കാലിത്തീറ്റ കയറ്റി വന്ന ലോറിയില്‍ നിന്നു സ്‌ഫോടകവസ്തു ശേഖരം പോലീസ് പിടികൂടി

കൊഴിഞ്ഞാമ്പാറയില്‍ കാലിത്തീറ്റ ലോറിയില്‍ ഒളിപ്പിച്ചുകടത്തിയ വന്‍ സ്‌ഫോടക വസ്തു ശേഖരം പോലീസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണു സംഭവം. ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.
19,600 ജലാറ്റിന്‍ സ്റ്റിക്കുകളും 3,000 ഇലക്ട്രിക് ഡിറ്റണേറ്ററുകളുമാണ് ഒളിപ്പിച്ചു കടത്തിയത്. സേലം നാമക്കല്‍ സ്വദേശി കന്തസാമി(50)യാണ് അറസ്റ്റിലായത്. കാലിത്തീറ്റയ്ക്കിടയില്‍ പെട്ടികളിലായാണു സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. കൊഴിഞ്ഞാമ്പാറ പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കള്ളിയമ്പാറയില്‍ ലോറി തടഞ്ഞു പരിശോധന നടത്തുകയായിരുന്നു. വാഹനം നിര്‍ത്തി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ പോലീസ് സംഘം വളഞ്ഞു കീഴ്‌പ്പെടുത്തി.
സേലത്തുനിന്നു പാലക്കാട് യാക്കര പാലത്തിനു സമീപത്തു ലോറി എത്തിക്കാനായിരുന്നു ഡ്രൈവര്‍ക്കു ലഭിച്ച നിര്‍ദേശം. പിടിച്ചെടുത്ത സ്‌ഫോടകവസ്തു ശേഖരത്തിനു പത്തു ലക്ഷത്തില്‍പ്പരം രൂപ വിലവരുമെന്നു പോലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ വിവിധ ചെക്ക്‌പോസ്റ്റുകളും കേരളത്തിലെ ഒഴലപ്പതി ചെക്ക്‌പോസ്റ്റും കടന്നാണു ലോറി എത്തിയത്. വാഹനവും സ്‌ഫോടകവസ്തുക്കളും പ്രതിയെയും ഇന്നു കോടതിയില്‍ ഹാജരാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























