളില്‍ 225 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കോഴിക്കോട് കലാകിരീടം നേടാനുള്ള തയ്യാറെടുപ്പിലാണ്. നേരിയ പോയിന്റിന്റെ വ്യത്യാസവുമായി പാലക്കാടും വിടാതെ പിന്തുടരുന്നുണ്ട്. 

കോഴിക്കോട്-894, പാലക്കാട്- 887, കണ്ണൂര്‍ 881, മലപ്പുറം-879 , എറണാകുളം 871, തൃശൂര്‍ 867,കോട്ടയം 844,കാസര്‍കോട് 821, തിരുവനന്തപുരം 812, ആലപ്പുഴ 808, കൊല്ലം 793, വയനാട് 769, പത്തനംതിട്ട 756, ഇടുക്കി 722 എന്നിവയാണ് ഇപ്പോഴത്തെ സ്‌കോര്‍ നിരക്കുകള്‍.  അവശേഷിക്കുന്ന ഏഴിനങ്ങളില്‍ ഇന്നു പോരാട്ടം കടുക്കുമ്പോള്‍ സ്വര്‍ണക്കപ്പിന്റെ അവകാശികള്‍ ആരാകുമെന്ന് അറിയാനാകും. അതിനായി ഇനി മണിക്കൂറുകള്‍മാത്രം കാത്തിരിക്കണം. 
മത്സരം അവസാന മണിക്കൂറുകളിലേക്കു കടക്കുമ്പോള്‍ കോഴിക്കോടോ പാലക്കാടോ സ്വര്‍ണക്കപ്പിന്റെ അവകാശികളാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇന്നുച്ചയോടെ ജേതാക്കളെ അറിയാം. 
വൈകുന്നേരം നാലിനാണ് സമാപനസമ്മേളനം. വൈകുന്നേരം നാലിനു നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. നടന്‍ നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായെത്തും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സുവനീര്‍ പ്രകാശനം ചെയ്യും. മന്ത്രി കെ.സി. ജോസഫ് സുവനീര്‍ ഏറ്റുവാങ്ങും. 

അറബി കലോത്സവ വിജയികള്‍ക്കുള്ള ട്രോഫി മന്ത്രി കെ.പി. മോഹനനും സംസ്‌കൃതോത്സവ വിജയികള്‍ക്കുള്ള ട്രോഫി വിതരണം മന്ത്രി പി.കെ. ജയലക്ഷ്മിയും നിര്‍വഹിക്കും. കലോത്സ വിജയികള്‍ക്കുള്ള സ്വര്‍ണ്ണക്കപ്പ് വിദ്യാഭ്യാസമന്ത്രി സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പതാക കൈമാറ്റം നിര്‍വഹിക്കും. ഡിപിഐ എം.എസ് ജയ സമാപന സന്ദേശം നല്‍കും. എംഎല്‍എമാര്‍, എംപിമാര്‍, രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും സമാപനവേദിയെ സമ്പന്നമാക്കും.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (12 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (52 minutes ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (2 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ആരോഗ്യസൗഖ്യവും സർഗ്ഗാത്മക മുന്നേറ്റവും ലഭിക്കുന്ന രാശികൾ ഏതെല്ലാം?  (3 hours ago)

നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം  (3 hours ago)

Malayali Vartha Recommends